ADVERTISEMENT

സ്വന്തമായൊരു വീട് സ്വപ്നം കാണുന്ന സാധാരണക്കാരന് പ്രതീക്ഷ നൽകുന്ന ചില കാര്യങ്ങൾ ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ട്. പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം അഞ്ചു വർഷം കൊണ്ട് 1.95 കോടി വീടുകൾ നിർമിക്കും.  2022 ഓടെ എല്ലാവർക്കും വീട് ഉറപ്പാക്കും.  114 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കും. എല്ലാ കർഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും. 2024നകം എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും...തുടങ്ങിയ പ്രഖ്യാപനങ്ങൾ ശ്രദ്ധയേമാണ്.

 

ഭവന വായ്പ ആകർഷകമാകും 

2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇത് 2 ലക്ഷമാണ്. റിസർവ് ബാങ്ക് റിപ്പോ റേറ്റ് കുറച്ചത് ഭവനവായ്പ എടുക്കുന്നവർക്കു പ്രയോജനപ്പെടും. പലിശനിരക്ക് കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമേകും. ബാങ്കുകൾ പലിശ കുറവിന്റെ ആനുകൂല്യം നിർബന്ധമായും ഇടപാടുകാർക്ക് നൽകണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.     

 

പ്രധാൻമന്ത്രി ആവാസ് യോജന

അഞ്ചു വർഷം കൊണ്ട് 1.95 കോടി വീടുകൾ നിർമിക്കും.  2022 ഓടെ എല്ലാവർക്കും വീട് ഉറപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നു. 2019 മാർച്ചിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2022 വരെ നീട്ടിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും സ്വന്തമായി വീട് പദ്ധതിക്ക്  വിഹിതം ഉണ്ടാകും. നഗരങ്ങളിൽ താമസിക്കുന്നവർക്കായുള്ള പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിക്ക് കൂടുതൽ വിഹിതം ലഭിച്ചേക്കും. പിഎംഎവൈ വഴി നഗരങ്ങളിൽ വീട് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് രണ്ടു ലക്ഷം രൂപ വരെ സബ്സിഡി ലഭ്യമാക്കുന്നതാണ് പദ്ധതി. 

 

നികുതി ഇളവ്

വീട് വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് നികുതി ഇളവ് ലഭ്യമാകും. നിർമാണത്തിലിരിക്കുന്ന വസ്തുവോ കെട്ടിടമോ വാങ്ങിക്കുമ്പോൾ ഇൻപുട്ട് ക്രെഡിറ്റ് കുറയ്ക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമേകും. രണ്ടാമത്തെ വീട് ഉള്ളവർക്കു നികതി ഇളവ് ഫെബ്രുവരിയിലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com