ADVERTISEMENT

മഹാപ്രളയത്തിന്റെ മുറിവ് ഉണങ്ങുന്നതിനു മുന്നേ അടുത്ത പ്രളയമെത്തിയതിന്റെ അമ്പരപ്പിലാണ് കേരളം. സന്തോഷകരമായ ഒരോണക്കാലത്തെ വരവേൽക്കാനിരുന്ന ലക്ഷക്കണക്കിന് വീടുകളാണ് നിമിഷനേരം കൊണ്ട് മണ്ണടിഞ്ഞത്. കേരളത്തിൽ ഇനി ദുരന്തങ്ങൾ തുടർക്കഥയാകുന്ന കാലം നാം പ്രതീക്ഷിക്കേണ്ടതുണ്ട്. ഈയവസരത്തിൽ വീടുകളിൽ നടത്തേണ്ട ചില ഒരുക്കങ്ങളെ കുറിച്ച ഓർമിപ്പിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധനായ ഡോ. സി.ജെ ജോൺ. ഫെയ്സ്ബുക് കുറിപ്പ് വായിക്കാം...

The state, still reeling under the destruction unleashed by the monsoon, is expecting the second major spell of rains soon: File photo
The state, still reeling under the destruction unleashed by the monsoon, is expecting the second major spell of rains soon: File photo

ചെറുപ്പകാലത്തെ ഒരു ഓർമ്മയാണ്. മൂവാറ്റുപുഴ ആറിന്റെ കരയിലെ ഒരു വീട്. ഒരു ബന്ധുവിന്റെ ഭാര്യ വീടാണ്. പുഴയോരമായത് കൊണ്ട് എല്ലാ വർഷ കാലത്തും വെള്ളം കയറും. അതിന്റെ ലെവൽ അവർക്കറിയാം. അത് കൊണ്ട് വീടിന്‌ രണ്ട് നില ഉണ്ടായിരുന്നു. മഴ തുടങ്ങുമ്പോൾ ഒന്നാം നിലയിൽ എല്ലാം കയറ്റിവയ്ക്കും. വെള്ളം ഇറങ്ങും വരെ കഴിയാൻ വേണ്ടി മാത്രമാണ് രണ്ടാം നില. അടുക്കളയും ഉണ്ട്. കന്നുകാലികൾക്കുള്ള തൊഴുത്തും രണ്ടു നിലയിലാണ് പണിയുക..മഴ തുടങ്ങിയാൽ  അതുങ്ങളെയും റാമ്പ് പോലെയുള്ള പാതയിലൂടെ മുകളിൽ കയറ്റും. ഇത്ര ദിവസം ഇങ്ങനെ കഴിയേണ്ടി വരുമെന്ന് ഒരു കണക്കുണ്ടായിരുന്നുവെന്നു ഗൃഹനാഥൻ പറഞ്ഞത് ഓർക്കുന്നു. അത്യാവശ്യയാത്രക്ക് ഒരു ചെറു വള്ളവും ഉണ്ടായിരുന്നു.

ഇമ്മാതിരി ചില ഒരുക്കങ്ങളിലേക്ക് ചിലരെങ്കിലും ഇനി പോകേണ്ടി വരുമോയെന്ന ആശങ്കയുണ്ട്. വീട് നിര്‍മ്മാണ ശൈലികൾ മാറിയേക്കാം. എല്ലാം വിറ്റു പോകാൻ എല്ലാവർക്കും കഴിയില്ലല്ലോ?വെള്ളത്തിന്റെ കാര്യത്തിൽ ഇത് ചെയ്യാം. പക്ഷേ ഉരുൾ പൊട്ടലിന്റെ കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും? പ്രാദേശികമായി ഒത്തൊരുമിച്ചു ദുരന്ത സാധ്യത ലഘൂകരിക്കാൻ ചിലതൊക്കെ ഇനി ചെയ്യണ്ടേ?...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com