ADVERTISEMENT

സ്വാഭാവികമായി പ്രകൃതിയിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ഫ്ളോറിങ് മെറ്റീരിയലാണ് ഗ്രാനൈറ്റ് സ്ലാബും, ഗ്രാനൈറ്റ് ടൈലും, രാജസ്ഥാൻ, ഒറീസ, ആന്ധ്രാ (ഓഗോൾ), കര്‍ണാടക (ഹൊസൂർ/ ജീഗ്‍നി), തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും ഗ്രാനൈറ്റ് ഖനനം നടന്നു വരുന്നത്.

ഗ്രാനൈറ്റ് വില കുറഞ്ഞത് തിരഞ്ഞെടുക്കുമ്പോൾ താരതമ്യേന ഭാരം താങ്ങാനുള്ള ഉറപ്പ് കുറവായിരിക്കും. അത്തരം ഗ്രാനൈറ്റിന് വീതിയും നീളവും താരതമ്യേന കുറവായിരിക്കും.

ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ

1. നാലടിയിൽ കുറയാത്ത വീതിയുള്ള ഗ്രാനൈറ്റ് സ്ലാബ് തിരഞ്ഞെടുത്താൽ സ്വാഭാവികമായും ബലം കൂടുതലായിരിക്കും (Hardness).

2. എപ്പോക്സി ഫില്ലിങ് ഉള്ള ഗ്രാനൈറ്റ് സ്ലാബുകളിൽ പോളീഷ് ചെയ്യുമ്പോൾ ഗ്ലാസ് മാർക്ക് പിന്നീട് തെളിഞ്ഞു വരും. അത്തരം മാർക്കുകൾ ചെറുവിരിച്ചിലായി ഫ്ളോറിങ്ങിൽ കാണപ്പെടുന്നതിനാൽ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കണം.

3. ഗ്രാനൈറ്റ് സ്ലാബുകളിൽ വിരിച്ചിലുകളുണ്ടോ എന്നു പരിശോധിച്ചു നോക്കി വാങ്ങണം.

4. സ്ലാബുകൾ വാട്ടർ കട്ടിങ് / കെറോസിൻ കട്ടിങ് എന്നീ രീതിയിൽ അവലംബിക്കുന്നതിനാൽ വാട്ടർ കട്ടിങ് തന്നെ ഉറപ്പാക്കി വാങ്ങണം. കെറോസിൻ കട്ടിങ്ങിൽ ഗ്രാനൈറ്റ് വശങ്ങളിൽ ഈർപ്പം ഉണ്ടാവില്ല. മാത്രമല്ല ഗന്ധവും ഉണ്ടാകും.

5. ഗ്രാനൈറ്റിന്റെ പ്രധാന വശങ്ങളും, മുറിച്ച വശവും (cutting edge) ശ്രദ്ധിക്കണം. രണ്ട് വശത്തും ഒരേ നിറം ആണെങ്കിൽ ഗുണമേന്മ ഉറപ്പ് വരുത്താം. മറിച്ച് എപ്പോക്സി കളർ ചെയ്ത് നിറം മാറ്റിയിട്ടുണ്ടെങ്കിൽ വ്യത്യാസം മനസ്സിലാക്കാം.

6. വില കുറഞ്ഞ ഗ്രാനൈറ്റാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അത്തരം ഗ്രാനൈറ്റ് രണ്ട് വർഷമെങ്കിലും മുൻപേ വിരിച്ചിരിക്കുന്ന വീട് സന്ദർശിച്ച് പൂപ്പൽ വന്ന് നിറവ്യത്യാസമുണ്ടോ എന്നു പരിശോധിക്കുന്നതും ഉചിതമായിരിക്കും. കേരളത്തിലെ കാലാവസ്ഥയിൽ ഈർപ്പം കൂടുതലായതിനാൽ പൂപ്പൽ സാധ്യത കൂടുതലാണ്.

7. ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ ആവശ്യമനുസരിച്ച് വേണം ഫ്ളെയ്മ്‍ഡ്/ലപ്പോത്തറ ഡിസൈനുകൾ തിരഞ്ഞെടുക്കുവാൻ. ഫ്ളെയ്മ്ഡ് ഗ്രാനൈറ്റിന് ഗ്രിപ്പ് കൂടുതലാണെങ്കിലും, വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ലപ്പോത്തറയ്ക്ക് അത്യാവശ്യം ഗ്രിപ്പും വൃത്തിയാക്കുവാൻ എളുപ്പവുമാണ്.

granite

8. ഗ്രാനൈറ്റുകൾ പോളീഷിങ് ചെയ്താണ് ലഭിക്കുന്നതെങ്കിലും വെള്ളവും അഴുക്കും പിടിക്കാതിരിക്കാൻ ഓയിൽ ബർഫിങ് (ഗ്ലോസി മാറ്റ്) ചെയ്യുന്നതും നല്ലതാണ്.

9. ലപ്പോത്ര, ലെതർ ഫിനിഷ്, മാറ്റ്, ഫ്ളെയ്മ്ഡ്, ഗ്ലോസി ഫിനിഷുകളിലും ഗ്രാനൈറ്റ് ലഭിക്കുന്നുണ്ട്.

10. ടൈലുകളേക്കാൾ വില അധികമാണെങ്കിലും ഗ്രാനൈറ്റിന്റെ ഈടും മേന്മയും കൂടുതലാണ്. വീടിന്റെയും ഇന്റീരിയർ ഡിസൈനുകളുടെയും രൂപകൽപനയ്ക്കനുസൃതമായി വേണം ഗ്രാനൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുവാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com