sections
MORE

സുന്ദരമായ ഓരോ വീടുകളുടെയും രഹസ്യം ഇതാണ്!

traditional-modern-mix-home.jpg.image.784.410
SHARE

ഒരു വീടിന്റെ നിർമാണത്തിൽ ഏറ്റവും അധികം ശ്രദ്ധ നൽകേണ്ടത് റൂഫ് കോൺക്രീറ്റിങ്ങിനാണ്. കാരണം വീട് ഉപയോഗയോഗ്യമല്ല എന്ന് നാം പറയുക, മേൽക്കൂര പൊളിഞ്ഞിളകി, ലീക്കേജ് കാണപ്പെടുമ്പോഴാണ്. പണ്ടൊക്കെ മേച്ചിൽ ഓട് മാറ്റിയോ, പട്ടികയും, കഴുക്കോലും മാറ്റിപ്പണിതും മറ്റും ലീക്കേജ് ഒഴിവാക്കാനാകുമായിരുന്നെങ്കിൽ വാർക്കവീടിന്റെ മേൽക്കൂര മെയിന്റനൻസ് എന്നത് ധാരാളം പണച്ചെലവ് വരുന്ന ഒന്നായി മാറിയിരിക്കുന്നു. റൂഫ് വാർക്കയുടെ സമയത്ത് ശ്രദ്ധിച്ചാൽ ശിഷ്ടകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഗുണമേന്മയുള്ള മേൽക്കൂര നമുക്ക് സ്വന്തമാക്കാം.

എ. സാമഗ്രികളുടെ സൂക്ഷിപ്പ് (Storage of Materials): 

വാർക്കാനായി ഇറക്കിയിടുന്ന എം. സാൻഡിന്റെ സ്റ്റോറേജ് വളരെ ശ്രദ്ധിക്കണം. 4.75 മൈക്രോൺ സൈസ് മുതൽ 0.075 മൈക്രോൺ സൈസ് വരെയുള്ള പാറമണൽതരികൾ, വിവിധ അരിപ്പകളിൽ (Sieve) തങ്ങി (Retention) നിൽക്കുന്നതാണ് IS Specification പ്രകാരം മികച്ച എം.സാൻഡ്. എം.സാൻഡ് വാങ്ങുന്നതിനു മുൻപ് മേൽപ്പറഞ്ഞ IS Specification പ്രകാരമുളള പരിശോധനാഫലങ്ങൾ അതത് ക്രഷറുകളിൽ ലഭ്യമാണോ എന്നു മനസ്സിലാക്കണം. ഇത്തരം പരിശോധനാ ഫലങ്ങളില്ലാത്ത സാധാരണ പാറമണൽ/പാറപ്പൊടി വാങ്ങി കബളിപ്പിക്കപ്പെടാതെ ശ്രദ്ധിക്കണം. 

ഓരോ ലോഡ് ഇറക്കിക്കഴിയുമ്പോഴും എം.സാൻഡും 20 എം.എം(മുക്കാൽ ഇഞ്ച്) മെറ്റലും പടുത കൊണ്ട് നന്നായി മൂടിയിടണം. കാറ്റിലും മഴയത്തും ഇല, കുറ്റികൾ, കമ്പ് തുടങ്ങിയ കോൺക്രീറ്റിനെ ദോഷകരമായി ബാധിക്കുന്ന ഒന്നും എം. സാൻഡിലോ മെറ്റലിലോ വീണ് കലരാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. വാർക്ക സമയത്ത് മാത്രം, മൂടിയിട്ട പടുതകൾ മാറ്റിക്കൊടുത്താൽ മതിയാകും. എം. സാൻഡും സൈസിൽ ഏറ്റക്കുറച്ചിലില്ലാതെ മെറ്റലും തെരഞ്ഞെടുക്കുന്നതിലും, സൂക്ഷിക്കുന്നതിലും പ്രാഥമിക ശ്രദ്ധ നൽകിയാൽതന്നെ മികച്ച കോൺക്രീറ്റിങ്ങിന്റെ ആദ്യപടി കടന്നു എന്നു പറയാം. 

ബി. തട്ടടിയും കമ്പികെട്ടലും (Shuttering and Steel Reinforcement laying):

Guided by an experienced male mason, these women executed all the work right from laying the foundation to building the walls, setting the roof, and plaster and painting work.

സാധാരണ തടിയുടെ തുലാമിൽ തട്ടുപലക അടിച്ചും സ്പാനും തകിട് ഷീറ്റും ഉപയോഗിച്ചുമാണ് കോൺക്രീറ്റ് ജോലികൾക്ക് തട്ട് ഒരുക്കുന്നത്. കാറ്റാടിമുട്ട്, മുളമുട്ട് അല്ലെങ്കിൽ ജാക്കി എന്നിങ്ങനെ യഥാക്രമം ഷട്ടറിങ്ങിന് താങ്ങ് കൊടുക്കുന്നു. രണ്ടടി/രണ്ടരയടിയിൽ കൂടാതെ ബീമുകൾ (സ്പാൻ) നിരത്തി ജാക്കിയുറപ്പിച്ച് അതിൽ തകിട് നിരത്തി ഉറപ്പിച്ചാണ് തട്ടടി പൂർത്തീകരിക്കുന്നത്. മുട്ട് കൊടുക്കുന്നതിനടിയിലെ മണ്ണ് ഇടിച്ചുറപ്പിച്ച് പലകയിട്ട് കൊടുത്തുവേണം നന്നായി ഉറപ്പിക്കുവാൻ. തട്ടിൽ കോൺക്രീറ്റ് നിരത്തുമ്പോൾ മുട്ടിളകാതെയും, ഇരുത്തിപ്പോകാതെയും ശ്രദ്ധിക്കണം. കോൺക്രീറ്റ് നടക്കുന്ന സമയം തട്ടിനടിയിൽ മേൽനോട്ടത്തിനായി മാത്രം ഒരാൾ നിർബന്ധമായും വേണം. 

വിവരങ്ങൾക്ക് കടപ്പാട്- ശ്രീകാന്ത് പാങ്ങപ്പാട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA