ADVERTISEMENT

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരൊറ്റ നഗരം പോലെ നീണ്ടുകിടക്കുന്ന കേരളത്തിലെ റീട്ടെയ്ൽ രംഗം ഇന്ന് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. വൻനഗരങ്ങൾ എന്നു വിളിക്കാവുന്ന രണ്ടോ മൂന്നോ സ്ഥലങ്ങൾ ഒഴിച്ചാൽ അനേകം ചെറുനഗരങ്ങളുള്ള ഒരു കൂട്ടായ്മയാണ് നമ്മുടെ കേരളം. ഒരു മില്യൺ ജനസംഖ്യയുള്ള  ഇന്ത്യയിലെ 53 നഗരങ്ങളിൽ 7 എണ്ണവും, ഒരു മില്യണിൽ താഴെ ജനസംഖ്യയുള്ള വലിയ നഗരങ്ങളിൽ 19 എണ്ണവും കേരളത്തിലാണ്.  കേരളം മൊത്തത്തിലൊരു നഗരമാണെന്ന് പറയുന്നതാകും കൂടുതൽ ശരി. 

ഇന്ത്യൻ ജനസംഖ്യയുടെ വെറും 3.4 ശതമാനം മാത്രം വരുന്ന കേരളീയരുടെ ഉപഭോഗം ഇന്ത്യയുടെ മൊത്ത ഉപഭോഗത്തിന്റെ 10 ശതമാനമാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. കേരളം മൊത്തത്തിൽ ഒരു കൺസ്യൂമർ നഗരമാണെന്ന് പറയാം. ഇന്ത്യയിലെ റീട്ടെയിൽ പറുദീസയാണ് കേരളം. വ്യവസായ വളർച്ച പ്രധാനമായും വൻകിടനഗരങ്ങളെ മാത്രം കേന്ദ്രീകരിച്ച് നടക്കുമ്പോൾ കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളം റീട്ടെയ്ൽ രംഗത്ത് അനസ്യൂതം മൂന്നോട്ട് കുതിക്കുകയാണ്. മൾട്ടിനാഷണൽ ബ്രാൻഡുകളോടുള്ള മലയാളിയുടെ ഭ്രമം ഇന്ത്യൻ റീട്ടെയ്ൽ മാപ്പിൽ കേരളത്തെ മുൻനിരയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നോർക്കണം. മലയാളിയുടെ പ്രതിശീർഷവരുമാനത്തിലുണ്ടായ വർധനവും ജീവിതശൈലിയും റീട്ടെയ്ൽ രംഗത്തെ കൂടുതൽ പരിപോഷിപ്പിക്കുന്നു. എങ്കിലും നമ്മുടെ റീട്ടെയ്ൽ കുതിപ്പിനെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. 

secura-retail

റീട്ടെയ്ൽ മേഖലയക്ക് കുതിപ്പേകാൻ സെക്യൂറ സെന്ററുകൾ

കേരളത്തിലെ റീട്ടെയ്ൽ കുതിപ്പിന് കൂടുതൽ ഉൗർജ്ജം പകരാൻ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുനന്ന സെക്യൂറ ഡെവലപ്പേർസ്  അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് സെക്യൂറ സെന്ററുകൾ. കേരളത്തിലെ ചെറുനഗരങ്ങൾക്ക് അനുസൃതമായ റീട്ടെയ്ൽ സെന്ററുകളാണ് സെക്യൂറ സെന്ററുകൾ എന്ന പേരിൽ കേരളത്തിലെ വിവിധ ചെറുനഗരങ്ങളിൽ ആരംഭിക്കുന്നത്. 

സെക്യൂറ സെന്റർ എന്നത് നിശ്ചിത റീട്ടെയ്ൽ മിക്സിലുള്ള അയൽവക്ക ഷോപ്പിങ് കേന്ദ്രങ്ങളാണ്. മാളിന്റെ സൗകര്യങ്ങളും അതേ രീതിയിലുള്ള റീട്ടെയ്ൽ സംവിധാനങ്ങളുമായിരിക്കും ഇവിടെയും ഉണ്ടാകുക. കേരളത്തിലാദ്യമായി കോഴിക്കോട്ടെ ഫോക്കസ് മാളിലൂടെ മാൾ എന്ന ആശയം പ്രാവർത്തികമാക്കുന്നതിന് മുൻനിരയിൽ പ്രവർത്തിച്ച എം.എ മെഹൂബൂബും ടീമും തന്നെയാണ് ഇൗ സംരംഭത്തിന് പിന്നിലുള്ളതും. 

നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലാണ് കൂടുതലായും മാളുകളും വൻകിട സൂപ്പർമാർക്കറ്റുകളും ബ്രാന്റഡ് ഉത്പന്നങ്ങളുടെ ഒൗട്ട്ലെറ്റുകളുമുള്ളത്. അതേസമയം സ്ഥലപരിമിതി, ഗതാഗതപ്രശ്നങ്ങൾ, നഗരത്തിലൂടെ സഞ്ചരിക്കാനുള്ള സമയനഷ്ടം, ഇന്ധന നഷ്ടം, അധികമായി ഉപയോഗിക്കേണ്ടിവരുന്ന മനുഷ്യാദ്ധ്വാനം തുടങ്ങിയ പ്രശ്നങ്ങൾ ഇൗ നഗരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ് സെക്യൂറ സെന്ററുകൾ എന്ന ആശയം ഉയർന്നുവന്നത്. 

നഗരങ്ങളോട് ചേർന്നുകിടക്കുന്ന ചെറിയ പട്ടണങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന റീട്ടെയ്ൽ സെന്ററുകളിൽ വൻകിട നഗരങ്ങളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ഒാരോ സെന്ററുകളും ഇടത്തരം കുടുംബങ്ങളുടെ അനുദിന പർച്ചേസിനും, ഫാഷൻ, ഭക്ഷണ വിനോദ ആവശ്യങ്ങളുടെയും കേന്ദ്രമായി മാറുമെന്നതിൽ സംശയമില്ല.  5 മുതൽ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഒാരോ സെന്ററുകളും പ്രവർത്തിക്കുക. റീട്ടെയ്ൽ ഒൗട്ട്ലെറ്റുകളും ഫുഡ് കോർട്ടുകളും മൾട്ടിപ്ലെക്സുകൾ പോലുള്ള വിനോദകേന്ദ്രങ്ങളും വിശാലമായ പാർക്കിങ് സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് സെക്യൂറ സെന്ററുകൾ. 

65 ശതമാനം വിൽപനകേന്ദ്രങ്ങളും ബാക്കി 35 ശതമാനം വിനോദത്തിനുള്ള സാധ്യതകളുമാണ് ഇൗ ചെറുമാളുകളിൽ ഉണ്ടാവുക. ഒാരോ പ്രദേശത്തിൻെറ പ്രത്യേകതകളും ആവശ്യങ്ങളും കണ്ടെത്തി അവയ്ക്കനുസൃതമായ വലിപ്പത്തിൽ ആവശ്യമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് നിർമ്മാണം നടത്തുക. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു റീട്ടെയ്ൽ വിപ്ലവത്തിനാണ് സെക്യൂറ ഡെവലപ്പേർസ് തുടക്കമിടുന്നത്.  

കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ വൻകിട ബ്രാൻഡുകൾക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരമുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല അന്താരാഷ്ട്ര നിലവാരമുള്ള ബ്രാൻഡുകളുമായി കരാറുകളിൽ ഏർപ്പെട്ട് സെക്യൂറയുടെ എല്ലാ സെന്ററുകളിലും അവരുടെ റീട്ടെയ്ൽ ഷോപ്പുകൾ ആരംഭിക്കുന്നതിനും സെക്യൂറ ലക്ഷ്യമിടുന്നു. സെക്യൂറ സെന്ററുകൾ നാടിന്റെ വികസനവും ഉപഭോക്താക്കളുടെ സൗകര്യവും നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും വർധിപ്പിക്കും. 

അടുത്ത 5 വർഷം കൊണ്ട് കേരളത്തിലെ എല്ലാ മുനിസിപ്പൽ നഗരങ്ങളിലും സെക്യൂറ സെന്ററുകൾ തുറക്കും. ആദ്യത്തെ സെക്യൂറ സെന്റർ കണ്ണൂരിൽ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. ഇൗ വർഷം തന്നെ പെരിന്തൽമണ്ണ, പെരുമ്പാവൂർ, കൊല്ലം, കോട്ടയം എന്നീ നഗരങ്ങളിലും നിർമാണം ആരംഭിക്കും.

secura-centre-inside

സെക്യൂറ സെന്ററുകൾക്കു പിന്നിൽ

ഒരു പതിറ്റാണ്ടിലധികമായി റിയൽ എസ്റ്റേറ്റ് വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകൾ മാനേജ് ചെയ്തു വരുന്ന സെക്യൂറ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയാണ് സെക്യൂറ സെന്ററുകളുടെ പ്രൊമോട്ടർമാർ. സെബി രജിസ്ട്രേഷനോടുകൂടി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫണ്ട് ഫ്ളോട്ട് ചെയ്തത് സെക്യൂറ ആണ്. ഇത്തരം ഫണ്ടുകൾ സ്വരൂപിച്ച് റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ ചെയ്ത് വിറ്റതിനു ശേഷം ലാഭം യൂണിറ്റ് ഉടമകളുമായി പങ്കുവയ്ക്കുന്ന രീതിയാണിത്. 

ഹൈലൈറ്റ് ബിൽഡേഴ്സിന്റെ മുൻ മാനേജിങ് ഡയറക്ടർ ആയിരുന്ന എം.എ മെഹബൂബിന് പുറമെ നേരത്തെ ഹൈലൈറ്റ് ബിൾഡേഴ്സിൽ ഡയറക്ടർമാർ ആയിരുന്ന നൗഷാദ് കെ.പി, ഹാരിസ് സി.എം എന്നിവരും, പ്രമുഖ ചർട്ടർഡ് അക്കൗണ്ടന്റ് ഹാമിദ് ഹുസൈൻ കെ.പി, പ്രമുഖ ബിസിനസ്സ് കൺസൾട്ടന്റ് ടിനി ഫിലിപ്, സദ്ഭാവന ഗ്രൂപ് സി.ഇ.ഒ ഹാരിഷ് കെ.ഇ. എന്നിവഷരുമാണ് സെക്യൂറ ഡെവലപ്പേഴ്സിൻെറ പ്രൊമോട്ടർമാർ.

കൂടുതൽ വിവരങ്ങൾക്ക്:

Mob- 9846 99 1000

www.securacentre.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com