sections
MORE

30% ചെലവ് കുറവ്, അതിവേഗം പണിയാം; പ്രചാരമേറി ഫെറോസിമൻ്റ് വീടുകൾ

21-lakh-house
SHARE

കുതിച്ചുയരുന്ന നിർമാണ സാമഗ്രികളുടെ വില വീടു പണി യാൻ ഉദ്ദേശിക്കുന്നവരെയും നിർമാണമേഖലയിൽ പ്രവർത്തി ക്കുന്നവരെയും ഒരുപോലെ ആശങ്കാകുലരാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ചെലവു കുറഞ്ഞ ഭവന നിർമാണ രീതികൾക്ക് ഇന്ന് ഏറെ പ്രചാരം ലഭിക്കുകയും ചെയ്യുന്നു.ലോകോസ്റ്റ് വീടുകളുടെ നിർമാണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവ യിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഫെറോസിമെന്റ് ഉപയോ ഗിച്ചുള്ള നിർമാണം.ഫെറസ് എന്നാൽ ഇരുമ്പ് എന്നാണ് അർഥം. ഫെറോസിമെന്റ് എന്നാൽ കുറഞ്ഞ കനത്തിൽ ഉപയോഗിക്കാവുന്ന റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റാണ്. ഏറ്റവും കൂടുതൽ ലഭ്യമായതും പുനരുപയോഗം സാധ്യമായ തുമായ ഇരുമ്പാണ് ഫെറോസിമെന്റിലെ പ്രധാന ഘടകം. ആറ്റുമണൽ, നിര്‍മിത മണൽ, ഫ്ളൈ ആഷ് തുടങ്ങിയ ഫൈന്‍ അഗ്രിഗേറ്റ്സ് ഫെറോസിമെന്റിൽ ഉപയോഗിക്കാം. ഏത് ആകൃതിയിലും നിർമിച്ചെടുക്കാം എന്നതിനാൽ രൂപ കൽപ്പനയിൽ ആർക്കിടെക്റ്റിന് പരമാവധി സ്വാതന്ത്ര്യം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഫെറോ ടെക്നോളജി.

സിമെന്റ് (ബൈൻഡിങ് മെറ്റീരിയൽ), മണൽ (ഫൈൻ അഗ്രിഗേറ്റ്സ്), കുറഞ്ഞ വ്യാസമുള്ളതും തുടർച്ചയുള്ളതുമായ ഒന്നിലധികം പാളി വലകൾ (റീഇൻഫോഴ്സ്മെന്റ്) എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. കോഴ്സ് അഗ്രിഗേറ്റ്സ് ഉപയോഗി ക്കുന്നില്ല എന്നുള്ളതിലും റീ ഇൻഫോഴ്സിങ് എലമെന്റുകൾ എങ്ങനെ സജ്ജീകരിച്ചിരിക്കുന്നു എന്നതിലുമാണ് ഫെറോസി മെന്റും റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റും തമ്മിൽ വ്യത്യാസ മുള്ളത്.വളരെ സങ്കീർണമായ യന്ത്രസാമഗ്രികൾ ഫെറോസിമെന്റ് നിർമാണ പ്രക്രിയയിൽ ആവശ്യമായി വരുന്നില്ല. മാത്രമല്ല, നിർമിതിയിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ അനായാസം റിപ്പയർ ചെയ്യാനും സാധിക്കും.പ്രത്യേകതകൾഫെറോസിമെന്റ് ഫ്രെയിം സ്ട്രക്ചറിൽ നിർമിക്കുന്ന വീടുകൾക്ക് സാധാരണ വീടുകളേക്കാൾ ഭാരവഹനശേഷി കൂടുതലാണ്. കോളം– ബീം സ്ട്രക്ചറിൽ സാധാരണ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ ലഭിക്കുന്നതിനേക്കാള്‍ കൂടുതൽ സ്പെയ്സും ഫെറോ സിമെന്റ് വീടുകൾക്ക് ലഭിക്കും.ഇത്തരം വീടുകൾ പെട്ടെന്ന് പണിതുയർത്താൻ കഴിയും. സാധാരണ വീടിനേ ക്കാൾ 30% ചെലവ് കുറവ്, നല്ല ഉറപ്പുള്ളതിനാല്‍ ലീക്കേജി നെ പ്രതിരോധിക്കും, കോൺക്രീറ്റ് വീടുകളെ അപേക്ഷിച്ച് രാത്രികാലങ്ങളിലെ ചൂടു കുറവ് തുടങ്ങിയ ഗുണങ്ങളും ഫെറോസിമെന്റ് വീടുകൾക്കുണ്ട്.സ്ഥലലഭ്യതയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. താരതമ്യേന കനം കുറവായതിനാൽ ഫെറോസിമെന്റ് ഭിത്തി കളിൽ നിർമിക്കപ്പെടുന്ന വീടുകളുടെ മൊത്തം തറ വിസ്തീർ ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നു.

വീടിനുള്ളില താപനില നിയന്ത്രണവിധേയമാക്കാൻ തെർമൽ കണ്ടീഷനിങ്ങിലുള്ള നിർമാണം ഫെറോ സിമെന്റിൽ സാധ്യ മാണ്. നാച്വറൽ ഫൈബർ, ഹൈ ഡെന്‍സിറ്റി െതർമോകോൾ ഇവ ഉപയോഗിച്ചുള്ള തെർമൽ ഇൻസുലേഷൻ പ്രോഗ്രാമുകൾ ഫെറോസിമെന്റ് വീടിന്റെ ഭിത്തികളിൽ ചെലവു കുറച്ച് അനായാസം ചെയ്യാവുന്നതാണ്.ഭൂമികുലുക്കത്തെ മാത്രമല്ല, തീപ്പിടിത്തവും ഇത്തരം വീടുകൾ പ്രതിരോധിക്കും. കൺസീൽഡ് വയറിങ്, പ്ലംബിങ്, കബോർ ഡ്, ഇന്റീരിയർ, പുട്ടി ഫിനിഷ് പെയിന്റിങ് തുടങ്ങിയവയൊ ക്കെ ഇത്തരം വീടുകളിൽ സാധാരണ പോലെ തന്നെ ചെയ്യാ വുന്നതാണ്.

റീ ഇൻഫോഴ്സ്മെന്റ്ഫെറോ സിമെന്റിന്റെ അടിസ്ഥാന ഘടകമാണ് വയർമെഷ് അഥവാ വലരൂപത്തിലുള്ള റീ ഇൻഫോഴ്സ്മെന്റ്. ഇത് വെൽഡ് ചെയ്യപ്പെട്ടതോ നെയ്യപ്പെട്ടതോ ആവാം. കെട്ടിടത്തിന്റെ ഭാരത്തെ താങ്ങി നിർത്തുന്നത് ഈ ചട്ടക്കൂടാണ് എന്നു ചുരുക്കം.തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA