sections
MORE

മറ്റുള്ളവർ വരുത്തിയ ഈ 8 തെറ്റുകൾ നിങ്ങൾക്ക് പാഠമാകട്ടെ!

house-mistakes-malayalis
Representative Image
SHARE

പലരും പറയുന്ന ഒരു കാര്യമുണ്ട്. ‘ഇനി ഒരു വീടു കൂടി പണിയാൻ അവസരം കിട്ടിയാൽ പറ്റിയ അബദ്ധങ്ങളൊക്കെ ഒഴിവാക്കി കുറ്റമറ്റ ഒരു വീടു പണിയാമായിരുന്നു’ എന്ന്. വീടുപണിയുടെ തിരക്കിലും ടെൻഷനിലും നമ്മൾ ശ്രദ്ധിക്കാനിടയില്ലാത്ത ചില കാര്യങ്ങൾ ഭാവിയിൽ വൻ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. അനുഭവപാഠങ്ങൾക്ക് മാറ്റു കൂടും. നമ്മുടെ മുന്നൊരുക്കങ്ങൾ എത്ര കൂടുന്നോ അത്ര കണ്ട് അമളികളുടെ എണ്ണവും കുറയും.

1. പെയിന്റിങ്ങിൽ വരുന്ന നഷ്ടം പലപ്പോഴും നമ്മൾ മനസ്സിലാക്കുകയില്ല. പാലുകാച്ചൽ ദിവസം വീടു ഭംഗിയാക്കാൻ പലപ്പോഴും ഒരുപാട് കോട്ട് പെയിന്റ് അടിക്കേണ്ടിവരും. ആദ്യം വൈറ്റ് സിമന്റ് അടിച്ചിട്ട് മറ്റു പണികൾ കഴിഞ്ഞതിനുശേഷം മാത്രം പുട്ടിയും പെയിന്റും അടിക്കുകയാണെങ്കിൽ കൂടുതൽ കോട്ട് പെയിന്റ് പാഴാക്കാതിരിക്കാം. ഈർപ്പം വലിയുന്നതിനു മുൻപ് പുട്ടിയിട്ടാൽ രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ ഭിത്തിയുടെ അടിഭാഗം പൊള്ളച്ചു പൊട്ടാൻ സാധ്യതയുണ്ട്. ഇതു പരിഹരിക്കാൻ പുട്ടി പൊളിച്ചു കളഞ്ഞ് വീണ്ടും ചെയ്യേണ്ടിവരും.

2. വീടിന്റെ മുൻവശത്തുതന്നെ തുറന്ന ടെറസ് നൽകുന്നത് പലപ്പോഴും അബദ്ധമായി മാറാം. പിന്നെ, അത് ഒഴിവാക്കാൻ വീണ്ടും പണം ചെലവാക്കേണ്ടിവരും. മുൻവശത്തെ ടെറസിൽ പൂന്തോട്ടമൊരുക്കാം എന്നായിരിക്കും മിക്കവരുടെയും ചിന്ത. കൃത്യമായി പരിപാലിക്കാൻ സമയം ലഭിക്കാത്തവരാണെങ്കിൽ പൂന്തോട്ടം സ്വപ്നമായി അവശേഷിക്കുകയും ചെയ്യും.

house-mistakes-kerala

3. മുകളിലെ നിലയിൽ ഗോവണി കയറിച്ചെല്ലുന്നിടത്തെ ഫാമിലി ലിവിങ് പുതിയ വീടുകളിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. താഴത്തെ നിലയിൽത്തന്നെ ലിവിങ് റൂമും ഫാമിലി ലിവിങ്ങും ഉള്ളപ്പോൾ മുകളിലെ ഫാമിലി ലിവിങ് അനാവശ്യമാണ്. അവിടെ മുറികളിലേക്കു പ്രവേശിക്കാൻ ഫോയർ നൽകി വീടിന്റെ വലുപ്പവും ഫർണിച്ചറുമെല്ലാം ലാഭിക്കാം.

4. തടി തേക്ക് അല്ലെങ്കിൽ നാണക്കേടാണ് എന്ന ചിന്ത പലർക്കുമുണ്ട്. കന്റെംപ്രറി ശൈലിയിൽ നിർമിക്കുന്ന വീടുകളിൽപ്പോലും പലർക്കും തേക്കുകൊണ്ടുള്ള മുൻവാതിൽ നിർബന്ധമാണ്. വീടിന്റെ മറ്റ് ഘടകങ്ങളോടു യോജിക്കാത്ത വിധത്തിൽ മുന്‍വാതിൽ മാത്രം അല്ലെങ്കിൽ വാതിലുകൾ മാത്രം തേക്കുകൊണ്ടു നിർമിച്ച് പോളിഷ് ചെയ്തു നിർത്തുന്ന കാഴ്ച കാണാറുണ്ട്. ചില വീട്ടുകാർ വീടിന്റെ മറ്റു ഘടകങ്ങളോടു യോജിക്കുന്ന വിധത്തിൽ തേക്ക് വാതിലിനു മറ്റെന്തെങ്കിലും നിറമോ മറ്റേതെങ്കിലും തടിയുടെ സ്റ്റെയിനോ നൽകുന്നതും കാണാറുണ്ട്. ഗുണമേന്മയുടെ കാര്യമെടുക്കുമ്പോൾ കൃത്യമായി ട്രീറ്റ് ചെയ്ത തടികളാണെങ്കിൽ യാതൊരു കുഴപ്പവുമില്ലാതെ നിലനിൽക്കും.

592396700

5. റെഡിമെയ്ഡ് നിർമാണസാമഗ്രികൾ ഉപയോഗിക്കുന്നത് വീടുപണിയുടെ ചെലവു കുറയ്ക്കാൻ സഹായിക്കും. ഭിത്തികൾ, വാതിലുകൾ, ജനാലകൾ ഇവയെല്ലാം റെഡിമെയ്ഡ് ആയാൽ പണിക്കൂലിയിലാണ് ഏറ്റവും ലാഭം. സമയവും നിർമാണസാമഗ്രികൾ വാങ്ങാനുള്ള ഓട്ടവും ലാഭിക്കുകയും ചെയ്യാം.

6. ഭിത്തികൾ പരമാവധി ഉപയോഗപ്പെടുത്തുകയാണെങ്കിൽ പല മുറികളും വേണ്ടെന്നു വയ്ക്കാൻ സാധിക്കും. പൂജാമുറി, ലൈബ്രറി, സ്റ്റോർ റൂം ഇവയെല്ലാം ഇത്തരത്തിൽ ഒഴിവാക്കാം. കോമൺ ബാത്റൂം ഉണ്ടെങ്കിൽ അതിനുള്ളിൽ വാഷ്ബേസിൻ കൊടുത്ത് വാഷ് ഏരിയയും ഒഴിവാക്കാം.

7. കിടപ്പുമുറിയോടു ചേർന്നുള്ള ഡ്രസിങ് റൂം പല വീടുകളിലും ഉപയോഗശൂന്യമാവാറുണ്ട്. വാക്ക് ഇൻ വാഡ്രോബ് ഇല്ലാത്ത ചെറിയ ഡ്രസിങ് ഏരിയകൾ വേണ്ടത്ര വെളിച്ചമോ സ്ഥല സൗകര്യമോ ഇല്ലാത്തതിനാൽ ആദ്യത്തെ ആവേശം കഴിഞ്ഞാൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാം.

Content Summary: House Construction Mistakes to Avoid; Home tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA