ADVERTISEMENT

ഒരു വീട് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. ചിലർ ഒരു മനുഷ്യായുസ്സ് മുഴുവൻ അതിന്റെ സാഫല്യത്തിനായി അധ്വാനിക്കും. എന്നാല്‍ വെറും രണ്ടേ രണ്ടു ദിവസം കൊണ്ടൊരു വീട് നിര്‍മ്മിക്കാനായാലോ ? ഓണ്‍ലൈന്‍ വിപണനസൈറ്റായ ആമസോണാണ് ഈ കുഞ്ഞന്‍ 'റെഡി ടു ലീവ്' വീടുകള്‍ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഒരുതരം DIY (Do It Yourself) ടൈപ്പ് ആണീ വീടുകളെല്ലാം. 

വിദേശരാജ്യങ്ങളിൽ  ഈയടുത്തകാലത്തായി ഉണ്ടായ ട്രെന്‍ഡ് ആണ് കുഞ്ഞന്‍ വീടുകള്‍. ഇത് പിന്തുടര്‍ന്നാണ് ആമസോണ്‍ നൂറു മുതല്‍ നാനൂറു ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന കിറ്റുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇത്തരമൊരു കിറ്റിന് 5000 ഡോളർ മുതലാണ് വില. 

amazon-house-sale

ഒരു ബെഡ്റൂം വീടുകള്‍ മുതല്‍ മൂന്ന് ബെഡ്റൂം വീടുകള്‍ വരെ ഇതിലുണ്ട്. ത്രീ ബെഡ്റൂം വീടുകളുടെ സാമഗ്രികള്‍ക്ക് 19,000 ഡോളര്‍ വരെയാണ് വില. അതായതു ഏകദേശം 13,03,875 രൂപ. ആവശ്യക്കാര്‍ക്ക് ഇത്തരം വീടുകളുടെ സാമഗ്രികള്‍ ആമസോണ്‍ വഴി വാങ്ങിയാല്‍ വെറും രണ്ടേ രണ്ടു ദിവസം കൊണ്ട് ഈ കുഞ്ഞന്‍ വീടുകള്‍ ഇഷ്ടമുള്ള സ്ഥലത്ത് പണിതുയര്‍ത്താം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com