sections
MORE

രണ്ടു പ്രളയം കഴിഞ്ഞു; വീടുകൾക്ക് എന്ത് ഗ്യാരന്റിയാണ് ഉള്ളത്? പോംവഴിയുണ്ട്

destroyed-house
കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഒരു വീട്.. Representative Image
SHARE

വീട് വ്യക്തികളുടെ സ്വകാര്യതയെയും സമാധാനത്തെയും സൗകര്യത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ്. വളരെ വലിയ ഒരു തുകയും, സമയവും അധ്വാനവും വീട് നിർമിക്കുന്നതിനായി ചെലവഴിക്കുന്നു. സാധാരണയായി ഒരാളുടെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ നിക്ഷേപം കൂടിയായിരിക്കും അത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ, കലാപം, ഭൂചലനം, അഗ്നിബാധ, ഭവനഭേദനം, മോഷണം തുടങ്ങിയവ നിങ്ങളുടെ വിലപിടിപ്പുള്ള സ്വത്തിന് കണ്ണടച്ചുതുറക്കുമ്പോഴേക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കാം. 

ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളിൽനിന്ന് നിങ്ങളുടെ വീടു സംരക്ഷിക്കേണ്ടതുണ്ട്. പ്രളയത്തിന്റെ കാര്യം തന്നെയെടുക്കാം.എല്ലാ സ്വത്തും വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ വീട് പുനർനിർമിക്കുക എന്നത് ബാധിക്കപ്പെട്ട കുടുംബങ്ങൾക്കു സങ്കൽപിക്കാൻ പോലും സാധിക്കില്ല. 

Rain Havoc | Kozhencherry

ഇത്തരത്തിൽ ഉള്ള ഒരു ദുർബലമായ സാഹചര്യത്തിൽ വീട് പുനർനിർമിക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കുക എന്നത് ഒരു ദൈവാധീനമായി കണക്കാക്കിക്കൂടേ? ഇത്തരം ബുദ്ധിമുട്ടുള്ള ഒരു അത്യാവശ്യ സമയത്ത് വീടിനുളള ഇൻഷുറൻസ് എന്നത് അത്തരത്തിലുള്ള ഒരു പിന്തുണയാണ്. 

നിലവിൽ ഇന്ത്യയിൽ വീട് ഇൻഷുർ ചെയ്തവർ 1% മാത്രമാണ്. വീടുകൾ ഇൻഷുർ ചെയ്യുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കിയവർക്ക് ഇൻഷുറൻസ് തിരഞ്ഞെടുക്കുകയും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഏതെങ്കിലും ഒരു സംഭവത്തിൽനിന്നു വീടുകൾ സംരക്ഷിക്കുകയും ചെയ്യാം 

പ്രകൃതിക്ഷോഭത്തിൽ നിന്നു സംരക്ഷണം 

Building house at flood prone site: Things to keep in mind

പ്രകൃതിക്ഷോഭം സംഭവിക്കുന്നത് തടയാനാകില്ലെങ്കിലും അത് മൂലമുള്ള സാമ്പത്തിക ബാധ്യത കൃത്യമായ ആസൂത്രണം വഴി ഒരു പരിധി വരെ കുറക്കാം. വീടുകൾ പുനർനിർമിക്കുകയും വീണ്ടും നിക്ഷേപം നടത്തുകയും എല്ലാ ആളുകളെയും സംബന്ധിച്ചിടത്തോളം സാധ്യമല്ല. ഇൻഷുറൻസ് എടുക്കുന്നതിലൂടെ ഈ ബാധ്യത കുറയ്ക്കാനും വീണ്ടെടുപ്പിനുള്ള വഴി കുറച്ചുകൂടി എളുപ്പമാക്കാനും സാധിക്കും. 

വെറും കെട്ടിടം മാത്രമല്ല 

alappuzha-flood-house-10

ഫർണിച്ചർ, ഇന്റീരിയർ വസ്തുക്കൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ജ്വല്ലറി, മറ്റ് വിലപിടിപ്പുളള വസ്തുക്കൾ തുടങ്ങിയ വീടിനുളളിലുളള പ്രധാനപ്പെട്ട വസ്തുക്കൾ വളരെയധികം പ്രാധാന്യമുളളതും അവ സംരക്ഷിക്കേണ്ടതുമാണ്. കെട്ടിടത്തിനു മാത്രമുളള സംരക്ഷണമാണ് വീടിനുളള ഇൻഷുറൻസിലൂടെ ലഭിക്കുന്നതെന്ന ഒരു മിഥ്യാധാരണ നിലവിലുണ്ട്. 

വീടിനുളള ഇൻഷുറൻസിൽ ഭവനഭേദനം, മോഷണം, യന്ത്രോപകരണങ്ങൾ, യന്ത്രങ്ങൾ പ്രവർത്തനരഹിതമാകൽ, വ്യക്തിഗത അപകടങ്ങൾ തുടങ്ങിയവയ്ക്കുള്ള കവേറജും ഉൾപ്പെടുന്നു. വീടിനുളള ഇൻഷുറൻസിലൂടെ വീടിന്റെ ഉടമയ്ക്കും വാടകക്കാരനും സമഗ്രമായ സംരക്ഷണം ലഭിക്കുന്നതോടൊപ്പം ജംഗമവസ്തുക്കളും സംരക്ഷിക്കപ്പെടുന്നു. 

വാടകവീടിനും സംരക്ഷണം 

Heavy rains wreak havoc across Kerala

നിങ്ങളൊരു വീടിന്റെ ഉടമയല്ലെങ്കിൽ വീടിനുളള ഇൻഷുറൻസിനെക്കുറിച്ചു സംസാരിക്കരുത് എന്ന ഒരു മിഥ്യാധാരണ നിലവിലുണ്ട്. താങ്കളൊരു വാടകവീട്ടിലാണു താമസിക്കുന്നതെങ്കിൽ, വിലപിടിപ്പുളള ഒട്ടേറെ വസ്തുക്കൾ നിങ്ങളുടേതായി ആ വീട്ടിലുണ്ടാകും. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുകയും ഉപകരണങ്ങൾ നശിക്കുകയും ചെയ്താൽ അത് വലിയ തിരിച്ചടിയാകും. വാടകവീട്ടിലെ വസ്തുക്കൾ വീടിനുളള ഇൻഷുറൻസിലൂടെ സംരക്ഷിക്കാനും താങ്കളെ പ്രതിസന്ധികളിൽനിന്ന് രക്ഷിക്കാനും സാധിക്കും. 

ഇന്ത്യയിലെ 76% കടൽത്തീരവും സുനാമി സാധ്യതാമേഖലയാണ്. 12%-13% ചുഴലിക്കാറ്റുകൾ പ്രളയത്തിനും വഴിവയ്ക്കാം. ഇന്ത്യയുടെ 30% പ്രദേശങ്ങളും ഭൂചലനം ആഘാതം സൃഷ്ടിക്കാൻ സാധ്യതയുളളവയാണ്. ഇത്തരത്തിലുളള പ്രകൃതിക്ഷോഭ സാധ്യതകളുടെ പശ്ചാത്തലത്തിൽ വീട് ഇൻഷുറൻസ് എന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങളിലൂടെയുളള സാമ്പത്തിക നഷ്ടം, നാശ നഷ്ടം എന്നിവയിൽനിന്ന് താങ്കളുടെ സ്വത്തു സംരക്ഷിക്കുന്നതിന് അനുകൂലമായ ഒരു മാർഗമാണ്. 

അപ്രതീക്ഷിതമായി സംഭവിക്കുന്ന സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്ന ഭീകരതയിൽനിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിലൂടെ, സമാധാനമായി വീട്ടിൽ താമസിക്കുന്നതിന് അനുയോജ്യമായ ഒരു ഭവന ഇൻഷുറൻസ് സഹായിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്

ശ്രീറാം കുമാർ, 

ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, 

മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് & 

ബ്രോക്കിങ് സർവീസസ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA