ADVERTISEMENT

വായ്പാവിതരണം വേഗത്തിലാക്കി പാർപ്പിടങ്ങൾ വാങ്ങുന്നത് ആകർഷകമാക്കാൻ കഴിഞ്ഞ കുറച്ചുമാസങ്ങളായി കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

1. കെട്ടിടനിർമാതാക്കൾക്കും ഹൗസിങ് ഫിനാൻസ്‌ കമ്പനികൾക്കും വിദേശത്തുനിന്ന്‌ വായ്പ എടുക്കുന്നത് എളുപ്പമാക്കുന്നതിനായി ഇസിബി മാർഗനിർദേശങ്ങൾ ലളിതമാക്കാൻ ആർബിഐ തയാറായി.

2. വായ്പാധിഷ്ഠിത ഓഹരികളിൽ നിക്ഷേപിക്കാൻ വിദേശ ധനകാര്യസ്ഥാപനങ്ങൾക്ക് അനുമതിനൽകിയത്‌ ഡെറ്റ് മാർക്കറ്റ് ശക്തമാകാൻ സഹയകമാകും.

3. നേരത്തെ ഒരു വസ്തു വാങ്ങന്നതിനു മാത്രമേ ക്യാപ്പിറ്റൽ ഗെയിൻ ടാക്സ് ഇളവ് ഉണ്ടയിരുന്നുള്ളൂ എങ്കിൽ ഇപ്പോൾ രണ്ടെണ്ണം വാങ്ങിയാലും ഇളവു ലഭിക്കും.

4. സ്വന്തമായി ഉപയോഗിക്കുന്ന 2 പാർപ്പിടങ്ങൾ ഉള്ളയാളുടെ നോഷണൽ റെന്റിന് ചുമത്തിയിരുന്ന നികുതി ഒഴിവാക്കി.

5. പാർപ്പിട നിർമാതാക്കളുടെ വിറ്റുപോകാത്ത ഭവനങ്ങളുടെ നോഷണൽ റെന്റിന് നേരത്തെ ഒരുവർഷത്തേക്കായിരുന്നു നികുതിയൊഴിവെങ്കിൽ ഇപ്പോഴത്‌ 2 വർഷമാക്കി വർധിപ്പിച്ചു.

6. 5വർഷം  കൊണ്ടു പണി പൂർത്തിയാക്കിയ, സാധാരണക്കാർക്കുള്ള ഭവനപദ്ധതികൾക്ക്‌ നേരത്തെ 2019മാർച്ച്‌ വരെയാണു 100% നികുതിയൊഴിവു പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 2020 മാർച്ച് വരെ ദീർഘിപ്പിച്ചു.

7. 45ലക്ഷം രൂപ വരെയുള്ള, സാധാരണക്കാർക്കു വാങ്ങാവുന്ന പാർപ്പിടങ്ങളുടെ ജിഎസ്ടി 8ശതമാനത്തിൽനിന്ന് ഒരുശതമാനമായും നിർമാണ ത്തിലിരിക്കുന്ന ഇതരപാർപ്പിടങ്ങളുടേത് 12ശതമാനത്തിൽനിന്ന് 5ശതമാനമായും കുറച്ചു. പുതുതായി പണി പൂർത്തിയാക്കപ്പെട്ട പാർപ്പിടങ്ങ ൾ വേഗത്തിൽ വിറ്റുപോകാൻ ഇതു സഹായകമാണ ്.

8.കാർപ്പറ്റ് ഏരിയ, മെട്രോകളിൽ 30 ചതുരശ്ര മീറ്ററിൽനിന്ന് 60 ചതുരശ്ര മീറ്ററായും മെട്രോഇതര നഗരങ്ങളിൽ 60 ചതുരശ്ര മീറ്ററിൽ നിന്ന് 90 ചതുരശ്ര മീറ്ററായും വർധിപ്പിച്ചു. എംഐജിഒന്നിന്160 ചതുരശ്ര മീറ്ററായും രണ്ടിന് 200 ചതുരശ്ര മീറ്ററായും കാർപ്പറ്റ് ഏരിയ വർധിപ്പിച്ചിട്ടുമുണ്ട്.

9. ഹൗസിങ്ങ് ഫിനാൻസ്‌ കമ്പനികൾക്ക് പുനർവായ്പ നൽകുന്നതിനായി നാഷണൽ ഹൗസിങ്ങ് ബാങ്കിന്30000കോടി രൂപ അനുവദിച്ചു.

10.റീപ്പോ നിരക്ക് കുറച്ചുകൊണ്ട് പണലഭ്യത ഉറപ്പുവരുത്താൻ റിസർവ് ബാങ്ക്‌ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ബാങ്കുകൾ ഭവനവായ്പയുടേയും മറ്റും പലിശ നിരക്ക് കുറച്ചുതുടങ്ങിയിരിക്കുകയാണ ്.

മേൽപ്പറഞ്ഞ നടപടികൾ ഡിമാൻഡ് വർധിപ്പിക്കാനും ഭവന നിർമാണ മേഖലയ്ക്കു താങ്ങാകാനും സഹായകമാകും. 

വിവരങ്ങൾക്ക് കടപ്പാട്-ദേവ്ശങ്കർത്രിപാഠി

എംഡി– സിഇഒ, 

ആധാർ ഹൗസിങ് ഫിനാൻസ്

 

Content Summary: Housing Loan becoming more attractive; Home Loan Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com