ADVERTISEMENT

ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. അത് സഫലമാകുന്ന ദിനം എന്നും ഓർത്തിരിക്കുന്ന മുഹൂർത്തം കൂടിയാണ്. ഗൃഹപ്രവേശനം സുഗമമാക്കാനും തുടർന്നുള്ള താമസം സുഖകരമാകാനും ഈ കാര്യങ്ങൾ നേരത്തെ ഉറപ്പുവരുത്തുക.

1. ഗൃഹപ്രവേശനത്തിന്റെ തീയതി ഒരു മാസം മുൻപെങ്കിലും തീരുമാനിച്ച് ഡിസൈനറെയും കോൺട്രാക്ടറെയും അറിയിക്കണം. 

2. സർക്കാർ തലത്തിലുള്ള റവന്യൂ ടാക്സ് അടച്ച്, പഞ്ചായത്ത് /മുനിസിപ്പാലിറ്റി കോർപ്പറേഷൻ തലത്തിൽ നൽകാനുള്ള കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലൈസൻസിയുടെ കയ്യിൽ നിന്നും വാങ്ങി സമർപ്പിക്കണം. കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമേ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് / വീട്ട് നമ്പർ ലഭിക്കൂ.

housewarming
x-default

3. പ്ലംബിങ്/ വയറിങ് സംബന്ധമായ വർക്കുകളും എല്ലാ സിവിൽ വർക്കുകളും പൂർത്തിയാക്കിയതിനുശേഷം ഫിനിഷിങ് പെയിന്റിങ് നൽകുക. വാട്ടർലൈനുകൾ, മറ്റ് പ്ലംബിങ് ലൈനുകൾ ഇവ ചാർജ് ചെയ്ത് കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. ലൈറ്റിങ് (ഇലക്ട്രിഫിക്കേഷൻ) പരിശോധിച്ച്, സ്വിച്ചുകൾ എല്ലാം പ്രവർത്തിക്കുന്നു എന്നും, മറ്റ് ഡാമേജുകളില്ല എന്നും കൃത്യതയോടെ ഉറപ്പാക്കുക.

4. കർട്ടനാണ് ഫിറ്റ് ചെയ്യുന്നതെങ്കിൽ ഭിത്തിയിൽ തടിവച്ച് തന്നെ ഉറപ്പിച്ചില്ലെങ്കിൽ ഡ്രിൽ ചെയ്യുമ്പോൾ ഭിത്തി / കോൺ ക്രീറ്റ് അടർന്നു പോകാൻ സാധ്യതയുണ്ട്.

5. ജനാലകൾ/ കതകുകൾ, മറ്റ് കബോഡ്/ ഫർണിച്ചറുകൾ ഇവയ്ക്ക് വുഡ് പോളീഷാണ് ചെയ്യുന്നതെങ്കിൽ പെയിന്ററെ ധരിപ്പിച്ച്, ഗൃഹപ്രവേശനത്തിന് ഒരു മാസം മുൻപെങ്കിലും ജോലി ആരംഭിക്കണം. ഹാൻഡ് റെയിലുകൾ ഉണ്ടെങ്കിൽ നേരത്തേ തന്നെ ഉറപ്പിക്കണം. 

6. വീടിനായി വരച്ച എല്ലാം പ്ലാനുകളുടെയും ഒരു സെറ്റ് കോപ്പിയെങ്കിലും കയ്യിൽ സൂക്ഷിക്കുക. വീട്ടിൽ ഉപയോഗിക്കുന്ന ബ്രാൻഡ് സാധനങ്ങളുടെ മുഴുവൻ വാറന്റി, ഗ്യാരന്റി, ബില്ലുകൾ പ്രത്യേകം സൂക്ഷിച്ചു വയ്ക്കണം. 

7. കോമ്പൗണ്ട് വോൾ, ഗേറ്റ്, മറ്റ് ലാൻഡ് സ്കേപ്പിങ് പണികൾ, വീടിന്റെ അകം ഫൈനൽ പെയിന്റിങ്ങിന് മുൻപ് പൂർത്തീകരിക്കുന്നതാണ് ഉത്തമം.

8. ഫിനിഷിങ് ജോലികൾക്ക് മതിയായ സമയം നൽകിയില്ലെങ്കിൽ പിന്നീട് അറ്റകുറ്റപ്പണിക്ക് പണം കൂടുതലായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

9. ഗൃഹപ്രവേശനത്തിനു 48 മണിക്കൂർ മുൻപു തന്നെ ഫ്ളോറിങ് ടൈലുകൾ ആസിഡ്/ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂർത്തീകരിക്കണം. ഗ്രാനൈറ്റ് ഫ്ളോറിങ്ങാണെങ്കിൽ ഓയിൽ പഫ് ചെയ്യണം. മേൽപ്പറഞ്ഞ പണികൾ തീർത്ത് പിറ്റേന്ന് രാവിലെ തന്നെ ഫർണിച്ചറുകൾ യഥാസ്ഥാനങ്ങളിൽ അറേഞ്ച് ചെയ്യാം. ഫൈനൽ ടച്ചിങ് പെയിന്റിങ് വേണമെങ്കിൽ ഫർണിച്ചർ അറേഞ്ച്മെന്റിനു ശേഷം ചെയ്തു തീർക്കാം.

10. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിശ്വാസമനുസരിച്ച് പല രീതികളിൽ ഗൃഹപ്രവേശ ചടങ്ങുകൾ നടത്താറുണ്ട്. ഐശ്വര്യ പൂർണമായ ജീവിതത്തിലേക്ക് നയിക്കുന്ന പാല് കാച്ചൽ ചടങ്ങുകൾ പോസിറ്റീവ് എനർജി പ്രദാനം ചെയ്യുമെന്നതിൽ തർക്കമില്ല. ഗൃഹപ്രവേശനത്തിനു ശേഷം അന്നേ ദിവസം രാത്രി കുടുംബം അവിടെ രാപ്പാർക്കണമെന്ന രീതി അനുവർത്തിച്ച് വരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com