sections
MORE

സ്വപ്നസമാനമായ സൗകര്യങ്ങൾ- തിരുവനന്തപുരത്ത് സെറീന്‍ ബേ വില്ലകളുമായി ഫേവറിറ്റ് ഹോംസ്

MAIN-ENTRY
SHARE

വീടെന്നാല്‍ മലയാളിക്ക് പച്ചപ്പും ഹരിതാഭയുമെല്ലാം നിറഞ്ഞ സ്വച്ഛസുന്ദരമായ ഗ്രാമാന്തരീക്ഷമാണ്. പക്ഷേ, ജോലിയും ജീവിതസൗകര്യങ്ങളുമൊക്കെ നമ്മെ നഗരങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ നഗരഹൃദയത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി തന്നെ നാട്ടിന്‍പുറത്തിന്റെ പച്ചപ്പും കുളിരും മരങ്ങളും പൂക്കളുമൊക്കെ പുനഃസൃഷ്ടിക്കാന്‍ സാധിച്ചാലോ?

തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ഫേവറിറ്റ് ഹോംസിന്റെ സെറീന്‍ ബേ വില്ലകള്‍ സ്വന്തമാക്കുമ്പോൾ ലഭിക്കുന്നത് അത്തരമൊരു സ്വപ്നസമാനമായ ഗ്രാമീണാനുഭവമാണ്. പെരുമഴയത്ത് നനഞ്ഞു നില്‍ക്കുകയെന്നത് നമ്മുടെ ഗൃഹാതുരസങ്കല്‍പങ്ങളുടെ ഭാഗമായിരുന്നു. അങ്ങനെ മഴ നനഞ്ഞ് നില്‍ക്കാനും മഴവില്ല് കണ്ടാസ്വദിക്കാനും പൂക്കളോടും ശലഭങ്ങളോടുമെല്ലാം മിണ്ടാനുമുള്ള ഇടങ്ങളിൽനിന്നും തുടങ്ങുന്നു സെറീന്‍ ബേ വില്ലയുടെ വിശേഷങ്ങള്‍.

പെർഗോളകൾക്കിടയിലൂടെ എത്തി നോക്കുന്ന സൂര്യപ്രകാശത്തോടൊപ്പം നാച്ചുറല്‍ സ്റ്റോണ്‍ ഫിനിഷ് ഫ്‌ളോറിങ്ങോടു കൂടിയ സ്‌കൈ ഷവറിന് പുറമേ സ്വകാര്യ പാര്‍ട്ടി ഡെക്ക്, ആരോഗ്യ സംരംക്ഷണത്തിന് ഓരോരുത്തര്‍ക്കും സ്വന്തമായി ജിമ്മും ഉപകരണങ്ങളും, പ്രൈവറ്റ് പാര്‍ട്ടി ഏരിയ, ഡെക് പ്ലാറ്റ്‌ഫോം, ലാന്‍ഡ്സ്‌കേപ്ഡ് ഗാര്‍ഡനായുള്ള പ്രത്യേക ഇടം തുടങ്ങിയവ ഓരോ വില്ലകളിലും ഉണ്ടായിരിക്കും. 

നഗരഹൃദയത്തില്‍ ഐടി ഹബിന് തൊട്ടടുത്ത് ദേശീയപാതയില്‍ നിന്ന് 2 കിലോമീറ്റര്‍ മാത്രം അകലെ നിര്‍മ്മാണം നടന്നുവരുന്ന ഈ വില്ലകൾ 2021 ഓഗസ്റ്റിൽ പൂര്‍ത്തിയാകും. മൂന്നും നാലും കിടപ്പുമുറികളോടു കൂടി മൂന്ന് നിലകളിലായി രൂപകല്‍പന ചെയ്തിരിക്കുന്ന സെറീന്‍ ബേ വില്ല പ്രോജെക്ടിൽ 35 വില്ലകളാണ് ആകെ ഉണ്ടായിരിക്കുക. 

STREET-VIEW

പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമിക്കുമ്പോഴും സൗകര്യങ്ങളുടെയും ആഢംബരത്തിന്റെയും കാര്യത്തില്‍ സെറീന്‍ ബേ വില്ല ഒട്ടും പിന്നിലല്ല. സ്വിമ്മിങ്ങ് പൂളോടു കൂടിയ ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള പ്രത്യേക നീന്തല്‍ക്കുളം, വിശാലമായ ഹൈ റൂഫ് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, മള്‍ട്ടി ജിം, ഗെയിംസ് റൂം, സര്‍വ സൗകര്യങ്ങളോടും കൂടിയ ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ബാര്‍ബിക്യൂ കൗണ്ടറോടു കൂടിയ റൂഫ്‌ടോപ്പ് പാര്‍ട്ടി ഏരിയ, കാര്‍ വാഷ് റാംപ്, സൗരോര്‍ജ്ജ തെരുവ് വിളക്ക് എന്നിങ്ങനെ നീളുന്നു വില്ലയിലെ സജ്ജീകരണങ്ങളുടെ പെരുമ.

മള്‍ട്ടിപര്‍പസ് അസോസിയേഷന്‍ ഹാള്‍, വില്ലകള്‍ക്കും സെക്യൂരിറ്റി ക്യാബിനും ഇടയില്‍ ഇന്റര്‍കോം സൗകര്യം, വീട്ടുജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശുചിമുറിയോട് കൂടിയ വിശ്രമ മുറി, ബയോഡീഗ്രേഡബിള്‍ വെയ്സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം/ഇന്‍സിനറേറ്റര്‍, കോമണ്‍ ഏരിയയില്‍ ലാന്‍ഡ്‌സ്‌കേപ്ഡ് ഗാര്‍ഡന്‍ എന്നിങ്ങനെ നീളുന്നു വില്ലയിലെ മറ്റ് സജ്ജീകരണങ്ങള്‍.

balcony-view

കോമണ്‍ ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മര്‍ ഉള്ള പ്രോജെക്ടിൽ ഇലക്ട്രിക് കാര്‍ ചാര്‍ജിംഗിനുള്ള സംവിധാനം ഓരോ വില്ലയിലും ഉണ്ടായിരിക്കും. ബെഡ്‌റൂമുകളിലെ യുഎസ്ബി ചാര്‍ജിങ്ങ് പോര്‍ട്ടുകള്‍, 5.1 കോണ്‍ജ്യൂയിറ്റ് സ്പീക്കര്‍ സംവിധാനം, മാസ്റ്റര്‍ ബെഡ് റൂമില്‍ ഫൂട്ട്‌ലാംപ് തുടങ്ങി അത്യാധുനികമാണ് വില്ലയ്ക്കകത്തെ സൗകര്യങ്ങള്‍. 

കണക്ടിവിറ്റിയിൽ 100 മാര്‍ക്ക് !

തിരുവനന്തപുരത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന കഴക്കൂട്ടം തന്നെ പദ്ധതിക്കായി തിരഞ്ഞെടുത്തു എന്നത് കണക്ടീവിറ്റിയുടെ കാര്യത്തില്‍ സെറീന്‍ ബേ വില്ലയ്ക്ക് നൂറിൽ നൂറു മാര്‍ക്ക് നല്‍കുന്നു. ദേശീയപാതയില്‍ നിന്നും വെറും രണ്ട് കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ വില്ലകള്‍ ടെക്‌നോപാര്‍ക്കിന്റെയും ടെക്‌നോസിറ്റിയുടെയും കൈയ്യെത്തും ദൂരത്താണ്. 

രാജ്യാന്തര എയര്‍പോര്‍ട്ട്, വിഴിഞ്ഞം സീപ്പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറുന്ന ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ഇന്‍ഫോസിസ് ക്യാംപസ്, യുഎസ്ടി ഗ്ലോബല്‍ ക്യാംപസ്, ലുലു മാള്‍, വേളി ടൂറിസ്റ്റ് വില്ലേജ്, കിംസ് ഹോസ്പിറ്റല്‍ തുടങ്ങി തിരുവനന്തപുരത്തിലെ എണ്ണം പറഞ്ഞ ഇടങ്ങളുടെയെല്ലാം സാമീപ്യം സെറീന്‍ ബേ വില്ലയ്ക്കുണ്ട്. കഴക്കൂട്ടം സൈനിക സ്‌കൂള്‍, മരിയന്‍ എഞ്ചിനീയറിംഗ് കോളേജ്, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എം ജി എം സ്‌കൂള്‍ തുടങ്ങി നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനടുത്ത സ്ഥിതി ചെയ്യുന്നു. നിരവധി റെസ്റ്ററന്റുകള്‍, മള്‍ട്ടിനാഷണല്‍ ബിസിനസ് കോംപ്ലക്‌സുകള്‍, ഡിസൈനര്‍ സ്റ്റോറുകള്‍ വിവിധ ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ സാമീപ്യവും സെറീന്‍ ബേ വില്ലയുടെ മാറ്റ് കൂട്ടുന്നു. 

രാജ്യാന്തര നിലവാരത്തിലുള്ള രൂപകല്‍പന

രൂപകല്‍പനയുടെ കാര്യത്തില്‍ രാജ്യാന്തര നിലവാരം തന്നെയാണ് ഫേവറിറ്റ് ഹോംസ് ഇവിടെ പുലര്‍ത്തിയിട്ടുള്ളത്. ടൈപ്പ് എ, ബി, സി എന്നീ പേരുകളില്‍ മൂന്ന് തരം 3 BHK, 4 BHK വില്ലകളാണ് മൂന്നു നിലകളിലായി സെറീന്‍ ബേയിലുള്ളത്. ടൈപ്പ് എ, ബി വിഭാഗങ്ങളിലെ 3 BHK വില്ലകള്‍ 2274, 2938 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ളവയാണ്.

ടൈപ്പ് സി വിഭാഗത്തിലെ 4 BHK വില്ലകളുടെ വിസ്തീര്‍ണം 3300 ചതുരശ്ര അടിയാണ്. 2274 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 3 BHK വില്ലയില്‍ (ടൈപ്പ് A) ഗ്രൗണ്ട് ഫ്‌ളോറില്‍ സിറ്റൗട്ടിനും ലിവിംഗ് റൂമിനും ഡൈനിംഗ് റൂമിനും പുറമേ ഡ്രസിംഗ് ഏരിയോടു കൂടിയ വിശാലമായ കിടപ്പുമുറിയും വര്‍ക്ക് ഏരിയയോടു കൂടിയ കിച്ചണും ഒരു ഡെക്ക് ഏരിയയുമാണ് ഉള്ളത്. രണ്ടാം നിലയില്‍ ഡ്രസറും ബാല്‍ക്കണിയുമുള്ള അറ്റാച്ച്ഡ് മാസ്റ്റര്‍ ബെഡ്‌റൂം, മറ്റൊരു ബെഡ്‌റൂം, ഫാമിലി ലിവിംഗ് റൂം, പാര്‍ട്ടി ഏരിയ ഇവ ഒരുക്കിയിരിക്കുന്നു.

2938 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന ടൈപ്പ് ബി 3 BHK വില്ലയില്‍, എ ടൈപ്പ് വില്ലയില്‍ നിന്ന് വ്യത്യസ്തമായി രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന പോര്‍ച്ചാണുള്ളത്. ഇതിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍, ടൈപ്പ് എയിലുള്ള ഇടങ്ങള്‍ക്കു പുറമേ, ഒരു ഫോയറും കോമണ്‍ ടോയ്‌ലറ്റും കൂടി ഒരുക്കുന്നുണ്ട്. രണ്ടാം നിലയിലെ രണ്ട് ബെഡ് റൂമുകള്‍ക്കും ഡ്രസര്‍ നല്‍കിയിട്ടുണ്ട്. മൂന്നാം നിലയില്‍ യൂട്ടിലിറ്റി ഏരിയയ്ക്കു പുറമേ യുട്ടിലിറ്റി ടെറസും നല്‍കിയിരിക്കുന്നു. 3300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 4 BHK വില്ലയിലും രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിലും ഫസ്റ്റ് ഫ്‌ളോറിലും രണ്ട് കിടപ്പുമുറികള്‍ വീതം ക്രമീകരിച്ചിരിക്കുന്നു. മൂന്നാം നിലയില്‍ ജിം, വിശാലമായ ഡെക്, സ്‌കൈ ഷവര്‍, യൂറ്റിലിറ്റി ഏരിയ, ഓപ്പണ്‍ ടെറസ് എന്നിവയുണ്ട്. 

ഫേവറിറ്റ് ഹോംസ്: കെട്ടിപ്പടുക്കുന്നത് ദീര്‍ഘകാല ബന്ധങ്ങള്‍

കേരളത്തിലെ മുന്‍നിര ഭവനനിര്‍മ്മാതാക്കളായ ഫേവറിറ്റ് ഹോംസ് അറിയപ്പെടുന്നത് തന്നെ തങ്ങളുടെ ചാരുതയാർന്ന നിര്‍മ്മിതികളുടെയും, തനത് കെട്ടിടനിര്‍മ്മാണ ശൈലിയുടെയും ലോകോത്തര സൗകര്യങ്ങളുടെയും പേരിലാണ്. കഴക്കൂട്ടവും പട്ടവും കവടിയാറും പോലെ തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ ലൊക്കേഷനുകളാണ് ഫേവറിറ്റ് ഹോംസ് തങ്ങളുടെ പ്രോജക്ടുകള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. ഉപഭോക്താക്കളുമായി ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധമാണ് കഴിഞ്ഞ 19 വർഷമായി ഫേവറ്റിറ്റ് ഹോംസിനെ മറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വെറും കെട്ടിടങ്ങളല്ല, ബന്ധങ്ങളാണ് തങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ നിര്‍മ്മാതാക്കള്‍ പാലിക്കുന്നുണ്ട്. പ്രശസ്ത സിനിമാതാരം ടൊവിനോ തോമസാണ് ഫേവറിറ്റ് ഹോംസിന്റെ ബ്രാൻഡ് അംബാസിഡർ.

ഐഎസ്ഒ അംഗീകാരവും ക്രെഡായ് അക്രഡിറ്റേഷനുമുള്ള ഫേവറിറ്റ് ഹോംസ് ഇതിനകം 20 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് റെസിഡന്‍ഷ്യല്‍ ഏരിയ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ആയിരത്തിലധികം സന്തുഷ്ട കുടുംബങ്ങള്‍ ഈ ഭവനനിര്‍മ്മാതാക്കളുടെ നിര്‍മ്മാണ വൈഭവത്തിന് സാക്ഷ്യം പറയും. നിലവാരത്തില്‍ വിട്ടുവീഴ്ച കൂടാതെ അത്യാധുനിക ഭവനങ്ങള്‍ ഒരുക്കുമ്പോഴും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലയില്‍ അവ ലഭ്യമാക്കാനും ഫേവറിറ്റ് ഹോംസ് ശ്രദ്ധിക്കുന്നു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഭവനങ്ങള്‍ കൈമാറുന്നതും ഫേവറിറ്റ് ഹോംസിനെ ഉപഭോക്താക്കളുടെ പ്രിയ ബ്രാന്‍ഡായി മാറ്റുന്നു.

വിശ്വാസ്യത കൈമുതലാക്കിയ ബില്‍ഡേഴ്‌സിനൊപ്പം സെറീന്‍ ബേ വില്ലയെന്ന മായിക ലോകത്തിലേക്ക് ചുവട് വയ്ക്കാന്‍ വിളിക്കൂ  +91-9846144000 (India), +971-563626224 (UAE)

E-Mail: marketing@favouritehomes.com

Website:- www.favouritehomes.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA