ADVERTISEMENT

വീടുപണിയാനായി പെർമിറ്റ് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അടയ്ക്കേണ്ട ഫീസ് ഘടന വിശദീകരിക്കാമോ?

1 പഞ്ചായത്ത്

2 സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് / മുനിസിപ്പാലിറ്റി 

3 കോർപ്പറേഷൻ എന്ന ക്രമത്തിൽ താഴെ ഫീസ് വിശദീ കരിക്കാം.

ആപ്ലിക്കേഷൻ ഫീ 20 രൂപ, 30 രൂപ, 50 രൂപ വീടുകൾക്ക് പെർമിറ്റ് ഫീസ് Rs. 5/m2 , Rs. 7/m2 , Rs. 10/m2  കിണറിന് Rs. 15/unit, Rs. 20/unit, Rs. 25/unit കോമ്പൗണ്ട് വാളിന് Rs. 2/RM,  Rs. 3/RM,  Rs. 4/RM എന്നിങ്ങനെ അടയ്ക്കണം.

വീടുപണി തീർന്ന് നമ്പരിട്ട്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 100– 150 ചതുരശ്രമീറ്റർ വരെ 1500 രൂപ, 2700രൂപ, 4050 രൂപ എന്നിങ്ങനെയും, 150– 200 ചതുരശ്രമീറ്റർ വരെ 3000 രൂപ, 5400 രൂപ, 8100 രൂപ എന്നിങ്ങനെയും, 200–250 ചതുരശ്രമീറ്റർ വരെ 6000 രൂപ, 10, 800 രൂപ എന്നിങ്ങനെയും, 200–250 ചതുരശ്ര മീറ്ററിന് മുകളിൽ ഓരോ 10 ചതുരശ്ര മീറ്ററിനും 1200 രൂപ, 2400 രൂപ, 3000 രൂപ വച്ചും അടയ്ക്കണം.

278 ചതുരശ്രമീറ്ററിനു മുകളിൽ വരുന്ന വീടിന് 4000 രൂപ ആഡംബര നികുതി ഓരോ വർഷവും അടയ്ക്കണം. വർഷാവർഷം വരുന്ന നികുതി വർധനകൾ നിരക്കുകൾക്ക് ബാധകമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com