sections
MORE

നഗരഹൃദയത്തിൽ ഒട്ടേറെ പുതുമകളുമായി മലബാർ ഡെവലപ്പേർസ്സ്‌ അപ്പാർട്മെന്റുകൾ കോട്ടയത്തും കൊച്ചിയിലും

malabar-developers
SHARE

വീട് അന്വേഷിച്ചിറങ്ങുന്ന മുന്‍തലമുറയ്ക്കു പണ്ടു സ്ഥിരമായി ലഭിച്ചിരുന്ന ഒരു ഉപദേശമുണ്ടായിരുന്നു. നഗരത്തില്‍ നിന്ന് അല്‍പം മാറി എവിടിയെങ്കിലും നോക്കിക്കോളൂട്ടോ. അതാകുമ്പോ, വിലയും കുറയും സൗകര്യവും കൂടും. ഈ ഉപദേശം കേട്ടു നഗരത്തിന് പുറത്തു വീട് എടുത്തവരൊക്കെ പിന്നീടു ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഓരോ തവണയും നഗരത്തിലെത്താന്‍ മണിക്കൂറുകള്‍ യാത്രയ്ക്കായി വിനിയോഗിക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ പുതുതലമുറ അക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്കു വീട് തേടി അങ്ങനെ നഗരപ്രാന്തങ്ങളില്‍ അലയേണ്ട കാര്യമില്ല. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ചുരുങ്ങിയ ചെലവില്‍ ഇപ്പോള്‍ നഗരത്തിന്റെ ഒത്തനടുക്കു തന്നെ അവര്‍ക്കു ലഭ്യമാണ്. ഓഫീസുകളും സ്‌കൂളുകളും ആശുപത്രികളും റസ്റ്ററന്റുകളും സിനിമ തിയേറ്ററുകളും പാര്‍ക്കുകളുമൊക്കെ ഈ അപ്പാര്‍ട്ട്‌മെന്റുകളുടെ കയ്യെത്തും ദൂരത്താണ്. എന്നാല്‍ നഗരഹൃദയത്തിലായി എന്നതു കൊണ്ടു സൗകര്യങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കും യാതൊരു വിട്ടുവീഴ്ചയുമില്ല താനും. ഇവിടെ ജീവിതം സ്വസ്ഥം, സുഖകരം, സൗകര്യപ്രദം. സ്വര്‍ണ്ണ വിപണന രംഗത്തെ അതികായകന്മാരായ മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നിർമാണ വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്‌സ് കോട്ടയത്തും കൊച്ചിയിലും അവതരിപ്പിക്കുന്ന സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നതാണ്.

ഓരോ വീടിനും പ്രത്യേകം വാട്ടര്‍, ഇലക്ട്രിസിറ്റി മീറ്റര്‍

സാധാരണ അപ്പാര്‍ട്ട്‌മെന്റ്കളില്‍ നിന്നു വ്യത്യസ്തമായി ഓരോ വീടിനും പ്രത്യേകം വാട്ടര്‍ മീറ്ററുകളുമായാണു മലബാര്‍ ഡെവലപ്പേഴ്‌സ് തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ്കള്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളത്തിനു മാത്രം ചെലവു വഹിച്ചാല്‍ മതിയാകും. മൊത്തം വെള്ളത്തിന്റെ ഉപഭോഗത്തില്‍ കാര്യക്ഷമത ഉറപ്പാക്കാനും ഇതു വഴി സാധിക്കും. അതേപോലെ ഓരോ വീടിനും പ്രത്യേകം ഇലക്ട്രിസിറ്റി മീറ്ററുകളും ഇവിടെ ലഭ്യമാണ്.

24X7 വില്‍പനാനന്തര സേവനവുമായി M24

വീടു വാങ്ങുന്നവരെ ഏറെ അലട്ടുന്ന പ്രശ്‌നമാണു വില്പനാനന്തര സേവനങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍. M24 എന്നപേരില്‍ ബൃഹത്തായ ഒരു വില്‍പ്പനാനന്തര വിഭാഗം തന്നെ മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ അറ്റകുറ്റപ്പണികള്‍ മുതല്‍ ഇന്റീരിയര്‍ വര്‍ക്കു വരെ M24 ഏറ്റെടുത്തു നടത്തുന്നുണ്ട്. കൂടാതെ വൈദ്യുതി ബില്ലുകള്‍, വാട്ടര്‍ ബില്ലുകള്‍, മറ്റു വിവിധ നികുതികള്‍ തുടങ്ങിയ അടക്കാനുള്ള സൗകര്യങ്ങളും, വീടു വാടകയ്ക്കു കൊടുക്കാനുള്ള സംവിധാനങ്ങളും M24 ഒരുക്കി തരുന്നതാണ്.


ഗ്രാന്‍ഡ് മേപ്പിള്‍ ബേക്കര്‍ ജംഗ്ഷന്‍, കോട്ടയം

grand-maple

കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ബേക്കര്‍ ജംഗ്ഷനില്‍ തന്നെയാണു മലബാര്‍ ഡെവലപ്പേഴ്‌സിന്റെ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് ആയ ഗ്രാന്‍ഡ് മേപ്പിള്‍. നടന്നെത്താവുന്ന ദൂരത്തു സിഎംഎസ് കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 15 നിലകളിലായി രണ്ടും മൂന്നും കിടപ്പുമുറികളുള്ള മൊത്തം 75 അപ്പാര്‍ട്ട്‌മെന്റ്കളാണ് ഗ്രാന്‍ഡ് മേപ്പിളില്‍ ഉള്ളത്. 1282 ചതുരശ്ര അടി മുതല്‍ 2394 ചതുരശ്ര അടി വരെയാണ് അപ്പാര്‍ട്ട്‌മെന്റുകളുടെ വിസ്തീര്‍ണ്ണം. സ്വിമ്മിങ് പൂള്‍, എയര്‍കണ്ടീഷന്‍ റിക്രിയേഷന്‍ റൂം, എയര്‍കണ്ടീഷന്‍ ഗെയിം സോണ്‍, ഗാര്‍ഡന്‍ ഏരിയ, കാര്‍ വാഷ് ഏരിയ, ഡ്രൈവേഴ്‌സ് റസ്റ്റ് റൂം, ക്യാമറ സര്‍വൈലന്‍സ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇണങ്ങിയതാണ് ഗ്രാന്‍ഡ് മേപ്പിള്‍.

ഗ്രാന്‍ഡ് സൈപ്രസ്, പനമ്പള്ളി നഗര്‍, കൊച്ചി

grand-cypress

മലബാര്‍ ഡെവലപ്പേഴ്‌സിന്റെ കൊച്ചിയിലെ ആദ്യ സംരംഭമാണ് ഗ്രാന്‍ഡ് സൈപ്രസ്. പതിമൂന്നു നിലകളിലായി 35 ആഡംബര ഭവനങ്ങളാണ് ഗ്രാന്‍ഡ് സൈപ്രസ് അവതരിപ്പിക്കുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാന ലോക്കേഷനായ പനമ്പിള്ളി നഗറിനു സമീപമാണ് ഗ്രാന്‍ഡ് സൈപ്രസ് സ്ഥിതിചെയ്യുന്നത്. പച്ചപ്പും കായലുകളും ഇടകലര്‍ന്നു കിടക്കുന്ന കൊച്ചി നഗരത്തിന്റെ ഭംഗി ആസ്വദിക്കാനുതകും വിധമാണു ഗ്രാന്റ് സൈപ്രസിന്റെ നിര്‍മ്മാണം. മട്ടുപ്പാവിലെ ഇന്‍ഫിനിറ്റി പൂള്‍, സ്‌കൈ ഡക്ക്, യോഗ ഡക്ക്, ജോഗിങ് ട്രാക്ക്, പാര്‍ട്ടി ഏരിയ, ശീതീകരിച്ച അസോസിയേഷന്‍ റൂം, ഫിറ്റ്‌നസ് സെന്റര്‍, ഇന്‍ഡോര്‍ ഗെയിംസ്, ടേബിള്‍ ടെന്നീസ്, കിഡ്‌സ് ഗെയിംസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആഡംബര സൗകര്യങ്ങളാണു ഗ്രാന്‍ഡ് സൈപ്രസ് താമസക്കാര്‍ക്കായി ഒരുക്കുന്നത്.

1422 ചതുരശ്ര അടി മുതല്‍ 3860 ചതുരശ്ര അടി വരെ വലിപ്പമുള്ള വലിയ വീടുകള്‍ ആണ് ഈ പ്രോജക്ടില്‍ ഉള്ളത്. നിര്‍മ്മാണം പൂര്‍ത്തിയായ ഈ ബില്‍ഡിങ്ങില്‍ ചുരുങ്ങിയ അപ്പാര്‍ട്ട്‌മെന്റ്കള്‍ കൂടി വില്‍പ്പനയ്ക്കു ലഭ്യമാണ്. ഇവ ജിഎസ്ടി കൂടാതെതന്നെ ഇപ്പോള്‍ സ്വന്തമാക്കാവുന്നതാണ്. നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുകൊണ്ടുതന്നെ വിലയില്‍ ആനുപാതിക വ്യത്യാസവും വരുന്നതാണ്. വിപണിയില്‍ ലഭ്യമായ ഏറ്റവും മുന്തിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഈ അള്‍ട്രാ ലക്ഷ്വറി പ്രോജക്ടിന്റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു അത്യാഡംബര വസതി അന്വേഷിക്കുന്നവര്‍ക്ക് ഗ്രാന്‍ഡ് സൈപ്രസ് ഉചിതമായ തിരഞ്ഞെടുപ്പാകും.

റോയല്‍ ഒലിവ്, വെണ്ണല, കൊച്ചി

royal-olive

കൊച്ചിയില്‍ തന്നെ റോയല്‍ ഒലിവ് എന്ന പേരില്‍ ഒരു പുതിയ പദ്ധതി മലബാര്‍ ഡെവലപ്പേഴ്‌സ് ആവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയ പാത ബൈപാസില്‍ നിന്നും 700 മീറ്റര്‍ മാത്രം ദൂരത്തില്‍ ആണ് റോയല്‍ ഒലിവ് ഉയരുന്നത്. 17 നിലകളിലായി 104 അപ്പാര്‍ട്ട്‌മെന്റ് ഉള്ള ഈ പ്രോജക്ട് ലുലു മാള്‍, എറണാകുളം മെഡിക്കല്‍ സെന്റര്‍, വൈറ്റില മൊബിലിറ്റി ഹബ്, ഒബ്രോണ്‍ മാള്‍, മെട്രോ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ സ്ഥലത്താണ്. പ്രത്യേക പ്രാരംഭ വിലയില്‍ ഇപ്പോള്‍ റോയല്‍ ഒലിവില്‍ അപ്പാര്‍ട്ട്‌മെന്റ്കള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയും കോട്ടയവും കൂടാതെ മലബാര്‍ ഡെവലപ്പേഴ്‌സിന് അവരുടെ ആസ്ഥാന നഗരമായ കോഴിക്കോടും, തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും കണ്ണൂരും പെരിന്തല്‍മണ്ണയിലും നിരവധി ഭവന പദ്ധതികള്‍ ഉണ്ട്.

മലബാര്‍ ഡെവലപ്പേഴ്‌സിന്റെ പ്രോജക്റ്റുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍ +91 9747 015 916. ദുബായ് ഓഫീസ് നമ്പര്‍ +971 502 134 916. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA