sections
MORE

എടുത്താൽ പൊങ്ങാത്ത വീട് വേണ്ട; കേരളത്തിലും പ്രചാരം നേടി നാനോവീടുകൾ

thanal-village-panamaram-house
SHARE

ഗൃഹനിർമാണരംഗത്തെ പുത്തൻ നിർമിതിയാണ് ‘നാനോ മോഡൽ’. സ്വിറ്റ്സർലാൻഡ്, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ വൻപ്രചാരമുള്ള ഇത്തരം വീടുകൾ കേരളത്തി ലും അൽപ്പസ്വൽപ്പം മാറ്റങ്ങളോടെ നിർമിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് വേണ്ടത്ര പ്രചാരം ഇതുവരെ ലഭിച്ചിട്ടില്ല. ഭവനിർമാണ ബോർഡും മറ്റും നിർമിക്കുന്ന ചെലവു കുറഞ്ഞ വീടുകൾക്കു സമാനമാണിവ.

ചെലവു കുറവ്

അന്തിയുറങ്ങാൻ ഒരിടം എന്നതാണ് വിദേശരാജ്യങ്ങളിൽ നാനോ മോഡൽ അഥവാ നാനോ വീടുകൾ എന്നതുകൊണ്ട് അർഥമാക്കുന്നത്. അതേസമയം കേരളത്തിൽ എത്തുമ്പോൾ അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളുമടങ്ങുന്ന കുടുംബത്തിനു താമസിക്കാവുന്ന താരതമ്യേന ചെലവു കുറഞ്ഞതും അത്യാവശ്യ സൗകര്യങ്ങൾ അടങ്ങിയതുമായ ഭവനങ്ങളാണ് നാനോവീടുകൾ. പുതിയ തലമുറയ്ക്ക് ഇണ ങ്ങിയതും നിർമാണച്ചെലവു കുറഞ്ഞതുമായ വീടുകൾ എന്നും നാനോ വീടുകളെ വിശേഷിപ്പിക്കാം.

ഒറിജിനൽ നാനോ ഹോം

nano-home-model

വിദേശരാജ്യങ്ങളിൽ മൂന്നോ നാലോ ഹെക്ടർ സ്ഥലത്ത് നൂറുകണക്കിനു വീടുകൾ ഒരുമിച്ചു നിർമിക്കുകയാണു പതിവ്. ഫൈബർ ഷീറ്റുകൾ, ഇരുമ്പ് പൈപ്പ്, ഇരുമ്പുകമ്പി, മരം, ആസ്ബസ്റ്റോസ് എന്നിവ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കു ന്നത്. തറയിൽപോലും ഷീറ്റുകൾ ഉപയോഗിക്കുന്നതിനാൽ പൊളിച്ചു നീക്കാനും എളുപ്പമാണ്. ഒരിടത്തെ വീടുപൊളിച്ച് മറ്റൊരിടത്ത് അതേ മാതൃകയിൽ എളുപ്പം നിർമിക്കുകയും ചെയ്യാം. വാടക വീടുകളായാണ് ഇവ അറിയപ്പെടുന്നത്. ചില ഇടത്തരം കമ്പനികൾ തങ്ങളുടെ താൽക്കാലിക ജീവനക്കാർ ക്കു നിശ്ചിത കാലത്തേക്ക് ഇത്തരം വീടുകൾ നിർമിച്ചു നൽകാറുണ്ട്.

ഇവിടങ്ങളിൽ ഒരു വലിയ കിണറും അനുബന്ധമായി നിർമി ക്കുന്ന ജലസംഭരണിയും ഉപയോഗിച്ചാണ് എല്ലാ വീടുകളിലേ ക്കും വെള്ളമെത്തിക്കുന്നത്. ഇതേ രീതിയിൽ തന്നെയാണ് ടോയ്‍ലറ്റ് സംവിധാനവും മാലിന്യ സംസ്കരണവും. ഇക്കാരണ ങ്ങളാൽ ഈ വകയിലുള്ള നിർമാണച്ചെലവുകൾ നന്നേ കുറവാണ്. പ്രത്യേക ഭൂഗർഭ കേബിൾ വഴിയാണ് എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കുന്നത്. ചുവരുകളും മറ്റും ഫൈബർ ഷീറ്റുകളായതിനാൽ മണൽ, പെയിന്റ് എന്നീ ഇന ങ്ങളിലും വലിയ തുക ചെലവാകുന്നില്ല.

നാനോ ഹോമിന്റെ കേരള മാതൃക

thanal-05

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ശാന്തി നഗറിൽ നാനോമാതൃകയ്ക്കു സമാനമായ രീതിയിൽ നിരവധി കോൺക്രീറ്റ് വീടുകൾ പണിതുയർത്തപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ പ്രളയത്തിനും ഉരുൾപൊട്ടലിനും ശേഷം മാസ് ഹൗസിങ് പദ്ധതികളുടെ ഭാഗമായി നിർമിച്ച വീടുകളും നാനോ ഹോംസിന്റെ ഗണത്തിൽ പെടുത്താവുന്നയവയാണ്. സൂനാമി, ഭൂകമ്പ ദുരിതബാധിതർക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം മാതൃകയിൽ വീടുകൾ പണിതിട്ടുണ്ട്. ആർഭാടങ്ങളും അനാവശ്യങ്ങളും പൂർണമായും ഒഴിവാക്കുക എന്നതാണ് നാനോ വീട് എന്ന പദസങ്കേതം അർഥമാക്കുന്നത്.

നിർമാണം

thanal-04

തറയുടെ അതേ വീതിയിൽ കോൺക്രീറ്റ് ബെൽറ്റ് പണിയു ന്നത് ഒഴിവാക്കി ചുവരിന്റെ വീതിയിൽ മാത്രം (പരമാവധി 20 സെമീ) ബെൽറ്റ് വാർത്താൽ മതി. വാതിലുകൾക്കും ജനലു കൾക്കും മുകളിലുള്ള കോൺക്രീറ്റ് ബീമുകൾക്ക് വാതിലി ന്റെയും ജനലിന്റെയും ഇരുവശത്തേക്കും കേവലം 20 സെമീ വീതം നീളം മതി. സൺഷെയ്ഡുകള്‍ ചുറ്റിലും നിർമിക്കുന്നത് ഒഴിവാക്കി ജനലുകൾക്ക് മുകളിൽ മാത്രമാക്കണം.

മേൽക്കൂര ചെരിച്ച് വാർക്കുന്നത് ഒഴിവാക്കിയാൽ കോൺക്രീറ്റ് ചെലവ് പകുതിയോളം ലാഭിക്കാം. മുകളിൽ ഓടുമേയേണ്ട ആവശ്യ വുമില്ല. ഇത്തരം രീതികൾ പിന്തുടർന്നാൽ മണൽ, കമ്പി, മെറ്റൽ, സിമെന്റ് എന്നിവ ലാഭിക്കാം. കോൺക്രീറ്റിന്റെ ചതുര ശ്രയടി വൻതോതിൽ കുറയുന്നതിനാൽ കൂലിയും ലാഭിക്കാൻ സാധിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA