നിർമാണച്ചെലവുകൾ വർധിച്ചതും പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടായ നഷ്ടങ്ങളും വീടുകളുടെ കാര്യത്തിൽ ബദൽസാധ്യതകൾ തേടാൻ മലയാളികളെ പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പ്രീഫാബ് ശൈലിയിലുള്ള വീടുകൾക്ക് പ്രചാരം വർധിച്ചു തുടങ്ങിയത് ഇതിനുദാഹരണമാണ്. അത്തരം വീടുകൾ നിർമിച്ചു നൽകുന്ന എന്ന ODF എന്ന സ്ഥാപനത്തിന്റെ കോഴിക്കോട് ഫെറോക്കിലുള്ള ഓഫിസാണ് മുകളിലെ ചിത്രത്തിൽ കാണുന്നത്.
600 ചതുരശ്രയടി വിസ്തീർണത്തിൽ പ്രീഫാബ് ശൈലിയിലാണ് ഓഫിസ് നിർമിച്ചത്. LGSF (Light Gauge Steel Frame Structure) എന്ന നൂതന സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്.

പ്രീഫാബ് വീടുകളെ കുറിച്ചറിയാൻ എത്തുന്ന ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ടു മനസിലാക്കാം എന്ന ഗുണവുമുണ്ട്. 11 ലക്ഷം രൂപ മാത്രമാണ് ഓഫിസിനു ചെലവായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം ഇവർ പ്രീഫാബ് വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. ചതുരശ്രയടി അനുസരിച്ചാണ് ബജറ്റ് വ്യത്യാസപ്പെടുക.
നിർമാണസാമഗ്രികൾ സ്പോൺസർ ചെയ്യാൻ ആളുകൾ താൽപര്യപ്പെടുന്ന പക്ഷം, പ്രളയ പുനരധിവാസത്തിനായി 10 വീടുകൾ സൗജന്യമായി നിർമിച്ചു കൊടുക്കാനും പദ്ധതിയുണ്ട് എന്ന് ഉടമ മജീദ് പറയുന്നു.
നിർമാണം ഇങ്ങനെ
ഫൗണ്ടേഷൻ ഒരുക്കിയതിനുശേഷം സ്റ്റീൽ ചട്ടക്കൂട് സ്ക്രൂ ചെയ്ത് ഒരുക്കുന്നു.

ഇതിൽ ഫൈബർ സിമന്റ് ബോർഡ്/ ജിപ്സം ബോർഡ് സ്ക്രൂ ചെയ്തുറപ്പിക്കുന്നു.

മേൽക്കൂര ട്രസ് ചെയ്ത് ആവശ്യാനുസരണം റൂഫ് ടൈലോ ഷീറ്റോ വിരിക്കുന്നു.

മേന്മകൾ
അതിവേഗം നിർമിക്കാം. പണിക്കാർ കുറച്ചുമതി. രണ്ടാഴ്ചക്കുള്ളിൽ ഇത്തരമൊരു വീട് നിർമിക്കാനാകും.
അകത്തളത്തിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താം.
കൂടുതൽ ഈടുനിൽക്കും, തീപിടിത്തം ഉണ്ടാകില്ല, പ്രാണികളുടെ ശല്യമില്ല.
പരിസ്ഥിതി സൗഹൃദം. പരമാവധി സ്ഥല ഉപയുക്തത, സ്റ്റീൽ പുനരുപയോഗിക്കാം. നിർമാണസാമഗ്രികളുടെ വേസ്റ്റേജ് തീരെയില്ല.
ആവശ്യമെങ്കിൽ വീട് പൊളിച്ചുമാറ്റി മറ്റൊരിടത്ത് പുനർനിർമിക്കാം.
Project Facts
Location- Feroke, Calicut
Type- Office Space
Area- 600 SFT
Owner- Majid, Ashiq
Mob- 9562930292
Budget- 11 Lakhs
Completion year- 2019