ADVERTISEMENT

ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം ഏതാണെന്ന് അറിയാമോ? അത് മുളയാണ്. കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാനും അന്തരീക്ഷത്തിലേക്ക് ഓക്സിജന്‍ സപ്ലൈ കൂട്ടാനുമെല്ലാം മുളയ്ക്ക് കഴിയും. മുളയുടെ കരുത്തിനെ പറ്റി നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും അധികം ആളുകള്‍ക്കറിയില്ല. സ്റ്റീല്‍ പോലെ തന്നെ ഉറപ്പുള്ള ഒന്നാണ് മുള. ഏതു കാലാവസ്ഥയെയും അതിജീവിക്കാന്‍ മുളയ്ക്ക് സാധിക്കും. ഇത് ഉപയോഗപ്പെടുത്തി ഹൈദരാബാദില്‍ ഒരു നിര്‍മ്മിതിയുണ്ട്. 'ബാംബൂ ഹൗസ് ഇന്ത്യ'. 

പ്രശാന്ത്‌ ലിംഗം, അരുണ കപ്പഗണ്ടുല എന്നീ ദമ്പതികളാണ് ഇതിനു പിന്നില്‍. 2008 മുതല്‍ ഇവരുടെ നേതൃത്വത്തിൽ ഇത്തരം നിരവധി ബാംബൂ ഹൗസുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് റിസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കൊണ്ടും ബാംബൂ കൊണ്ടും അത്ഭുതങ്ങള്‍ തീർക്കുകയാണ് ഇവര്‍.

Bamboo-House-wall

512 ചതുരശ്രയടിയിൽ ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളും മുളയും കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 800 കിലോ പ്ലാസ്റ്റിക് കൊണ്ടാണ് ഇതിന്റെ മേല്‍ക്കൂര ഉണ്ടാക്കിയിരിക്കുന്നത്. 4.5 ലക്ഷം പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ടാണ് കെട്ടിടത്തിന്റെ ഫ്ളോറിങ്. ബാംബൂ ബോര്‍ഡുകള്‍ കൊണ്ട് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നു. ആകെ മൊത്തം ഈ കെട്ടിടത്തിന്റെ ചെലവോ, വെറും എട്ടു ലക്ഷം രൂപയും. 

ബാംബൂ ഹൗസ് എന്ന ആശയവുമായി ഇപ്പോള്‍ ഈ ദമ്പതികള്‍ ധാരാളം പദ്ധതികള്‍ ചെയ്യുന്നുണ്ട്. പബ്ലിക് ടോയിലറ്റ് , കഫെറ്റീരിയ എന്നിവയ്ക്കെല്ലാം ഈ ഐഡിയ ഉപയോഗപ്പെടുത്താം എന്ന് ഇവര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com