sections
MORE

ശോഭ സിൽവർ എസ്റ്റേറ്റ്: എക്സ്ക്ലൂസീവ് ഗേറ്റഡ് വില്ലാ പ്രോജക്ടുമായി ശോഭ ലിമിറ്റഡ്

Print
SHARE

ശോഭ സിറ്റിക്ക് ശേഷം, ഇന്ത്യയിലെ പ്രമുഖ ബിൽഡറായ ശോഭ ലിമിറ്റഡ് തൃശൂരിൽ ആരംഭിച്ചിരിക്കുന്ന പുതിയ പ്രോജക്ടാണ് ശോഭ സിൽവർ എസ്റ്റേറ്റ്. പോട്ടോർ ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപത്താണ് ഈ പ്രോജക്ട് ഉയരുന്നത്.

തൃശൂരിൽ ശോഭ ഒരുക്കിയ ശോഭ സിറ്റി ടൗൺഷിപ്പ്, ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളും നിർമാണ വൈഭവവും കൊണ്ട് ശ്രദ്ധ നേടിയ പ്രോജക്ടാണ്. റിയൽ എസ്റ്റേറ്റ് രംഗത്ത് നിലവിലുണ്ടായിരുന്ന പല റെക്കോർഡുകളും മറികടന്ന് ഉപഭോക്താക്കൾക്ക് മികച്ച മൂല്യവർധനയും നേട്ടവും സമ്മാനിക്കാൻ ഈ പ്രോജക്ടിന് കഴിഞ്ഞു. സീ ബിസിനസ് റിക്സ്, കണ്‍സ്ട്രക്ഷൻ വീക്ക് അവാര്‍ഡ്, എൻ.ഡി.ടി.വി അവാർഡ്, സി.ഐ.ഡി.സി വിശ്വകർമ അവാർഡ്, വജ്ര സർട്ടിഫിക്കറ്റ്സ് ഓഫ് എക്സലൻസ് അവാർഡ് തുടങ്ങി ദേശീയതലത്തിലുള്ള ഒട്ടനവധി അംഗീകാരങ്ങൾ ശോഭ സിറ്റി കരസ്ഥമാക്കിയിട്ടുണ്ട്. അതേ മികവോടെ ശോഭ ലിമിറ്റഡ് ഒരുക്കുന്ന ശോഭ സിൽവർ എസ്റ്റേറ്റും തൃശൂരിൽ മറ്റൊരു നാഴികക്കല്ലായി മാറുമെന്ന് നിസംശയം പറയാം.

നഗരഹൃദയത്തിൽ നിന്നും 12 മിനിറ്റ് ഡ്രൈവ് ചെയ്ത് എത്താവുന്ന ദൂരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ സവിശേഷ ഡിസൈനിൽ ഓപ്പൺ സ്പേസിന് പ്രാധാന്യം നൽകി നിർമിക്കുന്ന എക്സ്ക്ലൂസിവ് ഗെയ്റ്റഡ് വില്ലാ പ്രോജക്ടാണ് ശോഭ സിൽവർ എസ്റ്റേറ്റ്. ഗവൺമെന്റ് മെഡിക്കൽ കോളജ്, ഗവൺമെന്റ് എൻജിനീയറിങ് കോളജ്, ഭാരതീയ വിദ്യാഭവൻ, ചിന്മയ വിദ്യാലയ സ്കൂൾ, കേന്ദ്രീയ വിദ്യാലയ, അമല ഹോസ്പിറ്റൽ, ദയ ഹോസ്പിറ്റൽ, ശോഭ സിറ്റി മാൾ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വളരെ പെട്ടെന്ന് എത്തിച്ചേരാനാവും.

ഒരേ സമയം മോഡേണും മിനിമലിസ്റ്റും ആയ ഡിസൈൻ എന്ന കോൺസെപ്റ്റിലാണ് ഈ വില്ലകളുടെ നിർമാണം. ലാളിത്യവും രൂപഭംഗിയും സുഖസൗകര്യങ്ങളും കോർത്തിണക്കിക്കൊണ്ടാണ് ശോഭ ഡിസൈൻ സ്റ്റുഡിയോ ഇത് രൂപകൽപന ചെയ്തത്. കോർട്‌യാർഡിലേക്ക് തുറക്കുന്ന വലിയ സ്ലൈഡിങ് വാതിലുകളും ജനാലകളും, പ്രകാശം ധാരാളമായി കടത്തിവിടുന്ന വിധമുള്ള ഗ്രൗണ്ട് & ഫസ്റ്റ് ഫ്ലോറുകളും ഇതിന്റെ പ്രത്യേകതയാണ്. നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള മെറ്റീരിയലുകൾ ഇതിന് സവിശേഷമായൊരു ഈടും ഭംഗിയും ഉറപ്പേകുന്നു.

Print

57 സൂപ്പർ ലക്ഷ്വറി വില്ലകൾ

പ്രകൃതിരമണീയവും പൂർണമായി മതിൽക്കെട്ടുള്ളതുമായ ഏഴ് ഏക്കറോളം സ്ഥലത്ത് നിർമിക്കുന്ന ശോഭ സിൽവർ എസ്റ്റേറ്റിൽ 57 സൂപ്പർ ലക്ഷ്വറി വില്ലകളാണ് ഉള്ളത്. പ്രത്യേകമായി രൂപകൽപന ചെയ്ത ഒൻപത് മുതൽ 12 മീറ്റർ വരെ വീതിയുള്ള പേവ്ഡ് സ്ട്രീറ്റ്, ഇതിനോടനുബന്ധമായി 250 മീറ്റർ നീളത്തിലുള്ള റോളർ സ്കേറ്റിങ്/ റോളർ സ്കൂട്ടര്‍ ട്രാക്ക്, പ്രോജക്ടിന് ചുറ്റും വാക്ക് വേ എന്നിവയും ക്രമീകരിച്ചിരിക്കുന്നു. ഏകദേശം 35 ശതമാനത്തോളം സ്ഥലവും സ്ട്രീറ്റ് ഉൾപ്പെടെയുള്ള ഓപ്പൺ സ്പേസുകൾക്കായി മാറ്റി വച്ചിരിക്കുന്നു.

രണ്ട് നിലകളിലായി മൂന്നും നാലും ബെഡ്റൂമുകളോടു കൂടിയ വില്ലകളാണ് ശോഭ സിൽവർ എസ്റ്റേറ്റിലുള്ളത്. രണ്ട് കാറുകൾ സമാന്തരമായി പാർക്ക് ചെയ്യുന്നതിനുള്ള ഗാരേജ് സൗകര്യവും പുറത്ത് നിന്ന് പ്രവേശിക്കാവുന്ന സെർവന്റ് റൂം – ടോയ്‌ലറ്റ് സൗകര്യവും ഈ 57 വില്ലകൾക്കുമുണ്ട്. വിഡിയോ ഡോർ ഫോൺ സജ്ജീകരിക്കാവുന്ന വിധത്തിൽ എട്ട് അടി ഉയരവും നാല് അടി വീതിയുമുള്ളതാണ് ഓരോ വില്ലയുടെയും പ്രധാന വാതിൽ. ചൂടിനെ പ്രതിരോധിക്കുന്ന ടൈലുകളും ഹീറ്റ് ബാരിയേഴ്സും ഉള്ളതാണ് ഓരോ ടെറസ്സും. അതിനാൽ വില്ലകൾക്കുള്ളിൽ സുഖകരമായ അന്തരീക്ഷം അനുഭവപ്പെടുന്നു.

Print

ഏകദേശം 8500 സ്ക്വയർഫീറ്റിലുള്ള ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ജിംനേഷ്യം, യോഗ ലോൺ, ബാഡ്മിന്റൺ കോർട്ട്, മൾട്ടി പർപ്പസ് ഹാൾ, ചിൽഡ്രൺ പ്ലേ ഏരിയ, സീനിയർ സിറ്റിസൺസ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, ഓർഗാനിക് വെയ്സ്റ്റ് കൺവെര്‍ട്ടർ, മെയിൻ ഗേറ്റിലും സ്ട്രീറ്റുകളിലും 24 മണിക്കൂർ സിസിടിവി സിസ്റ്റം, വില്ലകളിലും കോമൺ ഏരിയകളിലും 24 മണിക്കൂറും ഡീസൽ ജനറേറ്റർ ബായ്ക്കപ്പ് തുടങ്ങിയവയും സിൽവർ എസ്റ്റേറ്റിൽ ഉണ്ടാകും.

ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ബാക്ക്‌വേർഡ് ഇന്റഗ്രഷൻ പ്രിൻസിപ്പിൾ അധിഷ്ഠിതമാക്കിയുള്ള ഡിസൈനും നിർമാണവും നടപ്പാക്കി വരുന്ന ഒരേയൊരു ഗ്രൂപ്പാണ് ശോഭ. അതായത്, ഒരു പ്രോജക്ടിന്റെ പ്ലാനിങ് മുതൽ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതു വരെയുള്ള വിവിധ ഘട്ടങ്ങളിലെ നിർമാണപ്രവർത്തനങ്ങളെല്ലാം കമ്പനി സ്വയം കൈകാര്യം ചെയ്യുന്നു. ഇത് നിർമാണത്തിന്റെ എല്ലാ മേഖലയിലും ശോഭയുടെ സ്വതസിദ്ധമായ മുദ്ര പതിപ്പിക്കുന്നതില്‍ സഹായകമായ ഘടകമാണ്. അതുകൊണ്ടുതന്നെ, കേരളത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഒരു വില്ല സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് ശോഭ സിൽവർ എസ്റ്റേറ്റ്.

കൂടുതൽ വിവരങ്ങൾക്ക്

SOBHA Silver Estate, Near Bharatiya Vidya Bhavan – Pottore

Attor – Pottore Road, Attore, Kuttur P.O, Thrissur - 680013

ഫോൺ: 9633909090, 7356109090

വെബ്സൈറ്റ്: www.sobha.com

ഇമെയിൽ: sls.sobhacity@sobha.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA