ADVERTISEMENT

നനഞ്ഞ അന്തരീക്ഷവും തണുത്ത വസ്ത്രങ്ങളും മഴക്കാലത്ത് പല രോഗങ്ങൾക്കും കാരണമാകാം. ഈർപ്പത്തിന്റെ മണം പോകാനും കരിമ്പനടിച്ച് തുണികൾ കേടാകുന്നത് ഒഴിവാക്കാനും കർപ്പൂരവും പാറ്റ ഗുളികയുമല്ലാതെ വേറെയും വഴികളുണ്ട്.

 

1. മഴക്കാലത്ത് തുണികളിൽ എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യമുണ്ടായിരിക്കും. മഴക്കാലത്ത് തുണികള്‍ ഇസ്തിരിയിട്ട ശേഷം മാത്രം കബോർഡുകളിൽ അടുക്കിവയ്ക്കാം.

2. തുണികളിലെ ഈർപ്പം മാറ്റാൻ സിലിക്ക ജെല്ലിനെ ആശ്രയിക്കാം. സിലിക്ക ജെൽ തുണിയിൽ പൊതിഞ്ഞ് കബോർഡിലിട്ടാൽ തുണികള്‍ കരിമ്പനടിക്കാതെയിരിക്കും.

3. കബോർഡുകൾ ഈർപ്പരഹിതമാക്കി സൂക്ഷിക്കാം. കബോർഡിനുള്ളിൽ ചെറിയ ലൈറ്റ് ഇടുന്നതും ഹെയർഡ്രയർ ഉപയോഗിച്ച് ഉണക്കുന്നതുമെല്ലാം ഇതിനു സഹായിക്കും.

4. ഈർപ്പമടിച്ചാൽ സിലിക്ക ജെല്ലിന്റെ നിറം വ്യത്യാസപ്പെടും. ഇതു കളയുന്നതിനു പകരം രണ്ട് മിനിറ്റ് മൈക്രോവേവ് ചെയ്യുക. നിറമില്ലാതാകുന്ന സിലിക്ക ജെൽ പുനരുപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com