sections
MORE

ഇനി വീട് സ്വപ്നം കാണേണ്ട, സാധ്യമാക്കാം! ക്രെഡായ് പ്രോപ്പർട്ടി ഷോ ഇനി കണ്ണൂരിലും

credai-kannur
SHARE

കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CREDAI) കോഴിക്കോട് ചാപ്റ്റർ ഒരുക്കുന്ന ക്രെഡായ് പ്രോപ്പർട്ടി ഷോ കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ ഓഗസ്റ്റ് 2 – ന് ആരംഭിക്കും. 3 ദിവസം നീണ്ടു നിൽക്കുന്ന ഷോ ഓഗസ്റ്റ് 4 – ന് സമാപിക്കും. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് ഷോ ടൈം. കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളും ക്രെഡായ് അംഗങ്ങളുമായ ഭവനനിർമ്മാതാക്കളും പ്രമുഖ ഭവനവായ്പാദാതാക്കളായ എച്ച്.ഡിഎഫ്.സി ഹോം ലോൺസും ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരക്കുന്നുവെന്നതാണ് ക്രെഡായ് പ്രോപ്പർട്ടി ഷോയുടെ ഏറ്റവും വലിയ സവിശേഷത. തിര‍ഞ്ഞെടുക്കുവാൻ ഏതു ബജറ്റിനുമിണങ്ങിയ 1000 ലധികം ഹോം ഓപ്ഷൻസും വൈവിധ്യമാർന്ന കൊമേഴ്സ്യൽ സ്പേസസുമാണ് ഷോയുടെ മറ്റൊരു സവിശേഷത.

പ്രോപ്പർട്ടി ഷോയിൽ കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ബിൽഡർമാർ ഒരുക്കുന്ന ഭവനങ്ങൾ സ്വന്തമാക്കാം. എല്ലാവരും ഒരു കുടക്കീഴിൽ അണിനിരക്കുന്നതിനാൽ വില്ലകൾ, അപ്പാർട്ട്മെന്റുകൾ, കൊമേഴ്സ്യൽ സ്പേസ് എന്നിവ സുഗമമായി തിരഞ്ഞെടുക്കാം. ഒപ്പം പ്രമുഖ ഭവനവായ്പാദാതാക്കളായ എച്ച്.ഡി.എഫ്.സി ഹോം ലോൺസ് നൽകുന്ന സുതാര്യതയും ആകർഷകവുമായ ഭവനവായ്പാ പദ്ധതികളും.

credai-kannur-expo

കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളായ 11 ഭവന നിർമ്മാതാക്കളുടെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊച്ചി, എന്നിവിടങ്ങളിലെ 1000–ലധികം ഭവനങ്ങളാണ് പ്രോപ്പർട്ടി ഷോയുടെ മുഖ്യ ആകർഷണം. അസറ്റ് ഹോംസ്, ക്രെസന്റ് ബിൽഡേർസ്, ഗുഡ് എർത്ത്, ഹൈലൈറ്റ് ബിൽഡേർസ്, ലാൻഡ് മാർക്ക് ബിൽഡേർസ്, മലബാർ ഡെവലപ്പേർസ്, പി.വി.എസ് ബിൽഡേർസ് & ഡെവലപ്പേർസ്, സെക്യൂറ ഡെവലപ്പേർസ്, ശോഭ, ശ്രീരോഷ് പ്രോപ്പർട്ടീസ്, ടി.സി.വൺ റിയൽറ്റേർസ് & ഡെവലപ്പേർസ് എന്നിവരാണ് പ്രോപ്പർട്ടി ഷോയിൽ പങ്കെടുക്കുന്ന പ്രമുഖ ബിൽഡർമാർ.

കേരളത്തിലെ ഭാവിനഗരങ്ങളായ കണ്ണൂരും കോഴിക്കോടും സ്വപ്നഭവനങ്ങൾ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ക്രെഡായ് അംഗീകൃത ബിൽഡർമാരുടെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് നേരിട്ടറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ഒരു സുവർണ്ണാവസരമാണിത്.

കണ്ണൂരും കോഴിക്കോടും ഏറെ വികസന സാധ്യതകളുള്ളതും അതിവേഗം വളരുന്ന നഗരങ്ങളുമായതിനാൽ ഇവിടെ ഭവനങ്ങളും റീട്ടെയിൽ സ്പേസുകളും തിരഞ്ഞെടുക്കുന്നത് ഏറ്റവും മികച്ച നിക്ഷേപമായി കണക്കാക്കപ്പെടുന്നു. ഐ.ടി നഗരമെന്ന നിലയിലും ടൂറിസ്റ്റുകളുടെ പറുദീസ എന്ന നിലയിലും അറി വിന്റെ നഗരമെന്ന നിലയിലും മെഡിസിറ്റി എന്ന നിലയിലും ഏറെ പ്രശസ്തമാണ് കോഴിക്കോട്. അതുപോലെ തന്നെ കണ്ണൂർ എയർപോർട്ട് പ്രവർത്തനമാരംഭിച്ചതോടുകൂടി കണ്ണൂരും നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. കൂടാതെ, മെട്രോനഗരങ്ങളുമായുള്ള സാമീപ്യവും ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യരംഗത്തെ വളർച്ചയും ഭാവിയിലെ മികച്ച നഗരങ്ങളെന്ന ഖ്യാതി ഇരുനഗരങ്ങൾക്കും നേടിക്കൊടുക്കുന്നു. അതുകൊണ്ടു തന്നെ കണ്ണൂരും കോഴിക്കോടും ബിൽഡർമാരുടെ നിരവധി പ്രോജക്റ്റുകൾ ഉയർന്നു വരുന്നു.

ഭവനനിർമ്മാണരംഗത്ത് ബിസിനസ്സ് മൂല്യങ്ങളും ഉന്നതഗുണ നിലവാരവും ഉറപ്പു വരുത്തുന്നതോടൊപ്പം സമൂഹത്തിന്റെ നന്മയും വികസനവുമാണ് CREDAI–യുടെ ലക്ഷ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA