sections
MORE

കുഞ്ഞു വരും മുൻപ് ഈ വീട്ടിൽ വെളിച്ചമെത്തി; തുണയായത് ഉദ്യോഗസ്ഥരുടെ ഉത്സാഹം

house-in-poor-condition
SHARE

കയറിക്കിടക്കാൻ നല്ലൊരു വീട് ഇല്ലാത്ത പതിനായിരക്കണക്കിന് കുടുംബങ്ങൾ ഇന്നും കേരളത്തിലുണ്ട്. ഇനി വീട് തട്ടികൂട്ടിയാൽ തന്നെ വൈദ്യുതിയും വാട്ടർ കണക്‌ഷനും ഒക്കെ സംഘടിപ്പിക്കുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. സർക്കാർ കാര്യം മുറ പോലെ എന്ന് പറഞ്ഞു ഉദ്യോഗസ്ഥർ വൈകിപ്പിക്കുകയാണ് പതിവ്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിന്റെ വീട്ടിലേക്ക് വൈദ്യുതി ചുവപ്പുനാടയിൽ കുരുക്കാതെ എത്തിച്ചു കൊടുത്ത അനുഭവം പങ്കുവയ്ക്കുകയാണ് കെ എസ് ഇ ബി ഓവർസീയറായ ഉസ്മാൻ.

എന്റെ സർക്കാർ ജോലിയിലെ ഏറ്റവും സംതൃപ്തി തന്ന ദിവസം

കഴിഞ്ഞ ദിവസം ഒരു പുതിയ വൈദ്യുതി കണക്‌ഷന്റെ എസ്റ്റിമേറ്റ് നോക്കുവാൻ പോയി...

സ്ഥലം മനസിലാകാത്തതിനാൽ അപേക്ഷകനെ വിളിച്ചു... ഒരു സ്ത്രീ ഫോൺ എടുത്തു... റോട്ടിലേക്ക് വരുമോ? എന്ന് ചോദിച്ചു

അവർ വന്നു... ഞാൻ മാനസികമായി ആകെ തകർന്നു പോയി.. ആ സ്ത്രീ പൂർണ്ണ ഗർഭിണിയായിരുന്നു.. (പാവം)..

നീല ഷീറ്റ് കെട്ടിയ വീട്... ഞാൻ വണ്ടി ഓടിച്ചു.. നേരെ കാണുന്ന നീല ഷീറ്റ് കെട്ടിയ വീട്ടിലേക്ക്... അവിടെ കറണ്ട് കണക്‌ഷൻ ഉണ്ട്... അപ്പോൾ പിന്നിൽ നിന്നൊരു വിളി... "ഇതാണ് എന്റെ വീട്".. ഞാൻ അങ്ങോട്ട് ചെന്നു.. ഒരു ഷെഡ്... (ഞാൻ 1983 ലെ എന്റെ വീടിനെ കുറിച്ച് ഓർത്തു..)

ഒരു പണിക്കാരൻ ഇറങ്ങി വന്നു. അയാൾ തറയിൽ സിമെന്റ് ഇടുകയായിരുന്നു... അത് ആ സ്ത്രീയുടെ ഭർത്താവ് ആയിരുന്നു... അദ്ദേഹം ആണ് അപേക്ഷകൻ... സംസാരിച്ചപ്പോൾ. റേഷൻ കാർഡ് ഇല്ല. അപ്പോൾ BPL അല്ല... പിന്നെ...വില്ലേജിൽ നിന്നും വരുമാന സർട്ടിഫിക്കേറ്റ് വാങ്ങാൻ നിദേശിച്ചു (നിർബന്ധിച്ചു എന്നതാണ് സത്യം. കാരണം അത് കിട്ടാൻ താമസിച്ചാൽ കറണ്ട് കിട്ടാൻ വൈകിയാലോ... എന്നവരുടെ സംശയം....) ഞാൻ അവിടെ തന്നെ നിന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലെ എന്റെ സുഹൃത്തിനെ വിളിച്ചു... അവർ ഉടനെ ശ്രീനാരായണപുരം വില്ലജ് ഓഫീസറിനെ വിളിച്ചു... അടുത്ത ദിവസം വന്നാൽ സർട്ടിഫിക്കേറ്റ് കൊടുക്കാം എന്ന് പറഞ്ഞു....

"സാറെ ഞാൻ കുഞ്ഞാവയുമായി വരുമ്പോൾ വീട്ടിൽ ലൈറ്റ് ഉണ്ടാകും അല്ലേ? "

"ദൈവം അനുഗ്രഹിച്ചാൽ ഉണ്ടാകും"എന്ന് പറഞ്ഞു ഞാൻ ഓഫീസിൽ വന്നു... ഇന്ന് വളരെ തിരക്കുണ്ടായിട്ടും ഞാൻ  സുഹൃത്തിനെ വിളിച്ചു വില്ലജ് ഓഫീസറുടെ നമ്പർ വാങ്ങി... വിളിച്ചു.

"വളരെ തിരക്കാണ് നാളെ കൊടുത്താൽ പോരേ സർട്ടിഫിക്കേറ്റ് "

"പോരാ ഇന്നു തന്നെ വേണം "

ആ സ്ത്രീയുടെ അവസ്ഥ പറഞ്ഞപ്പോൾ വില്ലജ് ഓഫീസർ അപ്പോൾ തന്നെ സർട്ടിഫിക്കേറ്റ് നൽകി..... സമയം 2 മണി...

ഓവർസീർ അനിൽ കുമാർ ആയിരുന്നു ഫ്രണ്ട് ഓഫീസിൽ. അവനോട് മാറിയിരിക്കാൻ പറഞ്ഞു. ഫീൽഡിൽ പോകാൻ നിൽക്കുന്ന ജേക്കബ് സാറിന് 5 മിനിറ്റ് പിടിച്ചു നിർത്തി... ഞാൻ അവിടെ ഇരുന്നു അപേക്ഷ യുടെ വർക്കുകൾ തീർത്തു അപ്പോഴേക്കും AE സുരേഷ് സാർ എത്തി. എസ്റ്റിമേറ്റ് അപ്രൂവൽ ചെയ്തു തന്നു... CD(ക്യാഷ് ഡെപ്പോസിറ്റ് ) അടക്കാൻ നോക്കിയപ്പോൾ എന്റെ പോക്കറ്റിലെ പണം തികയില്ല. മിഥുൻ സാറിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് CD അടച്ചു AE യേ കൊണ്ട് അസൈൻ ചെയ്യിച്ചു... മിഥുൻ സാർ അപ്പോൾ തന്നെ കണക്‌ഷൻ എഴുതി.. വഴിയിൽ വച്ച് ലൈൻമാൻ സാബുവിനെ കണ്ടു.

"പീക്ക് ഡ്യൂട്ടിയിൽ ഒരു പുണ്യ പ്രവർത്തി ചെയ്യാൻ ഒരു അവസരം തരാം" എന്ന് മുഖവുരയോടെ കാര്യം പറഞ്ഞു..., 6 മണിക്ക് എനിക്ക് ആ സ്ത്രീയുടെ ഫോൺ വന്നു "സാർ അവർ വന്നു, കറണ്ട് കിട്ടീട്ടാ... സാറിനെയും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ "..

ആ വാക്കുകളിലെ സന്തോഷം ഞാൻ ഇവിടെ കൊടുങ്ങല്ലൂരിൽ ഇരുന്നറിഞ്ഞു....

ഈ പ്രവർത്തിക്കു എന്നെ സഹായിച്ച... ദൈവത്തിനും സഹപ്രവർത്തകർക്കും  നന്ദി.

English Summary- Officials worked together to provide Electricity to Poor Household

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA