ADVERTISEMENT

പ്രളയദുരിതം കഴിഞ്ഞു വീടും പരിസരവും തിരിച്ചു പിടിക്കാനുള്ള ദൗത്യം നമ്മൾ തുടങ്ങിക്കഴിഞ്ഞു. വീട് വൃത്തിയാക്കുന്നതിനോടൊപ്പം പ്രധാനമാണ് മലിനമായ കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കുന്നത്. താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക.

 

∙കിണറിൽ ചെളി നിറഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം പമ്പ് ചെയ്ത് ചെളി നീക്കാം. 

∙കിണറിലെ വെള്ളം അണുവിമുക്തമാക്കാൻ സൂപ്പർ ക്ലോറിനേഷൻ ഗുണം ചെയ്യും. 

∙1000 ലീറ്റർ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അളവിൽ ലായിനി തയാർ ചെയ്യാം. ഇതു ബക്കറ്റിലാക്കി, കിണറ്റിലിറക്കി, വെള്ളവുമായി നന്നായി യോജിപ്പിക്കുക.  

∙വാട്ടർ ടാങ്കുകളിലെ വെള്ളം മുഴുവൻ കളഞ്ഞ് ശുചിയാക്കിയതിനു ശേഷം വീണ്ടും നിറയ്ക്കുക.

 

അണുനശീകരണം 

∙ ഇകോളി ഉൾപ്പെടെയ‌ുള്ള അണുക്കൾ വീട്ടിൽ ഉണ്ടായിരിക്കും. ബ്ലീച്ചിങ് പൗഡർ ഫലപ്രദമായ അണു നശീകരണ ഉപാധി.

∙വലിയ ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൗഡർ കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച ശേഷം അതിലേക്ക് ഒരു ലിറ്റർ  വെള്ളം ഒഴിക്കുക. 15 മിനിറ്റുകൾ കാത്തതിനു ശേഷം ഇതുപയോഗിച്ചു നിലം തുടച്ചാൽ അണുക്കൾ നശിക്കും.

∙പരിസരങ്ങൾ ശുചിയാക്കാൻ നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കാം.

∙മുറികളിലെ വായുമലിനീകരണം ഒഴിവാക്കാൻ വാതിലുകളും ജനാലകളും ദീർഘനേരം തുറന്നിടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com