sections
MORE

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ഫ്ലാറ്റ് വാങ്ങും മുൻപ് ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കുക

481495717
SHARE

തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചു പണിത കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, ഫ്ലാറ്റ് വാങ്ങും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്ക് പ്രസക്തിയേറുകയാണ്.

∙ഫ്ളാറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ആധാരവും ബിൽഡിങ് പെർമിറ്റും നിയമജ്ഞരുടെ പരിശോധനയ്ക്ക് വിധേയമാക്കണം. കെട്ടിടം പണിയുന്ന/പണിത സ്ഥലം നിയമവിധേയമായി അനുമതി ലഭിച്ച സ്ഥലമാണെന്ന് നിശ്ചയമായും ഉറപ്പ് വരുത്തണം (Legal verification's). പിന്നീട് ഫ്ളാറ്റിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോഴാകും, പാരിസ്ഥിതിക ദുർബല പ്രദേശമാണോ തുടങ്ങിയ പ്രശ്നങ്ങളും മറ്റുമായി കെട്ടിടം നിയമവിധേയമാണോ എന്നു പരിശോധിക്കപ്പെടുക. ഇത്തരം നിയമക്കുരുക്കുകളില്ല എന്ന് അഡ്വാൻസ് നൽകുന്നതിനു മുൻപുതന്നെ ഉറപ്പാക്കണം.  

∙ഫ്ളാറ്റിന്റെ പെർമിറ്റിനൊപ്പം ഫയർ പ്ലാനും, ഡ്രെയിനേജ്/ സീവേജ് പ്ലാനും, േവയ്സ്റ്റ് ഡിസ്പോസൽ (മാലിന്യ നിർമാർജനം) സിസ്റ്റവും, വാട്ടർലൈൻ തുടങ്ങിയ അത്യാവ ശ്യം കീപ്ലാനുകളും ലഭിച്ചിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം. 

1. Title Deed

2. Encumbrance Certificate

3. Approved Plan from Local body

4. Tax Receipt

5. List of banks financing the project തുടങ്ങിയവയും പരിശോധിക്കണം. 

∙ഫ്ളാറ്റ് വാങ്ങുന്നതിനു മുൻപ് സൂപ്പർ ബിൽറ്റ് അപ്പ് ഏരിയാ ആയിരിക്കും വിലയ്ക്കായി കണക്കാക്കുക. എന്നാൽ താമസിക്കുന്നവർക്ക് ഉപയോഗത്തിൽ ലഭിക്കുക കാർപ്പറ്റ് ഏരിയാ ആയിരിക്കും. സൂപ്പർ ഏരിയായിൽ സ്റ്റെയർകെയ്സ്, ലോബി, എലവേറ്റർ സ്പെയ്സ്, ലിഫ്റ്റ് എന്നീ പൊതു ഉപയോഗ സ്ഥലത്തിന്റെ വിസ്തീർണം വന്നിട്ടില്ല എന്നും ഉറപ്പാക്കണം. മേൽപ്പറഞ്ഞ പൊതുവായ സ്ഥലങ്ങൾ ഒരു ഫ്ളാറ്റ് വാങ്ങുന്ന ആളിന്റെ അവകാശത്തിൽ ഉൾപ്പെട്ട ഉപയോഗ (Utility space) ഇടങ്ങളാണ്. അല്ലാത്തപക്ഷം ഇക്കാര്യങ്ങൾ നേരത്തേ ഉടമ്പടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. 

∙ഫ്ളാറ്റിന്റെ സർക്കാർ അംഗീകൃത പ്ലാനിനൊപ്പം തന്നെ സ്ട്രക്ചറൽ ഡ്രോയിങ്ങും പരിശോധിക്കണം. ഭൂമികുലുക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങൾ ലോകമെങ്ങും അടിക്കടി വാർത്തയാവുന്ന കാലഘട്ടത്തിൽ എർത്ത് ക്വാക്ക് റെസിസ്റ്റന്റ് അടക്കമുള്ളവ പാലിച്ചാണ് നിർമാണ പ്രവൃത്തികൾ നടത്തിയിരിക്കുന്നതെന്നും, സ്ട്രക്ചറൽ കൺസൾട്ടന്റിന്റെ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.  

∙പഴക്കമുള്ള ഫ്ളാറ്റാണ് വാങ്ങുന്നതെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരു ആർക്കിടെക്റ്റിനെയോ, എൻജിനീയറെക്കൊ ണ്ടോ പരിശോധിപ്പിക്കുന്നതും ഉചിതമായിരിക്കും. 

∙ഒന്നിലധികം ഫ്ളാറ്റ് സമുച്ചയങ്ങളുള്ള സ്ഥലമാണെങ്കിൽ ലേ ഔട്ട് പ്ലാനും ശ്രദ്ധിക്കണം. വായു സഞ്ചാരവും, വെളിച്ചവും ഉറപ്പാക്കാനും, ആരോഗ്യപരിപാലനത്തിന്റെ ഭാഗമായുള്ള നടത്തം, ജോഗിങ് ഇവയ്ക്കുള്ള സ്ഥലവും ചിൽഡ്രൻസ് പാർക്ക് / നീന്തൽകുളം, ഗെയിംസ് കോർട്ടുകൾ ഇവയെല്ലാം ആവശ്യമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. 

villa-flats-2

∙ഫ്ളാറ്റിലെ മെയിന്റനൻസ് ചാർജുകൾ എത്രയെന്നും നേരത്തേ തന്നെ മനസ്സിലാക്കിയിരിക്കണം. പൊതുവായ ഇലക്ട്രിസിറ്റി ചാർജുകൾ, സ്ഥലത്തിന്റെ റവന്യൂ ടാക്സ്, മുനിസിപ്പൽ ടാക്സ്, വെള്ളക്കരം, ബാക്ക് അപ്പ് ജനറേറ്റർ, സെക്യൂരിറ്റി, സ്വീപ്പർ, വാടകയ്ക്ക് വിളിക്കേണ്ട മറ്റ് പണിക്കാർ ഇവയൊക്കെ മെയിന്റനൻസ് ചാർജിൽ ഉൾപ്പെട്ടിട്ടുണ്ടോ, അതും അധികമായി വരുന്നതാണോ എന്നും അന്വേഷിച്ചറിയണം. കാർ പാർക്കിങ് സ്ഥലത്തിനുള്ള ചാർജും ഉൾപ്പെടുത്തി വേണം ആധാരം സ്ഥിരപ്പെടുത്താൻ. വാങ്ങുവാൻ പോകുന്ന ഫ്ളാറ്റ് അടങ്ങുന്ന സമുച്ചയത്തിൽ സെക്യൂരിറ്റി/ സി.സി.ടി.വി. ക്യാമറ അടങ്ങുന്ന സജ്ജീകരണത്തെക്കുറിച്ചും അറിഞ്ഞിരിക്കണം. വീടിനേക്കാൾ സുരക്ഷിതത്വം ഫ്ളാറ്റെന്നു കണക്കാക്കി മുതൽ മുടക്കുമ്പോൾ ഇത്തരം സുരക്ഷാ സംവിധാനങ്ങളും ശ്രദ്ധിക്കേണ്ടതായിരി ക്കുന്നു.  

∙ഫ്ളാറ്റ് വാങ്ങുന്ന കുടുംബത്തിലെ അംഗങ്ങൾക്ക് ജോലിക്ക് പോയിവരുവാനുള്ള സൗകര്യം, ബസ് /ട്രെയിൻ ഗതാഗത സൗകര്യം, കുട്ടികൾക്ക് സ്കൂളിൽ പോകുവാനുള്ള ദൂരം, പ്രായമായവർക്കു കൂടി ഉതകുന്ന ആശുപത്രികൾ, അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനുള്ള കടകൾ ഇവയെല്ലാം തന്നെ പ്രത്യേകം ശ്രദ്ധിക്കണം.  

∙എല്ലാറ്റിനുമുപരി ഫ്ളാറ്റ് പണിത ബിൽഡറുടെ മുൻ പ്രോജക്ടുകളെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ്. അത്തരം ഫ്ളാറ്റിൽ താമസിക്കുന്ന ആളുകളോട് വിവരം തിരക്കിയാൽ തന്നെ ഒട്ടനവധി വിവരങ്ങൾ ലഭ്യമാവും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA