ADVERTISEMENT

നാഷണല്‍ ക്രൈം റെകോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് വൈദ്യുതി അനുബന്ധ അപകടങ്ങളിലായി പ്രതിവര്‍ഷം 3,000 പേര്‍ കൊല്ലപ്പെടുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടും, വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കുന്നതുമാണ് ഇത്തരത്തിലുളള അപകടത്തിന്‍റെ പ്രധാന കാരണം. പ്രളയം പോലുളള അവസരങ്ങളില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടങ്ങള്‍ കുത്തനെ കൂടിയിരിക്കുകയാണ്.തെറ്റായ രീതിയില്‍ ഘടിപ്പിക്കുന്ന സ്വിച്ച് ഗിയറുകളും ഗുണനിലവാരമില്ലാത്ത ഇലക്ട്രിക്കല്‍ വയറിംഗും ആണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. വിപണിയുടെ 40 ശതമാനവും നിയന്ത്രിക്കുന്ന സാധാരണ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഫ്യൂസുകള്‍ ഷോര്‍ട്് സര്‍ക്യൂട്ട് തടയുന്നതിനുളള ഏറ്റവും അടിസ്ഥാനപരമായ പ്രവര്‍ത്തനം മാത്രമേ കാഴ്ചവെക്കൂ. അതിനപ്പുറം ഒന്നും ചെയ്യാന്‍ ഇത്തരം ഫ്യൂസുകള്‍ക്ക് സാധിക്കില്ല

 

ശക്തമായ സുരക്ഷ പ്രദാനം ചെയ്യുന്ന ഉപകരണങ്ങളും സുരക്ഷിതമായ ഇലക്ട്രിക്കല്‍ വയറിംഗും ഉപയോഗിച്ച് നമ്മുടെ വീടുകള്‍ സുരക്ഷിതമാക്കാന്‍ നാം എത്രത്തോളം ശ്രദ്ധചെലുത്തുന്നുവെന്നുളള പ്രധാനപ്പെട്ട ചോദ്യം ഇത് ഉയര്‍ത്തുന്നു. വൈദ്യുതി ശോഷണം, ഉയര്‍ന്ന വോള്‍ട്ടേജ്, ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ ലോഡ് എന്നീ അവസരങ്ങളില്‍ ഉയര്‍ന്ന സുരക്ഷ നല്‍കുന്ന പ്രധാനപ്പെട്ട ഇലക്ട്രിക്കല്‍ ഉപകരണമാണ് സ്വിച്ച്ഗിയറുകള്‍. ആധുനിക ഭവനങ്ങളില്‍ ധാരാളം ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ ഉളളതിനാല്‍ സ്വിച്ച് ഗിയറുകള്‍ അത്യാവശ്യമാണ്. വൈദ്യുതി വിതരണത്തില്‍ അസാധാരമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കാന്‍ ഇവ സഹായിക്കും. എന്നാല്‍ ഉപഭോക്താക്കളുടെ മനസ്സില്‍ അത്രയൊന്നും പ്രാധാന്യം സ്വിച്ച് ഗിയറുകള്‍ക്ക് ലഭിക്കാറില്ല. 

 

വീടിനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശക്തമായ മഴയും അതിന്‍റെ ഭാഗമായുളള പ്രളയവും നമ്മുടെ നിത്യജീവിതത്തെ ബാധിക്കുമ്പോള്‍ ഏറ്റവും മികച്ച ഇലക്ട്രിക് ഉല്‍പ്പന്നങ്ങളുപയോഗിക്കുക എന്നത് അത്യാവശ്യമാണ്. സര്‍ക്യൂട്ട് സംരക്ഷിക്കുന്നതിനായി ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത് സുരക്ഷ വര്‍ധിപ്പിക്കാന്‍ ഏറെ സഹായകരവുമാണ്.

 

ഓവര്‍ലോഡില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നും ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കുന്നതിനുളള അടിസ്ഥാനപരമായ ഘടകമാണ് മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍. വ്യത്യസ്തമായ സവിശേഷതകള്‍ ഉളള വ്യത്യസ്തമായ ലോഡിനനുസരിച്ച് വിവിധ റേറ്റിംഗ് ഉളള സര്‍ക്യൂട്ട് ബ്രേക്കറുകളാണ് ഉളളത്. റെസിജുവല്‍ കറന്‍റ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ സര്‍ക്യൂട്ടുകളിലും മറ്റുമുളള ചോര്‍ച്ചകള്‍ കണ്ടെത്തുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നു. വാഷ്റൂം, അടുക്കള, അലക്കുന്നയിടം തുടങ്ങി വെളളം ഉപയോഗിക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം ഉപകരണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി. 

 

വൈദ്യുതി വ്യതിയാനങ്ങള്‍ സംരക്ഷിക്കുന്നതിനുളള ഉപകരണങ്ങള്‍ ക്ഷണികമായ വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ പോലും തടയുകയും വൈദ്യുതി ഉപകരണങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന മഴയും തീരപ്രദേശങ്ങളുമുളള കേരളം പോലുളള സ്ഥലങ്ങളില്‍ അനുയോജ്യമാണിത്. സര്‍ക്യൂട്ടില്‍ ഇത്തരം സംരക്ഷണ ഉപകരണങ്ങളില്ലെങ്കില്‍ ക്ഷണികമായ സമയത്തിനുളളില്‍ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും നശിക്കാം. 

 

സുരക്ഷ എന്നത് കൂട്ടായ ഒരു ഉത്തരവാദിത്തമാണ്. ഇത് അവഗണിക്കുകയാണെങ്കില്‍ സങ്കീര്‍ണമായ നാശം സംഭവിക്കാം. ഖേദപ്രകടനത്തേക്കാള്‍ നല്ലത് സുരക്ഷിതമായിരിക്കുക എന്നതാണ്. സര്‍ക്യൂട്ട് സംരക്ഷിക്കുന്നതിനുളള മുന്‍കരുതല്‍ എടുക്കാം. അപകടം സംഭവിച്ച് നാശനഷ്ടം നിയന്ത്രിക്കുന്നതിനേക്കാള്‍ നല്ലത് ഉപകരണങ്ങള്‍ക്കും മറ്റും ആവശ്യമായ സ്വിച്ച് ഗിറുകള്‍ നേരത്തെ തന്നെ നല്‍കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com