ADVERTISEMENT

സ്വന്തമായി ഭൂമിയുണ്ടെന്നു കരുതി അവിടെ സ്വന്തം ഇഷ്ടത്തിന് ഒരു വീടു വച്ചു താമസിക്കാൻ നിങ്ങൾക്ക് അധികാരമില്ല. ഗവൺമെന്റിന്റെ അനുവാദം ലഭിച്ചതിനുശേഷമേ കെട്ടിട നിർമാണം ആരംഭിക്കാനാവൂ, മാത്രമല്ല ഗവൺമെന്റിന്റെ കെട്ടിട നിർമാണ വ്യവസ്ഥകളെല്ലാം പാലിക്കുകയും വേണം. അല്ലാത്തപക്ഷം നിങ്ങൾക്ക് വെള്ളവും വെളിച്ചവും നിരസിക്കപ്പെടും. അതായത് ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വീട്ടുനമ്പർ ലഭിക്കില്ല. വീട്ടുനമ്പറില്ലാതെ വൈദ്യുതി കണക്‌ഷനോ വാട്ടർ കണക്‌ഷനോ അപേക്ഷിക്കാൻ പറ്റില്ല. എന്തൊക്കെയാണ് നമ്മുടെ പാർപ്പിടസംബന്ധമായ ചട്ടങ്ങളും നിയമങ്ങളുമെന്ന് നോക്കാം.

 

കെട്ടിടനിർമാണ പെർമിറ്റ്

നിങ്ങൾ ഒരു വീടോ കച്ചവടസ്ഥാപനമോ മറ്റെന്തെങ്കിലും സ്ഥാപനമോ നിർമിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അതിനുള്ള അനുവാദത്തിനായി തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി പ്രത്യേകം അച്ചടിച്ച അപേക്ഷാഫോറം പ്രസ്തുത സ്ഥാപനത്തിൽ നിന്നു തന്നെ ലഭിക്കും. 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയിലും അതോടൊപ്പം സമർപ്പിക്കേണ്ട പ്ലാനിലും അപേക്ഷകനും ഒപ്പം ലൈസൻസുള്ള ബിൽഡിങ് സൂപ്പർവൈസറും ഒപ്പിട്ടിരിക്കണം. കെട്ടിടനിർമാണത്തിനുള്ള പൊതു അപേക്ഷയിൽ താഴെപ്പറയുന്ന പ്ലാനുകളാണ് ഹാജരാക്കേണ്ടത്.

 

1. ബിൽഡിങ് പ്ലാൻ

2. ലൊക്കേഷൻ പ്ലാൻ

3. സെറ്റ് പ്ലാൻ

4. സെക്ഷൻ/എലിവേഷൻ/ടെറസ്സ് പ്ലാൻ/സ്പെസിഫിക്കേഷൻ

5. സർവീസ് പ്ലാൻ

6. പാർക്കിങ് പ്ലാൻ (ആവശ്യമെങ്കിൽ)

96336415

7. മഴവെള്ള സംഭരണി സംബന്ധിച്ച പ്ലാൻ

 

ഗൃഹനിർമാണം

60 ചതുരശ്ര മീറ്റർ വരെയുള്ള വീടു നിർമിക്കാൻ ബിൽഡിങ് സൂപ്പർവൈസറുടെ സാക്ഷ്യപത്രം ആവശ്യമില്ല. ഗൃഹനിർമാണത്തിനുള്ള അനുമതിക്കായുള്ള അപേക്ഷ നൽകുമ്പോൾ താഴെപ്പറയുന്ന രേഖകൾ കൂടി ഹാജരാക്കണം.

1. വീടിന്റെ ചുറ്റളവ് കാണിക്കുന്ന വെള്ളക്കടലാസിൽ വരച്ച പ്ലാൻ.

2. സൈറ്റ് പ്ലാൻ

3. സർവീസ് പ്ലാൻ

നിങ്ങളുടെ വീടുനിർമാണത്തിന് എന്തെങ്കിലും തരത്തിലുള്ള സർക്കാർ ധനസഹായം ലഭിക്കുന്നുണ്ടെങ്കിൽ അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ ഇവയായിരിക്കും. 

1.അംഗീകൃത പ്ലാൻ

2. പട്ടയത്തിന്റെ പകർപ്പ്

3. ഭൂനികുതിയടച്ച രസീതിന്റെ പകർപ്പ്

4. കൈവശ സർട്ടിഫിക്കറ്റ്

 

കെട്ടിടനിർമാണ പെർമിറ്റ് കൈമാറ്റം ചെയ്യണമെങ്കിൽ

നിങ്ങൾക്ക് കെട്ടിടം പണിയാനായി ലഭിച്ച പെർമിറ്റ് മറ്റൊരാൾക്ക് കൈമാറ്റം ചെയ്യണമെന്നിരിക്കട്ടെ. ആ വിവരവും ഗവൺമെന്റ് അറിഞ്ഞേ നടക്കാവൂ. അതിനായി എങ്ങനെ അപേക്ഷിക്കണമെന്നാണ് ഇനി പറയുന്നത്.

നിശ്ചിത മാതൃകയിലള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ ചുവടെ.

1. ലഭിച്ച പെർമിറ്റിന്റെ ഒറിജിനൽ കോപ്പി

2. സ്ഥലം കൈമാറ്റം നടത്തുന്നതു സംബന്ധിച്ച രേഖ

3. കൈവശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഭൂനികുതിയടച്ച രസീതിന്റെ പകർപ്പ്

4. 25 രൂപ ഫീസ്

 

പെർമിറ്റ് പുതുക്കാൻ

കെട്ടിടനിർമാണ അനുവാദത്തിനായി അപേക്ഷിക്കുമ്പോൾ എന്നു നിർമാണം തുടങ്ങുമെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ പ്രസ്തുത തീയതിക്കുള്ളിൽ നിർമാണം തുടങ്ങിയില്ലെങ്കിൽ നിങ്ങൾക്കു ലഭിച്ച പെർമിറ്റ് അസാധുവാക്കപ്പെടും. െപർമിറ്റ് പുതുക്കിക്കിട്ടാനുള്ള നടപടികൾക്കായി നിങ്ങൾ താഴെപ്പറയുന്ന രേഖകൾ ഉൾപ്പെടെ വീണ്ടും അപേക്ഷിക്കണം.

1. ലഭിച്ച പെർമിറ്റിന്റെ അസ്സൽ

2. ചട്ടപ്രകാരമുള്ള ഫീസ്

 

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ/റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന്

റേഷൻ കാർഡ്, വൈദ്യുതി കണക്‌ഷൻ തുടങ്ങിയവയ്ക്കെല്ലാം ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനുള്ള അപേക്ഷാ ഫോറം–1 ലാണ് നൽകേണ്ടത്. കെട്ടിടനമ്പർ ആയതിനു ശേഷമേ ഈ അപേക്ഷ നൽകാൻ കഴിയൂ. വസ്തുവിന്റെ നികുതി ഒടുക്കിയ വിവരങ്ങളും സമർപ്പിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com