sections
MORE

വീട് റൂഫിങ്- ഈ 5 അതിഥികളെ പരിചയപ്പെടാം, ചെലവ് കുറയ്ക്കാം

Concrete Roofing Tile
SHARE

കോൺക്രീറ്റ് മേൽക്കൂരകൾക്ക് മേലെ രണ്ടാമത് റൂഫിങ്ങിനായി റൂഫ് ട്രസ് ചെയ്യുന്നത് ഇന്ന് സർവസാധാരണമായിരിക്കുന്നു. ഒറ്റനില കേരളീയ ഗൃഹങ്ങളുടെ മേൽക്കൂരയിൽ മുൻപ് തടികൊണ്ട് കഴുക്കോലും, പട്ടികയും ഉപയോഗിച്ച് ചെയ്തിരുന്ന ഫ്രെയിം വർക്കുകൾ ഇന്ന് പല കാരണങ്ങൾ കൊണ്ടും അപ്രത്യക്ഷമായിരിക്കുന്നു.

ആദ്യ കാലത്ത് ആംഗിൾ അയൺ, എൽ ആങ്കിൾ ഇവയുപയോഗിച്ചാണ് ബീമുകളും, പട്ടികയും തീർത്തിരിക്കുന്നത്. പിന്നീടത് എം.എസിന്റെ സി. ചാനൽ/ എൽ ആംഗിൾ ഇവ ഉപയോഗിച്ചുവന്നു. കുറച്ചു കാലം മുൻപ് വരെ എം.എസ് ട്യൂബും ഇത്തരം റൂഫ് ട്രസ് നിർമാണത്തിൽ മുൻപന്തിയിലായിരുന്നു. കേരളത്തിലെ തീക്ഷ്ണമായ മഴക്കാലവും ഈർപ്പവും എം.എസ് ട്യൂബുകളിൽ പ്രകടമായ മാറ്റം വരുത്തുന്നതിനാൽ തന്നെ നിർമാണ സമൂഹം ജി.ഐ. സ്ക്വയർ പൈപ്പിലേക്ക് കൂടുതലായും മാറി ക്കഴിഞ്ഞിരിക്കുന്നു.

ഭാരം കുറവായതിനാലും, പണികൾക്കുള്ള സൗകര്യവും അറ്റകുറ്റപ്പണികൾക്കുള്ള സാധ്യതാ കുറവും ഇത്തരം സ്ക്വയർ ഹോളോ സെക്ഷനുകളെ തിരഞ്ഞെടുപ്പിൽ മുൻപന്തിയിലെത്തിക്കുന്നു. മൂന്ന് x ഒന്നര ഇഞ്ച് സെക്ഷനുകൾ ബീമുകൾക്ക് ഉപയോഗിച്ച് സ്ലാബിൽ ഒന്നര x കാൽ (40 x 6 എംഎം) ഫ്ളാറ്റിൽ വെൽഡ് ചെയ്ത് പിടിപ്പിക്കുന്നു. ഫ്ളാറ്റ്, സ്ലാബുമായി 8 എംഎം. എം.എസ്. കമ്പിയിലുറപ്പിച്ച് വെൽഡ് ചെയ്ത് പിടിപ്പിക്കുന്നതിനാൽ കൂടുതല്‍ സുരക്ഷിതത്വവും ലഭിക്കുന്നു. ഒരു ഇഞ്ച് സ്ക്വയർ സെക്ഷനുകൾ പട്ടികയ്ക്കും ഉപയോഗിക്കാം. ഒരു കോട്ട് സിങ്ക് ഓക്സൈഡ് മെറ്റൽ പ്രൈമർ പെയിന്റ് ചെയ്ത് രണ്ട് കോട്ട് ഇനാമല്‍ പെയിന്റും കോട്ടിങ് നൽകി ഫ്രെയിം വർക്കുകൾക്ക് ഡിസൈനും സെക്ഷൻ സൈസും അനുസരിച്ച് സ്ക്വയർ ഫീറ്റിന് 90–110 രൂപ വരെ റേറ്റ് വരാം.

വിവിധ തരംമേച്ചില്‍ ഓടുകൾ

1. ക്ലേ റൂഫിങ് ടൈൽ

x-default

കേരളത്തിൽ കൊല്ലം, ആലുവാ, തൃശൂർ, ഫറോക്ക് എന്നിവിടങ്ങളിലും മംഗലാപുരത്തുമാണ് ക്ലേ റൂഫിങ് ടൈല്‍ നിർമിക്കുന്നത്. കേരളത്തിലെ പരമ്പരാഗത മേച്ചിൽ രീതിയിൽ മുൻഗണനയിലാണ് ഇത്തരം മേച്ചില്‍ ഓടിന്റെ സ്ഥാനം. സിംഗിൾ പാത്തി, ഡബിൾ പാത്തി എന്നീ മോഡലുകളിൽ ലഭ്യമാണ്. ഡബിൾ പാത്തി ഓടുകൾക്ക് ഡബിൾ ഗ്രൂവുള്ളതിനാൽ നല്ല പിടിത്തം (ലോക്ക്) ലഭിക്കു കയും ലീക്കേജ് സാധ്യത കുറയുകയും െചയ്യുന്നു.  സിംഗിൾ പാത്തി ഓടുകളേക്കാൾ നേരിയ സൈസ് കൂടുതൽ ഡബിൾ പാത്തിക്കാണ് ലഭിക്കുന്നത്. സിംഗിൾ പാത്തി ഓടുകൾ 23 x 40.50 സെ.മീ സൈസ് മുതലും, ഡബിൾ പാത്തി 26  x 42.50 സെ.മീ സൈസ് മുതലും ലഭിക്കുന്നു. സിംഗിൾ പാത്തി ഓടുകൾക്ക് 16 മുതൽ 25 രൂപ വരെയും, ഡബിൾ പാത്തി ഓടുകൾക്ക് 25 മുതൽ 38 രൂപ വരെയും വില വരുന്നു. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസരിച്ച് പെയിന്റിങ് കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടിവരാറുണ്ട്. 

2. സിറാമിക് ഓടുകൾ

roofing-sheet-2

ക്ലേ റൂഫിങ് ടൈലിനു ബദലായി ഇന്ന് സിറാമിക് ടൈലുകൾ മേൽക്കൂരയ്ക്ക് ഉപയോഗിച്ചു വരുന്നു. പശമണ്ണ് വെന്തെടുത്ത് സിറാമിക് കോട്ടിങ് നൽകിയാണ് സിറാമിക് റൂഫ് ടൈലുകൾ നിർമിച്ചിരിക്കുന്നത്. ഭാരക്കുറ വുള്ള സിറാമിക് ഓടുകൾ ക്ലെ റൂഫ് മേച്ചിലോടുകളെക്കാൾ നീളവും വീതിയും ഉള്ളതിനാൽ കൂടുതൽ കവറേജ് വിസ്തീർണവും നൽകുന്നു. സിറാമിക് ഓടുകളിടാനുള്ള ജി.ഐ. ഫ്രെയിം വർക്കുകൾക്ക് ഭാരക്കുറവിനനുസൃതമായി ഡിസൈനിലും മാറ്റം വരുത്തി സാമ്പത്തിക ലാഭം ഉറപ്പാക്കാം. നിറം നഷ്ടപ്പെടാത്ത സിറാമിക് ടൈലുകൾക്ക് പെയിന്റിങ് സംബന്ധമായ അറ്റകുറ്റപ്പണി ചെലവും കുറവാണ്. സിറാമിക് ടൈലുകൾ 29.50 x 34 സെ.മീ സൈസ് മുതലും 32 മുതൽ 55 രൂപ വരെയുള്ള വിലകളിലും ലഭ്യമാണ്.

3. കോൺക്രീറ്റ് ഓടുകൾ

വിവിധ സ്ക്വയർ, ഓവൽ, ഫ്ളാറ്റ് ഡിസൈനുകളിൽ കോൺക്രീറ്റ് ഓടുകൾ മാർക്കറ്റിൽ ലഭിക്കുന്നു. ഭാരം കൂടുതലുള്ളതിനാൽ ട്രസ് വർക്ക് ജോലികൾക്കും ചെലവേറുമെങ്കിലും ദീർഘനാൾ മെയിന്റനൻസ് ഇല്ലാ തെതന്നെ എല്ലാ വിപരീത കാലാവസ്ഥാ വ്യതിയാനങ്ങളും തടയാൻ കരുത്തുള്ളവയാണ് കോൺക്രീറ്റ് ഓടുകൾ. വീടുകൾക്ക് കന്റംപ്രറി/മോഡേൺ ലുക്ക് നൽകാൻ ഉതകുന്ന കോൺക്രീറ്റ് ഓടുകൾ വിവിധ നിറങ്ങളിലും ഫിനിഷുകളിലും ലഭ്യമാണ്. ഓട് ഒന്നിന് 90 രൂപ മുതൽ 140 രൂപ വരെയുള്ള വിവിധ കമ്പനികളുടെ കോൺക്രീറ്റ് ഓടുകൾ എമ്പാടും ഉപയോഗിച്ചു വരുന്നു.

4. ഷിംഗിൾസ് 

roofing-sheet-1

ന്യൂജനറേഷൻ റൂഫിങ് ടൈൽ മെറ്റീരിയലാണ് ആസ്ഫാൾട്ട് ഷിംഗിൾ റൂഫ്. ആസ്ഫാൾട്ട് (ടാർ) മെറ്റീരിയലും ഫൈബറും നിശ്ചിത അളവിൽ കൂട്ടിച്ചേർത്താണ് ഷിംഗിൾസ് രൂപപ്പെടുത്തുന്നത്. കൂടുതൽ ഈടും, കാലദൈർഘ്യവും ഏത് കാലാവസ്ഥയിലും ലഭിക്കുമെന്നതും, ഭാരക്കുറവും ഷിംഗിൾസിന്റെ  ജനപ്രിയത കൂട്ടുന്നു. വിവിധ കളറുകളിൽ ലഭ്യമായ ഷിംഗിൾസ് മോഡേൺ വീടുകളുടെ കാഴ്ചഭംഗിയിൽ ഒഴിവാക്കാനാവാത്ത ചാരുത നൽകുന്നു. മൂന്ന് എം.എം. മുതൽ 12 എം.എം വരെ കനമുള്ള ഷിംഗിൾസ് സ്ക്വയർ ഫീറ്റിന് 150 രൂപ മുതൽ 200 റൂഫിൽ നെയിൽ ഉപയോഗിച്ച് ഷിംഗിൾസ് റൂഫ് ചെയ്തെടുക്കാം. എന്നാൽ ട്രസ് റൂഫിൽ 16 എം.എം. ഫൈബർ സിമന്റ് ബോർഡ്/ കാൽസിയം സിലിക്കേറ്റ് ബോർഡ് നിരത്തി ഉറപ്പിച്ചതിനുശേഷം മുകളിൽ ഷിംഗിൾസ് റൂഫ് ചെയ്യാവുന്നതാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ഫ്ളാറ്റ് റൂഫ് വാർത്തതിനുശേഷം ചെയ്യുന്ന റൂഫ് ട്രസിൽ ഏത് തരം മേച്ചിൽ ഓടാണ് ഉപയോഗിക്കുന്നതെന്ന് മുൻകൂട്ടി തീരുമാനിക്കണം. 

∙മുന്‍വശകാഴ്ചകളിൽ നിന്ന് ഒഴിവാക്കുന്ന െടറസ് ഭാഗങ്ങളിൽ ഷീറ്റ് ഉപയോഗിച്ചാൽ ചെലവ് കുറയും.

∙എലവേഷൻ ഭംഗി കൂട്ടാനായി എത്ര ഡിഗ്രി ചെരിവാണ് ഡിസൈനർ നൽകിയതെന്ന് 3ഡി ഡ്രോയിങ്ങിലൂടെ മനസ്സിലാക്കാം. 

∙റൂഫ് ട്രെസിനുള്ളിലേക്ക് പ്രവേശിക്കുന്ന സ്റ്റെയർ കെയ്സിന്റെ സ്ഥാനം ഉപയോഗക്രമമനുസരിച്ച് തീരുമാനിക്കണം. 

∙ട്രസിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കാൻ ബെവിൻ ഡോസ്/ഗ്രിൽ സംവിധാനങ്ങൾ ചെയ്തെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA