ADVERTISEMENT

ചെന്നൈ നഗരം ജലക്ഷാമത്താൽ വലയുന്ന കാഴ്ചകൾ നാം അടുത്തിടെ കണ്ടതാണ്. എന്നാൽ ഈ തിരിച്ചറിവിൽ നിന്നും മഴവെള്ള സംരക്ഷണത്തിന്റെ നിരവധി മാതൃകകൾ ചെന്നൈ നിവാസികൾ രൂപപ്പെടുത്തിക്കഴിഞ്ഞു. അക്കൂട്ടത്തില്‍ ഒരാളാണ് 45 കാരനായ ദയാനന്ദ് കൃഷ്ണന്‍. 

 

സ്വന്തമായി വികസിപ്പിച്ചെടുത്ത DIY (Do IT Yourself) മാതൃകയാണ് ദയാനന്ദിന്റെ മഴവെള്ളസംഭരണിയെ മികവുറ്റതാക്കുന്നത്. വെറും പത്തുമിനിറ്റ് കൊണ്ട് 200 ലിറ്റര്‍ മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ മഴവെള്ളസംഭരണി. എന്നാല്‍ ഇതിന്റെ മൊത്തത്തിലുള്ള ചെലവോ 250 രൂപയും.

എൻജിനീയർ കൂടിയായ ദയാനന്ദ് തന്റെ മഴവെള്ളസംഭരണി ഒരുക്കിയിരിക്കുന്നത് ഒരു വലിയ പ്ലാസ്റിക് ഡ്രം ഉപയോഗിച്ചാണ്. ഒപ്പം മൂന്നടി വീതിയുള്ള പിവിസി പൈപ്പ് , രണ്ട് പൈപ്പ് ബെന്റുകള്‍ , വെള്ളം ഫില്‍ട്ടര്‍ ചെയ്യാനുള്ള ഒരു തുണി. ഇതാണ് അദ്ദേഹത്തിന്റെ മോഡല്‍. 

 

ടെറസില്‍ നിന്നും വെള്ളം നേരിട്ട് ശേഖരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ഘടിപ്പിക്കുന്നത്. ഇവിടെ നിന്നും പൈപ്പ് വഴി ജലം ഡ്രമ്മില്‍ എത്തുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസം അവസാനത്തോടെ ചെന്നൈയില്‍ മഴ ആരംഭിച്ചപ്പോൾത്തന്നെ ദയാനന്ദിന്റെ സംഭരണി നിറഞ്ഞു.  225 ലിറ്റര്‍ ജലം പത്തുമിനിറ്റ് കൊണ്ട് ഒഴുകിയെത്തി. കൂടുതല്‍ ജലം സംഭരിക്കണം എന്നുണ്ടെങ്കില്‍ കൂടുതല്‍ ഡ്രം വാങ്ങിയാല്‍ മതിയെന്ന് ദയാനന്ദ് പറയുന്നു. താന്‍ അടങ്ങിയ മൂന്നംഗകുടുംബത്തിനു ഇത് ധാരാളം എന്ന് അദ്ദേഹം പറയുന്നു. 

 

വാർത്ത കണ്ടറിഞ്ഞെത്തിയ നിരവധി കുടുംബങ്ങൾക്ക്  ദയാനന്ദ് ഈ വിജയമാതൃക പഠിപ്പിച്ചു കൊടുത്തുകഴിഞ്ഞു. അവരിൽ പലരും ഇത് വിജയകരമായി വീടുകളിൽ സ്ഥാപിക്കുകയും ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com