sections
MORE

മോഹിച്ച വീട് ഒരു മോഹഭംഗമായി തീരരുത്; ഫ്ളാറ്റ് വാങ്ങുംമുൻപ് തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

veegaland-info1
SHARE

ആഗ്രഹിച്ച് ഒരു ഫ്ളാറ്റ് വാങ്ങുമ്പോൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ നിരവധിയാണ്. പ്രത്യേകിച്ചും നിയമ വ്യവസ്ഥകളെക്കുറിച്ചും കെട്ടിടനിർമ്മാണ ചട്ടങ്ങളെ കുറിച്ചും ഇവയ്ക്ക് പുറമേ സ്വകാര്യത, മാലിന്യ സംസ്കരണം, അഗ്നിസുരക്ഷാ വിഭാഗം, വെള്ളത്തിന്റെയും ഗ്യാസിന്റെയും ലഭ്യത തുടങ്ങി കാര്യങ്ങൾ അനവധിയുണ്ട്.

അതോടൊപ്പംതന്നെ പ്രാധാന്യമർഹിക്കുന്നതാണ് Real Estate Regulation Authority (RERA)യുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്ന കാര്യവും. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ താൽപര്യങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും ഉറപ്പുവരുത്തുകയുമാണ് RERA-യുടെ ലക്ഷ്യം.

നിയമക്കുരുക്കുകൾ

ഫ്ളാറ്റ് നിർമ്മിക്കുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ ധാരണയെങ്കിലും നമുക്ക് വേണം. നിയമം അനുസരിച്ച് നേരായ മാർഗ്ഗത്തിലൂടെ സ്ഥലം വാങ്ങിയാണോ ഫ്ളാറ്റ് നിർമ്മിച്ചതെന്ന് ഉറപ്പു വരുത്തുക എന്നത് സുപ്രധാനമാണ്. ഫ്ളാറ്റ് നിർമ്മാതാവ് നൽകുന്ന നിബന്ധനകൾ വായിച്ച് മനസിലാക്കുകയും ഭൂമിയും കെട്ടിടവും സംബന്ധിച്ച രേഖകൾ കൃത്യമായും പരിശോധിച്ച് അതിന്റെ യാഥാർത്ഥ്യം ഉറപ്പു വരുത്തുകയും വേണം. സ്ഥലം നിലവിൽ നിലം നികത്തു ഭൂമിയാണോ എന്നും, CRZ (Coastal Regulatory Zone) പരിധിയിൽ പെടുന്നതല്ല എന്നും ഉറപ്പുവരുത്തണം. വേണമെങ്കിൽ വിവരാവകാശ നിയമപ്രകാരം കാര്യങ്ങൾ മനസിലാക്കാം. ഇതിനൊപ്പം ആവശ്യമെങ്കിൽ നിയമവിദഗ്ദ്ധന്റെ സഹകരണവും തേടാം.

കെട്ടിട നിർമ്മാണ ചട്ടങ്ങൾ അറിയണം

veegaland-info

ബിൽഡിങ് നമ്പർ ലഭിച്ചാലെ ഒരു വീട്/ഫ്ളാറ്റ് താമസയോഗ്യമാകൂ. ഇതിൽ പ്രാഥമിക ലൈസൻസ് എന്നുപറയുന്നത് ബിൽഡിങ് പെർമിറ്റ്, അപ്രൂവ്ഡ് ബിൽഡിങ് പ്ലാൻ തുടങ്ങിയവയാണ്. ഇതിൻപ്രകാരം കെട്ടിടം പണിതാലേ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ബിൽഡിങ് നമ്പർ ലഭിക്കും. ബിൽഡിങ് നമ്പറിനെ സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽനിന്നും ലഭിക്കും.

ഇതിനുംപുറമേ പണി നടക്കുമ്പോൾ പണം നൽകി വാങ്ങുന്ന ഫ്ളാറ്റുകൾ ഓരോ ഘട്ടത്തിലും വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ സുതാര്യമാണോ എന്ന് എൻജിനീയർമാരെക്കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പുവരുത്താവുന്നതാണ്.

കെട്ടിട നിർമ്മാണ ചട്ടപ്രകാരം മാലിന്യ സംഭരണം, സംസ്കരണം, മഴവെള്ള സംഭരണി, ജലസംഭരണവിതരണ സംവിധാനം, അഗ്നിബാധ ഉണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി തുടങ്ങിയവ ഫ്ളാറ്റുകളിലും വില്ലകളിലും ഉൾപ്പെടുത്തണം. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കൺസെന്റ് ടു എസ്റ്റാബ്ലിഷ് അനുമതി സുപ്രധാനമാണ്. ജലസ്രോതസ് എവിടെ നിന്ന്, മലിന ജലം കൈകാര്യം ചെയ്യുന്നത് എങ്ങിനെ, കൺസ്ട്രക്ഷൻ സമയത്ത് വാഹനം സൈറ്റിലേക്ക് വരികയും പോവുകയും ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ മുതലായവ പരിശോധിച്ചാണ് ഇൗ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതോടൊപ്പം തിരുവനന്തപുരത്തെ ഡയറക്ട്രേറ്റ് ഓഫ് ഫയർ ആന്റ് റെസ്ക്യൂവിൽനിന്നുമുളള സർട്ടിഫിക്കേറ്റും ആവശ്യമാണ്.

veegaland-info2

മുകളിൽപറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അതീവ കൃത്യതയും വിശ്വാസ്യതയും പുലർത്തുന്ന ഒരു ബിൽഡറാണ് വീഗാലാന്റ് ഹോംസ് . ഇതെക്കുറിച്ച് കൂടുതൽ അറിയുവാൻ താഴെകാണുന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA