ഹോട്ടല്‍-റിസോര്‍ട്ട് മേഖലയില്‍ പാര്‍ട്ട്ണര്‍ഷിപ്പോടെ നിക്ഷേപിക്കാന്‍ അവസരമൊരുക്കി ന്യൂക്ലിയസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്

the-nucleus-thekkady
SHARE

കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് വിലയേറിയ സംഭാവന നല്‍കുന്ന മേഖലയാണ് ടൂറിസം. കടലും കായലും കാടും മലയും കാണാനെത്തി സുഖകരമായ യാത്രാനുഭൂതിയുമായി മടങ്ങുന്ന വിനോദസഞ്ചാരി കൾ സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റിലേക്ക് ചേര്‍ക്കുന്ന തുക ചെറുതല്ല. 10 ലക്ഷത്തില്‍ അധികം വിദേശ സഞ്ചാരികളും, ഒന്നര കോടിയില്‍ അധികം ആഭ്യന്തര വിനോദ സഞ്ചാരികളും ആണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിയത്.

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിനുള്ള ഈ സ്ഥാനം ടൂറിസത്തെ ആകര്‍ഷകമായ നിക്ഷേപ മേഖലയാക്കി മാറ്റുന്നു. ഹോംസ്‌റ്റേകളും ഹൗസ്‌ബോട്ടുകളും മുതല്‍ വലിയ ഹോട്ടലുകളും റിസോര്‍ട്ടുകളും വരെ നീളുന്നു ടൂറിസം മുന്നോട്ട് വയ്ക്കുന്ന നിക്ഷേപ അവസരങ്ങള്‍. ഇവയില്‍ തന്നെ ഹോട്ടല്‍-റിസോര്‍ട്ട് മേഖല ഭൂമി, ഫ്‌ളാറ്റ്, മറ്റ് വാണിജ്യ കെട്ടിടങ്ങള്‍ തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സാദ്ധ്യതകള്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ്. എന്നാല്‍ ചെറിയ മുതല്‍ മുടക്കുകള്‍ക്ക് അവസരങ്ങള്‍ കുറവാണ് എന്നത് സാധാരണക്കാരായ നിക്ഷേപകരെ ഈ മേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു.

nucleus-thekkady-dew

10 ലക്ഷം രൂപയുണ്ടെങ്കില്‍ ചെറിയൊരു കെട്ടിടം വേണമെങ്കില്‍ വാങ്ങാം, എന്നാല്‍ റിസോര്‍ട്ട് പണിയാനാകുമോ എന്നതായിരുന്നു സാധാരണ നിക്ഷേപകരുടെ ചോദ്യം. എന്നാല്‍ ഇനി അക്കാര്യത്തില്‍ നിക്ഷേപകര്‍ക്ക് പരാതി വേണ്ട. നിക്ഷേപകര്‍ക്ക് റിസോര്‍ട്ട് നിര്‍മ്മാണത്തിലും നടത്തിപ്പിലും പങ്കാളികളാവാന്‍ തികച്ചും നൂതനവും, സുതാര്യവും, സുരക്ഷിതവുമായ ഒരു പദ്ധതി അവതരിപ്പിക്കുകയാണ് ന്യൂക്ലിയസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്.

the-nucleus-thekkady-4

കേരളത്തിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ബില്‍ഡറായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്റെ സഹോദര സ്ഥാപനമാണ് ഇത്. 1500 കോടി രൂപ നിക്ഷേപിച്ച് ''ദ ന്യൂക്ലിയസ് '' എന്ന ബ്രാന്‍ഡില്‍ 2025 ഓടു കൂടി 25 ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ പങ്കാളിയാകാനുള്ള സുവര്‍ണ്ണാവസരമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.

the-nucleus-thekkady-1

വയനാട്ടിലും കൊച്ചിയിലെ വില്ലിങ്ടണ്‍ ദ്വീപിലും തേക്കടിയിലുമുള്ള റിസോര്‍ട്ടുകളില്‍ പങ്കാളികളാവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

the-nucleus-thekkady-3

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളിലൊന്നാണ് തേക്കടി. രാജ്യത്തെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്, വൈല്‍ഡ് ലൈഫ്, അഡ്വഞ്ചെറസ് സ്‌പോര്‍ട്‌സ്, ബാംബൂ റാഫ്റ്റിങ്, നൈറ്റ് ട്രെക്കിങ്, സ്‌പൈസ് ഗാര്‍ഡന്‍, മുന്തിരി തോപ്പുകള്‍, തേയില തോട്ടങ്ങള്‍, അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി അനന്തമായ വിനോദ സഞ്ചാര സാദ്ധ്യതകളാല്‍ സമ്പന്നമാണ് തേക്കടി. തേക്കടി ടൗണിന് 4 കിലോമീറ്റര്‍ മുമ്പ് ദേശീയപാതയുടെ വലതുഭാഗത്തു ഒരു കുന്നിന്‍ ചെരുവിലാണ് ''ദി ന്യൂക്ലിയസ് തേക്കടി'' സ്ഥിതി ചെയ്യുന്നത്. ടീ ഡ്യൂ എന്ന പേരില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഈ റിസോര്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് ന്യൂക്ലിയസ് ഏറ്റെടുത്തത്.

the-nucleus-thekkady-2

വുഡന്‍ ബംഗ്ലാവും, കേവ് ഹൗസും, ട്രീ ഹൗസും, സ്വീറ്റ് റൂമുകളും അടങ്ങുന്ന 54 മുറികളും, കിഡ്‌സ് പൂളോട് കൂടിയ ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂളും, സ്പായും, ജിമ്മും, ബാങ്ക്വറ്റ് ഹാളും, ചില്‍ഡ്രന്‍സ് പ്ലേ ഏരിയയും, കോഫീ ഷോപ്പും, ബാര്‍ബിക്യു ഗസിബോയും, റസ്റ്റോറന്റും അടങ്ങുന്ന ഈ റിസോര്‍ട്ട്, സ്വദേശി, വിദേശി സഞ്ചാരികളെ ഒരു പോലെ ആസ്വദിപ്പിക്കുന്നതാണ്.

nucleus-willingdon-island-project

പഞ്ചനക്ഷത്ര നിലവാരത്തിലുള്ള സൗകര്യങ്ങളുടെയും കൂടുതല്‍ മുറികളുടെയും നിര്‍മ്മാണം ഇവിടെ പുരോഗമിക്കുന്നുണ്ട്.

nucleus-wayanad-project

40 കോടി രൂപ മുതല്‍മുടക്ക് വരുന്ന ഈ പദ്ധതിയില്‍ 25% മൂലധനം ന്യൂക്ലിയസ് നിക്ഷേപിക്കുന്നു. ശേഷിക്കുന്ന മൂലധന തുകയിലേക്കുള്ള വിഭവസമാഹരണമാണ് നടത്തുന്നത്. 10 ലക്ഷം രൂപ മുതലുള്ള മുതല്‍മുടക്കിലൂടെ പദ്ധതിയുടെ പാര്‍ട്ണര്‍ഷിപ്പ് സ്വന്തമാക്കാവുന്നതാണ്. ഇത്തരത്തില്‍ പാര്‍ട്ണര്‍ ആകുന്നവര്‍ക്ക് 10 മുതല്‍ 15% വരെ വാര്‍ഷിക വരുമാനം പ്രതീക്ഷിക്കാം. കൂടാതെ എല്ലാവർഷവും കുടുംബത്തോടൊപ്പം സൗജന്യ അവധിക്കാലം അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA