ADVERTISEMENT

കോഴിക്കോട്: കോൺഫെഡറേഷൻ ഒാഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേർസ് അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ (CREDAI), കോഴിക്കോട് ചാപ്റ്റർ സംഘടിപ്പിക്കുന്ന 28-മത് കാപിറ്റൽ പ്ലൈവുഡ് ക്രെഡായ് പ്രോപ്പർട്ടി ഷോ, കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ടിൽ ജൂലൈ 12 വെള്ളിയാഴ്ച ആരംഭിക്കും. 3 ദിവസം നീണ്ടുനിൽക്കുന്ന ഷോ ജൂലൈ 14 ന് സമാപിക്കും.. രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ് പ്രദർശനസമയം. കാപിറ്റൽ പ്ലൈവുഡ് പ്രധാന സ്പോൺസറും സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ കോ-സ്പോൺസറുമാണ്.

കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളും ക്രെഡായ് അംഗങ്ങളുമായ ഭവനനിർമ്മാതാക്കളും പ്രമുഖ ഭവനവായ്പാദാതാക്കളും കൺസ്ട്രക്ഷൻ & ഇന്റീരിയർ ഡിസൈൻ രംഗത്തെ മുൻനിര ബ്രാൻഡുകളും ഒരു കുടക്കീഴിൽ അണിനിരക്കുന്നു.

പ്രോപ്പർട്ടി ഷോയിൽ കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ബിൽഡർമാർ ഒരുക്കുന്ന വിശ്വസ്ത ഭവനങ്ങൾ സ്വന്തമാക്കാം. വില്ലകൾ, അപ്പാർട്ട്മെന്റുകൾ, കൊമേഴ്സ്യൽ സ്പേസ് എന്നിവ സുഗമമായി തിരഞ്ഞെടുക്കാം. ഒപ്പം പ്രമുഖ ഭവനവായ്പാദാതാക്കളായ എച്ച്.ഡി.എഫ്.സി ഹോം ലോൺസും സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയും സുന്ദരം ഫിനാൻസും ഒരുക്കുന്ന സുതാര്യവും ആകർഷകവുമായ ഭവനവായ്പപദ്ധതികളും..

കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളായ 14 ഭവനനിർമ്മാതാക്കളുടെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊച്ചി, എന്നിവിടങ്ങളിലെ 1000-ലധികം ഭവനങ്ങളാണ് പ്രോപ്പർട്ടി ഷോയുടെ മുഖ്യ ആകർഷണം. അസറ്റ് ഹോംസ്, ക്രെസന്റ് ബിൽഡേർസ്, ഗസൽ ബിൽഡേർസ്, ഗുഡ്എർത്ത്, ഹൈലൈറ്റ് ബിൽഡേർസ്, ലാൻഡ്മാർക്ക് ബിൽഡേർസ്, മലബാർ ഡെവലപ്പേർസ്, പെന്റിയം കൺസ്ട്രക്ഷൻസ്, പി.വി.എസ് ബിൽഡേർസ് & ഡെവലപ്പേർസ്, ക്വീൻസ് ഹബിറ്റാറ്റ്സ്, സെക്യുറ ഡെവലപ്പേർസ്, സ്കൈലൈൻ, ശ്രീരോഷ് പ്രോപ്പർട്ടീസ്, ടി.സി വൺ ബിൽഡേർസ് എന്നിവരാണ് പ്രോപ്പർട്ടി ഷോയിൽ പങ്കെടുക്കുന്ന പ്രമുഖ ബിൽഡർമാർ.

ജയരാജ് പൈപ്പ്സ്, ജഗ്വാർ, വുർഫെൽ കിച്ചൺ എന്നിവരാണ് ഷോയിൽ പങ്കെടുക്കുന്ന കൺസ്ട്രക്ഷൻ ആന്റ് ഇന്റീരിയർ ഡിസൈൻസ് രംഗത്തെ മുൻനിര ബ്രാൻഡുകൾ.

ഇന്ത്യയിലെ ജീവിക്കുവാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നായ കോഴിക്കോട് ഒരു ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ പ്രമുഖ ബിൽഡർമാരുടെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് നേരിട്ടറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ഒരു സുവർണ്ണാവസരമാണിത്.

കേരളത്തിലെ അതിവേഗം വളരുന്ന നഗരമാണ് കോഴിക്കോട്. ഐടി നഗരമെന്ന നിലയിലും ടുറിസ്റ്റുകളുടെ പറുദീസ എന്ന നിലയിലും അറിവിന്റെ നഗരമെന്ന നിലയിലും ആതുരസേവനരംഗത്തും ഏറെ പ്രശസ്തമാണ്. മെട്രോനഗരങ്ങളുമായുള്ള സാമീപ്യവും ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സൗകര്യരംഗത്തെ വളർച്ചയും ഭാവിയിലെ ഏറ്റവും മികച്ച നഗരമെന്ന ഖ്യാതിയും കോഴിക്കോടിന് സ്വന്തമായതിനാൽ കേരളത്തിലെ പ്രമുഖ ബിൽഡർമാരുടെ നിരവധി ഭവനനിർമ്മാണപദ്ധതികൾ കോഴിക്കോട് ഉയർന്നുവരുന്നു.

ഭവനനിർമ്മാണരംഗത്ത് ബിസ്നസ്സ് മൂല്യങ്ങളും ഉന്നതഗുണനിലവാരവും ഉറപ്പുവരുത്തുന്നതോടൊപ്പം സമൂഹത്തിന്റെ നന്മയും വികസനവുമാണ് CREDAI -യുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com