ADVERTISEMENT

കേരളത്തിൽ പ്രതിവർഷം ശരാശരി 3000–3500 മില്ലിലീറ്റർ മഴ ലഭിക്കുന്നു എന്നാണ് കണക്ക്.  1000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മേൽക്കൂര വഴി പ്രതിവർഷം മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം ലീറ്റർ വരെ മഴവെള്ളം സംഭരിക്കാനാകും.

വീട്ടുകാരുടെ എണ്ണം, എത്രമാത്രം വെള്ളം ആവശ്യമാണ്, പ്രദേശത്തെ ജലലഭ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു വേണം സംഭരണിയുടെ വലുപ്പം നിശ്ചയിക്കാൻ. ജലമർദം എല്ലാഭാഗത്തേക്കും ഒരു പോലെ വിന്യസിക്കാനായി വൃത്താകൃതിയിൽ ടാങ്ക് നിർമിക്കുന്നതാണ് ഉത്തമം. വീടിനടുത്തായി സംഭരണി പണിയുന്നതാണ് നല്ലത്. ധാരാളമായി ഇലകൾ കൊഴിഞ്ഞു വീഴുന്നിടത്തും തൊഴുത്തിനടുത്തും സംഭരണി പണിയരുത്.

1040905734

നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കുന്ന മഴവെള്ള സംഭരണിയിൽ ജലം കുടി വെള്ളമായും ഉപയോഗിക്കാം. സൂര്യപ്രകാശം ഏൽക്കാത്തതിനാൽ ജലത്തിൽ പായൽ, പൂപ്പൽ, സൂക്ഷ്മാണുക്കൾ തുടങ്ങിയവയുടെ സാന്നിധ്യം ഉണ്ടാകില്ല. 

മഴവെള്ള സംഭരണി നിർമ്മിക്കുന്നതിന് വിവിധ ഗവൺമെന്റ് പദ്ധതികൾ വഴി സബ്സിഡി ലഭ്യമാണ്. നിർമാണച്ചെലവിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി നൽകുകയാണ് ചെയ്യുന്നത്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.

 

CWRDM develops low cost rainwater harvesting method
CWRDM develops low cost rainwater harvesting method

കിണർ റീ ചാർജിങ്...

മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളം കിണറ്റിലേക്കോ കിണ റിനു സമീപത്തുള്ള ചെറിയ കുഴികളിലേക്കോ എത്തിക്കുന്നതി നെയാണ് കിണർ റീ ചാർജിങ് എന്നു പറയുക. ഫിൽറ്ററിങ് പ്രക്രിയയിലൂടെ  അരിച്ചെടുത്ത വെള്ളം മാത്രമേ കിണറ്റിലേക്ക് ഒഴുക്കാവൂ. കിണറിന് സമീപത്ത് തയാറാക്കിയ കുഴികളിലേക്ക് മേൽക്കൂരയില്‍ നിന്ന് മഴവെള്ളം എത്തിച്ചും റീചാർജിങ് നടത്താം. ഒരു മീറ്റർ ആഴവും വ്യാസവുമുള്ള കുഴിയാണ് വേണ്ടത്. മണ്ണിന് ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ കുഴിയിൽ സുഷിരങ്ങളുള്ള തരം കോൺക്രീറ്റ് റിങ് ഇറക്കാം. മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടുകയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com