ADVERTISEMENT

കുലീന പാരമ്പര്യമുള്ള പുതുപ്പള്ളിയിൽ, ‘കോട്ടയത്തിന്റെ സ്വന്തം ബിൽഡർ’ എന്ന ബഹുമതിയുള്ള KCC ഹോംസ് ‘Grand Aqua’ എന്ന പേരിൽ ആഡംബര വില്ലകളുടെ ഒരു സമുച്ചയം ഒരുക്കുന്നു.  

grand-aqua

‘Grand Aqua’ KCC ഹോംസിന്റെ അഭിമാന പ്രോജക്ട്

പുതുപ്പള്ളി പുഴയുടെ തീരത്ത്, പുതുപ്പള്ളി ടൗണിൽ നിന്ന് വെറും 1 കിലോമീറ്റർ ദൂരത്തിൽ, ചുറ്റുമതിലും സുരക്ഷയുമുള്ള, 1.70 ഏക്കർ ഭൂമിയിൽ തീർക്കുന്ന 20 അത്യാധുനിക ആഡംബര വില്ലകളുടെ സമുച്ചയം. 

2018 ലെ വെള്ളപ്പൊക്കം യാതൊരു രീതിയിലും ബാധിക്കാതിരുന്ന ഈ പ്രോജക്ടിൽ നാലു വ്യത്യസ്ത ഡിസൈനിലുള്ള വില്ലകൾ ഉൾപ്പെടുന്നു. 3,4 ബെഡ്റൂമുകൾ; 1819, 2012, 2111, 3030 സ്ക്വയർ ഫീറ്റ് ഏരിയ; 5, 5.50, 6.50, 9.17 cent പ്ലോട്ടുകൾ.

കെ.സി.സി. ഹോംസിന്റെ വിശ്വാസയോഗ്യമായ ഗുണനിലവാരത്തിൽ ഉയർന്നു കൊണ്ടിരിക്കുന്ന ‘ഗ്രാൻഡ് അക്വാ’ കോട്ടയത്ത് ഏറ്റവും സൗകര്യപ്രദമായ പ്രദേശത്തു സ്ഥിതി ചെയ്യുന്നു. 

മികച്ച സ്കൂളുകളുടെ കേന്ദ്രമായ കളത്തിപ്പടിയിൽ നിന്നും 05 KM, കഞ്ഞിക്കുഴിയിൽ നിന്നും 05 KM, ഏറ്റുമാനൂർ–ചങ്ങനാശേരി– തിരുവല്ല ബൈപ്പാസിൽ നിന്നും 01 KM, പുതുപ്പള്ളി പള്ളിയിൽ നിന്നും 900 മീറ്റർ, മികച്ച രണ്ടു ആശുപത്രികൾ 2.8 കിലോമീറ്ററിനുള്ളിൽ, കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നും 08 കിലോമീറ്റർ.

റിക്രിയേഷൻ ക്ലബ് ഹൗസ് ഏറ്റവും നടുവിലായി, എല്ലാ വില്ലകൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രോജക്റ്റ് മികച്ച വിനോദസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജിം, പൂന്തോട്ടങ്ങൾ, പാർട്ടി സോൺ, പ്ലേ ഏരിയ, മുതിർന്നവർക്ക് പ്രത്യേക വിനോദ സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം. ഉന്നത നിലവാരമുള്ള ഒരു നിക്ഷേപ അവസരം കൂടിയായ ‘Grand Aqua’ പ്രോജക്ടിനെക്കുറിച്ച് കൂടുതൽ അറിയാം.

എന്തുകൊണ്ട് പുതുപ്പള്ളി?

നൂറ്റാണ്ടുകളുടെ ചരിത്രപ്രാധാന്യമുള്ള പുതുപ്പള്ളിക്ക് അതിന്റെ പ്രൗഢഗംഭീരമായ പാരമ്പര്യത്തിലും, പ്രകൃതിഭംഗിയിലും, പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിലും, സഞ്ചാര സൗകര്യങ്ങളിലെ മർമപ്രധാനമായ സ്ഥാനത്തിനും എന്നും അഭിമാനിക്കാവുന്നതാണ്! വാസയോഗ്യതയുടെ കാര്യത്തിൽ, ഏതു നിലവാരം പരിഗണിച്ചാലും, പുതുപ്പള്ളി മുൻനിരയിൽത്തന്നെയാണ്. 

1. പട്ടണത്തിന്റെ കോലാഹലങ്ങളിൽ നിന്നകന്ന്, പുഴയും അഴകും ധരിച്ച്, വിശാലമായ വീഥികളും സാമൂഹിക സൗകര്യങ്ങളും സ്വന്തമാക്കി നിൽക്കുന്ന ഒരു പ്രദേശമാണ് പുതുപ്പള്ളി.

2. കോട്ടയം – പത്തനംതിട്ട റോഡ്, കോട്ടയം – ചങ്ങനാശ്ശേരി– തിരുവല്ല ബൈപാസ് റോഡ്, ഏറ്റുമാനൂർ– മണർകാട്–തെങ്ങണ– ചങ്ങനാശ്ശേരി ബൈപാസ് റോഡ് തുടങ്ങിയ പ്രമാദമായ സഞ്ചാരവീഥികൾ കടന്നു പോകുന്നത് പുതുപ്പള്ളിയിൽ കൂടിയാണ്. 

3. അന്തരീക്ഷ മലിനീകരണമില്ലാത്ത, ശുദ്ധവായു എങ്ങും എവിടെയുമുള്ള പ്രദേശം. 

4. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദകേന്ദ്രങ്ങൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ എല്ലാവിധ ആധുനിക ജീവിത സൗകര്യങ്ങളും കൈയ്യെത്തും ദൂരത്ത്. 

‘കുറഞ്ഞ ചിലവിൽ കൂടുതൽ ആഡംബരവും മൂല്യവും നൽകുന്നവർ’ എന്ന വിശ്വാസം കഴിഞ്ഞ 25 വർഷങ്ങളായി ആർജ്ജിച്ചു കാത്തു സൂക്ഷിക്കുന്ന KCC ഹോംസിന്റെ കോട്ടയത്തെ മറ്റു ഹൗസിങ്  പ്രോജക്ടുകൾ:

lifespace-villa

Life Space Premium Villas, സംക്രാന്തി, കോട്ടയം

Life Space എന്ന പേര് അന്വർത്ഥമാകുന്ന വിധത്തിലുള്ള പ്രോജക്ട് ഡിസൈനും നിർമ്മിതിയും. നാലര (4.5) ഏക്കറിൽ വെറും 36 വില്ലകൾ, വിനോദത്തിനും സുഗമമായ സഞ്ചാര സൗകര്യത്തിനും മാത്രമായി ഒന്നര (1.5) ഏക്കർ, മുഖ്യകവാടത്തിനടുത്ത് സൂപ്പർ മാർക്കറ്റ് കെട്ടിടം, മനസ്സിന് പൂർണ സംതൃപ്തി നൽകുന്ന ജീവിതത്തിന് യോജിച്ച സ്ഥലസൗകര്യവും വിശാലതയും പ്രദാനം ചെയ്യുന്ന പ്രീമിയം വില്ലകളുടെ പ്രൗഢഗംഭീരമായ സമുച്ചയം. 

കോട്ടയത്തിന്റെ വികസനത്തിന് അനുദിനം പുതിയ ഏടുകൾ തീർക്കുന്ന കോട്ടയം– ഏറ്റുമാനൂർ റോഡിലുള്ള സംക്രാന്തി ജംഗ്ഷനിൽ നിന്ന് 1.9 കിലോമീറ്റർ മാത്രം അകലെയുള്ള ‘ലൈഫ് സ്പേസ്’ പ്രോജക്ടിലെ 3 തരത്തിലുള്ള ആഡംബര വില്ലകളിൽ (2183, 2562, 2970 സ്ക്വയർ ഫീറ്റ്. 3 ബെഡ്റൂം, 4 ബെഡ്റൂം) ഏതാനും വില്ലകൾ മാത്രമാണ് ബുക്കിങ്ങിനായി അവശേഷിക്കുന്നത്. 

കേള്‍വികേട്ട ആശുപത്രികളും വിദ്യാലയങ്ങളും ഷോപ്പിങ് മാളുകളും മറ്റ് അനവധി സൗകര്യങ്ങളും ഒരു വിളിപ്പാടകലത്തി ലുള്ള ‘ലൈഫ് സ്പേസ്’ പ്രീമിയം വില്ലകളിൽ നല്ലൊരു ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് ഡോക്ടർമാർ, പ്രവാസി മലയാളികൾ, IT പ്രൊഫഷണലുകൾ തുടങ്ങിയവരാണ്. 

സംക്രാന്തിയിൽ 2019 ജൂൺ മാസം പൂര്‍ണ്ണമായും തയാറാകുന്ന ‘ലൈഫ് സ്പേസ് പ്രീമിയം വില്ലാസ് ’ പ്രോജക്ടിൽ ഏതാനും വില്ലകൾ ലഭ്യമാണ്. ലൈഫ് സ്പേസ് പ്രോജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാം.

Spring Dale Premium Apartments, ഗാന്ധിനഗർ, കോട്ടയം

ഏഴു നിലകളിൽ തീർത്ത ആഡംബര അപ്പാർട്മെന്റുകൾ. ഗാന്ധിനഗറിൽ, പൂർണമായും വാസയോഗ്യമായ ഈ പ്രോജക്ടിൽ 2 യൂണിറ്റുകൾ ലഭ്യമാണ്. സ്പ്രിങ്ഡെയ്‍ൽ പ്രോജക്ടിനെക്കുറിച്ച് കൂടുതൽ അറിയാം.

കൂടുതൽ വിവരങ്ങൾക്ക്  

Phone : +91 81294 58800/ +91 90617 80000/ 98470 58800

Email: info@kcchomes.com

Website : www.kcchomes.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com