ADVERTISEMENT

അത്യാകര്‍ഷക ഓഫറുകളുമായി പ്രസ്റ്റീജ് ഗ്രൂപ്പിന്റെ KEYS 2019 പ്രോപ്പര്‍ട്ടി എക്‌സ്‌പോ വീണ്ടും കൊച്ചിയിലെത്തുന്നു. ഒക്ടോബര്‍ 11,12, 13 തീയതികളില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡിലുള്ള പ്രസ്റ്റീജ് ഹില്‍സൈഡ് ഗേറ്റ്‌വേയില്‍ വച്ചാണ് എക്‌സ്‌പോ നടക്കുക.

 

25:75 ഓഫര്‍, 24 മാസത്തെ പലിശ ക്ലെയിം ചെയ്യാനുള്ള ഓഫര്‍, ബംപര്‍ ഡ്രോ തുടങ്ങിയ ഒരു പിടി സ്‌കീമുകളുമായിട്ടാണ് KEYS 2019 ഇത്തവണ കൊച്ചിയുടെ മണ്ണിലെത്തുന്നത്. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതും അടുത്തു തന്നെ പണി പൂര്‍ത്തീകരിക്കുന്നതുമായ തിരഞ്ഞെടുത്ത പ്രോപ്പര്‍ട്ടികളുടെ പുതിയ ബുക്കിങ്ങുകള്‍ക്ക് മാത്രമാണ് 25:75 ഓഫര്‍, 24 മാസത്തെ പലിശ ക്ലെയിം ചെയ്യാനുള്ള ഓഫര്‍ എന്നിവ ലഭ്യമാകുക. 2019 ഒക്ടോബര്‍ 11 മുതല്‍ 13 വരെ നടക്കുന്ന യോഗ്യമായ ബുക്കിങ്ങുകള്‍ക്കു മാത്രമേ ഈ ഓഫറുകള്‍ ബാധകമാകൂ. ഈ സ്‌കീമുകള്‍ രൂപാന്തരങ്ങളൊന്നും ഇല്ലാത്തതും മറ്റ് ഓഫറുകളോ പ്രമോഷനുകളോ ആയി യോജിപ്പിക്കാന്‍ സാധിക്കാത്തതുമാണ്. വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കും.

 

25:75 ഓഫര്‍

ഈ ഓഫര്‍ പ്രകാരം ഉപഭോക്താവ് ആകെ വില്‍പന വിലയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും ബുക്കിങ് തീയതിയുടെ 30 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കണം. ആകെ വില്‍പന വിലയുടെ ശേഷിക്കുന്ന 75 ശതമാനം തുകയ്ക്കുള്ള പോസ്റ്റ് ഡേറ്റഡ് ചെക്ക് ലോണ്‍ അനുവദിച്ചു കൊണ്ടുള്ള കത്തിനൊപ്പം ബുക്കിങ് തീയതിയുടെ 15 ദിവസത്തിനുള്ളില്‍ പ്രസ്റ്റീജിന് നല്‍കണം. ഈ സ്‌കീം പ്രകാരം ബുക്കു ചെയ്യുന്ന യൂണിറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ ആകെ വില്‍പന വിലയുടെ 10 ശതമാനം നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഈ സ്‌കീം പ്രകാരം അനുവദിച്ചിരിക്കുന്ന യൂണിറ്റുകള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കുകയില്ല. റജിസ്‌ട്രേഷന്‍ ചെലവ് വായ്പയില്‍ ഉള്‍പ്പെടാത്തതിനാല്‍ ആ ചെലവ് ഉപഭോക്താവ് വഹിക്കേണ്ടി വരും. ഉടമസ്ഥാവകാശം സംബന്ധിച്ച അറിയിപ്പു നല്‍കി കഴിഞ്ഞാല്‍ യൂണിറ്റിന്മേലുള്ള ശേഷിക്കുന്ന തുക 15 ദിവസങ്ങള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യേണ്ടതാണ്. എല്ലാ പേയ്‌മെന്റുകളും പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനും കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം നല്‍കുന്നതാണ്.

 

24 മാസത്തെ പലിശ ക്ലെയിം ചെയ്യുന്ന പദ്ധതി

ആകെ വില്‍പന തുകയുടെ പരമാവധി 75 ശതമാനത്തിനാണ്(മറ്റ് ഡിപ്പോസിറ്റുകളും റജിസ്‌ട്രേഷന്‍ ചെലവും ഒഴിച്ച്) ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുന്നത്. ചില പ്രത്യേക പദ്ധതികള്‍ക്കു ബാധകമായതിനാല്‍ മാര്‍ച്ച് 2021/ സെപ്റ്റംബര്‍ 2021 വരെയാണ് സ്‌കീം ആനുകൂല്യം ലഭിക്കുന്നതിന്റെ കാലാവധി. ആകെ വില്‍പന വിലയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും ഉപഭോക്താവ് അടയ്ക്കണം. ആകെ വില്‍പന വിലയുടെ ശേഷിക്കുന്ന 75 ശതമാനം തുകയ്ക്കുള്ള പോസ്റ്റ് ഡേറ്റഡ് ചെക്ക് ലോണ്‍ അനുവദിച്ചു കൊണ്ടുള്ള കത്തിനൊപ്പം ബുക്കിങ് തീയതിയുടെ 15 ദിവസത്തിനുള്ളില്‍ പ്രസ്റ്റീജിനു നല്‍കണം. ഡൗണ്‍ പേയ്‌മെന്റ് ബുക്കിങ് തീയതിയുടെ 30 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്നും ഉപഭോക്താവ് ഉറപ്പ് വരുത്തണം.

 

പദ്ധതിയുടെ ആനുകൂല്യം പ്രസ്തുത യൂണിറ്റിന്റെ ഉടമസ്ഥതയ്ക്ക് മുന്‍പു അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിലേക്ക് ക്രെഡിറ്റ് എന്‍ട്രിയായി നല്‍കുന്നതാണ്. ഈ സ്‌കീം പ്രകാരം ബുക്ക് ചെയ്യുന്ന യൂണിറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ ആകെ വില്‍പന വിലയുടെ 10 ശതമാനം നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഈ സ്‌കീം പ്രകാരം അനുവദിച്ചിരിക്കുന്ന യൂണിറ്റുകള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കുകയില്ല. റജിസ്‌ട്രേഷന്‍ ചെലവ് വായ്പയില്‍ ഉള്‍പ്പെടാത്തതിനാല്‍ ആ ചെലവ് ഉപഭോക്താവ് വഹിക്കേണ്ടി വരും. എല്ലാ പേയ്‌മെന്റുകളും പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനും കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം നല്‍കുന്നതാണ്.

 

മോഹിപ്പിക്കുന്ന ഈ രണ്ട് ഓഫറുകള്‍ക്ക് പുറമേ ബംപര്‍ നറുക്കെടുപ്പിലൂടെ മൂന്നു ഹ്യുണ്ടായ് വെന്യൂ കാറുകള്‍ സ്വന്തമാക്കാനുള്ള അവസരവും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ക്കു ലഭിക്കുന്നതാണ്. ആമസോണ്‍, ഹോം സെന്റര്‍ എന്നിവയില്‍ നിന്നുള്ള 50,000 രൂപ വരെയുള്ള വൗച്ചറുകളും ബോണസ് ഓഫറിലൂടെ കിട്ടും. എസ്ബിഐ, എച്ച്ഡിഎഫ്‌സി ഹോം ലോണ്‍സ്‌, ആക്‌സിസ് ബാങ്ക്, എല്‍ & ടി ഫിനാന്‍സ് എന്നിവയാണ് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഭവന വായ്പാ പങ്കാളികള്‍.

 

കൂടുതല്‍ വിവരങ്ങള്‍ക്കു സന്ദര്‍ശിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com