sections
MORE

ഇനി ലോ കോസ്റ്റ് വീടുകൾ സാധ്യമാണോ? മാറേണ്ടത് മലയാളിയുടെ മനോഭാവം

traditional-kerala-home
Representative Image
SHARE

ഇന്നത്തെക്കാലത്ത് ഒരു വീടുപണി കഴിഞ്ഞാൽ സാധാരക്കാരന്റെ പോക്കറ്റ് കാലിയാകും. ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലത്ത് ഇനി ചെലവ് കുറഞ്ഞ വീടുകൾ സാധ്യമാണോ? വാസ്തുശില്പി ജയൻ ബിലാത്തികുളം അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

‘ലോ കോസ്റ്റ്’ എന്ന സങ്കല്പമേ തെറ്റാണ്. നൂറു രൂപയുടെ സാധനമാരെങ്കിലും നാൽപതു രൂപയ്ക്കു തരുമോ? 300 ഉം 1000 ഉം കൂലിയുള്ള കാർപെന്റർ 500 രൂപയ്ക്കു പണിയെടുത്തു തരുമോ? അപ്പോൾ ഡിസൈന്‍ ചെയ്യുന്നതു കോസ്റ്റ് ഇഫക്ടീവ് ആയി ചെയ്യുക എന്നതു മാത്രമേ കരണീയമുള്ളൂ.

‘റീ സൈക്കിളിങ്’ അതിനൊരു മാർഗമാണ്. കാഴ്ചയിൽ വേണ്ടത്ര ഭംഗിയോ, ആകർഷണീയതയോ തോന്നിക്കാത്ത പഴയ ജനൽവാതിലുകൾ പൊളിക്കടകളിൽ ഇഷ്ടം പോലെയുണ്ട്. അതൊന്ന് പോളിഷ് ചെയ്തു മിനുക്കിയെടുത്താൽ ആകർഷകമാക്കാം. ഗുണനിലവാരം ഉറപ്പ്. മരം പോലെ തടസ്സവാദങ്ങളും ഇതു ചൊല്ലി ഉന്നയിച്ചേക്കാം. പക്ഷേ നാമറിയേണ്ടത്, സാധാരണ വെട്ടുകല്ലിനെക്കാൾ ഇതിനു നീളം കൂടുതലുണ്ട് എന്നതാണ്. നിലവിലുള്ളതിലും എണ്ണത്തിൽ കുറവ്, വിലയിലും കുറവ്.

∙പ്രധാനമായും ലോണെടുത്തു വീടുപണിയുന്നവർക്കുവേണ്ടിയാണു ഞാൻ സംസാരിക്കുക പതിവ്. എന്റെ പ്രൊജക്ടുകളും ആ രീതിയിലാകും. 20–25 രൂപ വരുന്ന ഗുജറാത്ത് ടൈൽസ് നിലത്തു വിരിച്ചുവെന്നതുകൊണ്ട് അതിന്റെ ഗുണത്തിനോ ഉറപ്പിനോ ആകർഷണീയതയ്ക്കോ കുറവേതും വരേണ്ടതില്ല. ബാത്റൂമിലടക്കം ഞാൻ പതിച്ചിട്ടുള്ളത് ഈ ടൈലുകളാണ്. വില കൂടിയ സ്വിച്ചുകൾക്കു പകരമായി പഴയ കാലത്തേതിനു സമാനമായ വിലക്കുറവുള്ള സ്വിച്ചുകൾ ചോദിച്ചു വാങ്ങണം. ഗ്രൗണ്ട് ഫ്ലോറിലും ഈർപ്പം വരുന്നിടത്തും ടെറാക്കോട്ടയിടാതിരിക്കലാണു നല്ലത്. ഫംഗസ് വരും.

∙നാല് ബെഡ്റൂം ഉള്ള ഒരു ശരാശരി വീടിനു വേണ്ടത് 14 ജനാലകളും എട്ടു വാതിലുകളുമാണ്. വേണമെങ്കിൽ അത് 10 ജനാലയും നാലു വാതിലുകളുമാക്കുന്നതിലും തെറ്റില്ല. കൂറ്റൻ ജനാലകളും 10 വലിയ വാതിലുകളും ഞാൻ അടുത്തകാലത്ത് പൊളി മാർക്കറ്റിൽ നിന്ന് എടുത്തിരുന്നു. പാലക്കാടൻ ഭാഗത്താണിവ യഥേഷ്ടമായി കിട്ടുന്നത്. അതുപോലെ തന്നെ തേക്കിന്റെ മുഴുവൻ ഉരുപ്പടികളും ഒരു വീടിനായി രണ്ടു ലക്ഷം രൂപയ്ക്കു ഞാനെടുത്തിട്ടുണ്ട്. മരമെടുത്തു പണിയുമ്പോൾ പണിക്കൂലി മാത്രം ഈ തുകയിലും കൂടുതൽ വരുമെന്നതിനു രണ്ടു പക്ഷമില്ലല്ലോ? പഴയ ഉരുപ്പടികൾ പുനരുപയോഗിക്കുന്നതു മോശമാണെന്ന ഒരു തെറ്റിദ്ധാരണ ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്. അതിൽ കഴമ്പൊന്നും ഞാൻ കാണുന്നില്ല.

∙ബെഡ്റൂം നിറയെ ലൈറ്റിങ്, എൽഇഡി, അലങ്കാരം, ചിത്ര–ശിൽപ വേലകൾ... വാഹനങ്ങളുടെ ഷോറും ഛായ തോന്നിപ്പോകും. ഏറ്റവും കുറവ് ലൈറ്റിങ് വേണ്ടിടത്ത് ഉത്സവകമാനങ്ങളെ ഓർമിപ്പിക്കുന്ന വൈദ്യുതിയലങ്കാരം. മിക്കതും ചൈനീസ് ഉല്‍പന്നങ്ങളും! കേടു വന്നാൽ റിപ്പയർ ചെയ്യുകയോ സ്പെയർ കിട്ടുകയോ ഇല്ല. ഹാനികരമായ വസ്തുവാണ് ചൈനയുടെ ലൈറ്റ് ഫിറ്റിങ്ങുകൾ പരമാവധി മൂന്നു വർഷമാണിതിന്റെ കാലാവധി. ജനങ്ങളെ പറ്റിക്കുന്ന മറ്റൊരു ഉൽപന്നം. മൊറാദാബാദിലും വടക്കേ ഇന്ത്യയിലെ പലയിടങ്ങളിലും നിർമിക്കുന്ന 400–500 രൂപ വിലവരുന്ന ലൈറ്റ് ഫിറ്റിങ്ങുകൾ മാർക്കറ്റിൽ കിട്ടുമെന്നിരിക്കെ നാമെന്തിന് പകരക്കാരനെ തിരയണം. അവരിൽ പലരും ചൈനയുൽപന്നങ്ങളുടെ സമ്മർദത്താൽ പൂട്ടിപ്പോയി കഴിഞ്ഞു. മൂന്നോ നാലോ പതിറ്റാണ്ടിന്റെ ഈട് ഉറപ്പിക്കാവുന്ന നമ്മുടെ ഉൽപന്നങ്ങളെ മാറ്റിനിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കു നാമെത്തുന്നത്. 

English Summary- LowCost or Cost Effective House; Facts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA