ADVERTISEMENT

വീട്ടിലേക്ക് ആവശ്യമുള്ള ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ളവ വാങ്ങിയ ശേഷം പ്ലാസ്റ്റിക് കവറില്‍ നിന്നും പൊട്ടിച്ചെടുത്ത് കൈയ്യില്‍ കരുതിയിരിക്കുന്ന പേപ്പറിലും സ്റ്റീല്‍ ടപ്പകളിലും ഇട്ടു വീട്ടിലേക്ക് കൊണ്ട് വരുന്ന ശങ്കരന്‍ മൂസാദ് ആദ്യമൊക്കെ കോഴിക്കോട്ടുകാർക്ക് ഒരു വിചിത്രമനുഷ്യനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിന് പിന്നിലെ കാര്യം അറിഞ്ഞാല്‍ ആരും പറയും 'ഇദ്ദേഹം ആള് കൊള്ളാമല്ലോ " എന്ന്. 

56കാരനായ മൂസാദ് കോഴിക്കോട് വാഴക്കാട് പഞ്ചായത്തിലെ റിട്ട: ക്ലാര്‍ക്ക് ആണ്. ഒരു പ്ലാസ്റ്റിക് ഫ്രീ ജീവിതം എന്നതാണ് മൂസാദിന്റെ ആശയം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  2017 ല്‍ സര്‍വീസില്‍ ഇരിക്കുമ്പോള്‍ വാഴക്കാട് പഞ്ചായത്തില്‍ ഒരു പ്ലാസ്റ്റിക് ഫ്രീ ക്യാംപെയ്ൻ നടന്നിരുന്നു. അതുപ്രകാരം ആദ്യം ജീവിതം ചിട്ടപെടുത്തിയ ആളാണ്‌ മൂസാദ്. പ്ലാസ്റ്റിക് മുക്ത ജീവിതം ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദിനചര്യകളുടെ ഭാഗമാണ്. 

plastic-free-house-family

ആദ്യം പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി തുണി സഞ്ചിയിലാണ് മൂസാദ് സാധനങ്ങള്‍ കൊണ്ട് വന്നിരുന്നത്. പക്ഷേ അതുകൊണ്ടുമാത്രം നമ്മള്‍ പ്ലാസ്റ്റിക് ഫ്രീ ആകുന്നില്ല എന്ന് മനസിലായതോടെ വീട്ടില്‍ നിന്നും എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും അദ്ദേഹം നീക്കം ചെയ്തു. അടുക്കളയിലേക്കുള്ള പൊടികളും കറിക്കൂട്ടുകളുമെല്ലാം സൂക്ഷിക്കാൻ സ്റ്റീല്‍ അല്ലെങ്കില്‍ ഗ്ലാസ്‌ ഭരണി വാങ്ങി. കറികള്‍, ചോറ് എല്ലാം വിളബാന്‍ സ്റ്റീല്‍ പാത്രങ്ങള്‍. തുണി സഞ്ചികള്‍ ധാരാളം വാങ്ങി അതിലാണ് പുറത്തു പോയി വരുമ്പോള്‍ സാധനങ്ങള്‍ കൊണ്ട് വരിക. ആദ്യമാദ്യം ചിലരൊക്കെ കളിയാക്കുമായിരുന്നു. പക്ഷേ പ്ലാസ്റ്റിക് മൂലമുള്ള പ്രശ്നങ്ങൾ മനസിലായതോടെ ഇപ്പോള്‍ അതില്ല എന്ന് മൂസാദ് പറയുന്നു.

plastic-free-house-box

ഷാമ്പൂ കുപ്പികൾ, ഫോട്ടോ ഫ്രയിമുകൾ തുടങ്ങി ചില സാമഗ്രികൾ ഒഴിച്ച് നിർത്തിയാൽ തന്റെ ഭവനം ഇന്ന് 95 % പ്ലാസ്റിക് ഫ്രീ ആണെന്ന് മൂസാദ് ചിരിയോടെ പറയുന്നു. മൂസാദിന്റെ കുടുംബവും പൂർണപിന്തുണ നൽകി ഒപ്പമുണ്ട്.

എല്ലാ മലയാളികൾക്കും വിചാരിച്ചാൽ മാതൃകയാക്കാവുന്ന ഒരു ജീവിതരീതി തന്നെയാണ് ഈ കുടുംബം പ്രാവർത്തികമാക്കി കാണിച്ചു തരുന്നത്.

English Summary- Plastic Free House Calicut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com