sections
MORE

ഈ വിലയിൽ തിരുവനന്തപുരത്ത് കിട്ടുമോ ഇത്രയും മികച്ച ഫ്ളാറ്റുകൾ!

seychelles
SHARE

സാധാരണക്കാരന് കൈയിലൊതുങ്ങുന്ന ചെലവില്‍ ഒരു സ്വപ്‌നഭവനം. അതും കാലതാമസമില്ലാതെ ആഗ്രഹിക്കുന്ന സമയത്തുതന്നെ ലഭ്യമാക്കുന്നു. മനോഹര ഭവനങ്ങളൊരുക്കി ദക്ഷിണേന്ത്യയൊട്ടാകെ പെരുമയാർജ്ജിച്ച റിയല്‍ എസ്റ്റേറ്റ് നിർമാതാക്കളായ സൗപര്‍ണ്ണിക മലയാളിക്ക് നല്‍കുന്ന വാഗ്ദാനം ഇതാണ്. 2003 മുതൽ ഭവനനിർമാണ രംഗത്തുള്ള സൗപർണിക പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്, മികച്ച ലൊക്കേഷനിൽ ബജറ്റിനിണങ്ങുന്ന വിലയിൽ മനോഹരമായ ഭവനങ്ങൾ ഒരുക്കുന്ന ബിൽഡറാണ്. ആറായിരത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കൾ. 50 ലക്ഷത്തില്‍പ്പരം ചതുരശ്ര അടിയിൽ നിർമാണം പൂര്‍ത്തിയാക്കിയ മുപ്പത്തിയഞ്ചിൽ അധികം പദ്ധതികൾ. മറ്റൊരു 50 ലക്ഷത്തില്‍പ്പരം ചതുരശ്ര അടിയിൽ നിർമാണം നടക്കുന്ന മുപ്പത്തിയഞ്ചിൽ അധികം പദ്ധതികള്‍... കേരളത്തിനു പുറത്ത് കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും ശക്തമായ സാന്നിധ്യം. ബെംഗളൂരു ആസ്ഥാനമായ സൗപര്‍ണ്ണികയ്ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തല്‍ കേരളത്തില്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സുതാര്യത, ഉപഭോക്തൃ സംതൃപ്തി, ടീം വര്‍ക്ക്- ഇവ അടിസ്ഥാന പ്രമാണമാക്കിയ കമ്പനി മലയാളിയുടെ ഭവനസ്വപ്‌നങ്ങള്‍ക്ക് എന്നും താങ്ങായി നിന്നിട്ടുണ്ട്.

സൗപർണിക സീഷെൽസ്-ശ്രീകാര്യം, തിരുവനന്തപുരം

(വില 34 ലക്ഷം മുതൽ)

seychelles-night

മോഹിപ്പിക്കുന്ന ആംബിയൻസും മികച്ച ലൊക്കേഷനുമാണ് സൗപർണിക സീഷെൽസിനെ മറ്റ് പ്രോജക്ടുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. വിശാലമായ ഒരേക്കർ കോമ്പൗണ്ടിലാണ് സീഷെൽസ് ഉയരുന്നത്. ലാൻഡ്സ്കേപ്പ് ചെയ്ത മനോഹരമായ കോർട്ട്‍യാർഡുകളും പച്ചപ്പിന്റെ സമൃദ്ധിയും ഇതിന്റെ വശ്യത വർധിപ്പിക്കുന്നു. മൂന്ന് ബെയ്സ്മെന്റ്ഫ്ളോറുകളും ഗ്രൗണ്ട് ഫ്ളോറും മറ്റ് അഞ്ചു നിലകളുമുള്ള സീഷെൽസിൽ രണ്ട് ബെഡ്റൂമുകളോടു കൂടിയ 92 അപ്പാർട്ട്മെന്റുകളും മൂന്ന് ബെഡ്റൂമുകളോട് കൂടിയ 57 അപ്പാർട്ട്മെന്റുകളുമാണ് ഉള്ളത്. ആകെ 149 അപ്പാർട്ട്മെന്റുകൾ. 149 കാർ പാർക്കിംഗ് സ്പേയ്സുകളും ഇതിലുണ്ട്. ഓരോ അപ്പാർട്ട്മെന്റുകളും നൂറു ശതമാനവും വാസ്തുശാസ്ത്രപ്രകാരമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 747 മുതൽ 1124 സ്ക്വയർ ഫീറ്റ് വരെയുള്ള വലിപ്പത്തിലാണ് അപ്പാർട്ട്മെന്റുകൾ ഒരുക്കിയിട്ടുള്ളത്.

seychelles-exterior

സീഷെൽസിലെ 90 ശതമാനം അപ്പാർട്ട്മെന്റുകളും കിഴക്ക് പടിഞ്ഞാറ് ദിശയ്ക്ക് അഭിമുഖമായാണ് നിർമിക്കുന്നത്. അതിനാൽ ദിവസം മുഴുവൻ സ്വാഭാവിക വെളിച്ചവും വായുവും മുറികൾക്കുള്ളിലെത്തുന്നു. 60 ശതമാനം അപ്പാർട്ട്മെന്റുകൾക്കും അറബിക്കടലിലേക്കു തുറക്കുന്ന ജനാലകളുണ്ട്. അതിലൂടെ ഉള്ളിലേക്കെത്തുന്ന കടൽക്കാഴ്ചകൾ കണ്ണിനും മനസ്സിനും വിരുന്നൊരുക്കും.

അമിനിറ്റീസ്

seychelles-yard

ഒരു പ്രീമിയം അപ്പാർട്ട്മെന്റിന് യോജിച്ച വിധത്തിലുള്ള അത്യാധുനിക സൗകര്യങ്ങളെല്ലാം സീഷെല്‍സിലുണ്ട്. മൾട്ടിപർപ്പസ് ജിം ഉള്ള ഹെൽത് ക്ലബ്, മൾട്ടിപർപ്പസ് ഹോളും ഇൻഡോർ ഗെയിംസുമുള്ള ക്ലബ് ഹൗസ്, ചിൽഡ്രൻസ്, പ്ലേ ഏരിയ, ടോഡ്‍ലേഴ്സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂൾ, പ്രൗഢിയുള്ള വിസിറ്റേഴ്സ് ലോബി, വൈ ഫൈ, പൊതു ഇടങ്ങളിൽ 24 മണിക്കൂർ ബായ്ക്കപ്പ് സംവിധാനം, 24 മണിക്കൂർ സെക്യൂരിറ്റി, സെക്യൂരിറ്റി ക്യാബിനിൽ നിന്ന് അപ്പാർട്ട്മെന്റുകളിലേക്ക് ഇന്റർകോം സൗകര്യം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ലിഫ്റ്റുകൾ, ട്രാൻസ്ഫോർമർ, കവേർഡ് കാർ പാർക്കിംഗ്, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്.

seychelles-pool

ലൊക്കേഷൻ

നമുക്കറിയാം, മികച്ച ഒരു ലൊക്കേഷനിലാണ് താമസിക്കുന്നതെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തും. ശ്രീകാര്യത്ത് ദേശീയപാതയ്ക്കടുത്ത്, അത്തരത്തിലൊരു ലൊക്കേഷനിലാണ് സീഷെൽസ് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരമേ ഈ പ്രോജക്ടിലേക്കുള്ളൂ. കോളജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം (സിഇടി), ടെക്നോപാർക്ക്, ഇൻഫോസിസ്, യുഎസ് ടെക്‌നോളജി ക്യാംപസ് , കിംസ് ഹോസ്പി റ്റൽ, മെഡിക്കൽ കോളജ്, ലുലു മാൾ, എപിജെ അബ്ദുൾകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി, ഡോ. ആശീർവാദ് മിഷൻ ഹോസ്പിറ്റൽ, ടിസിഎസ് ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ പ്രോജക്ടിന്റെ മൂന്നര കിലോമീറ്റർ ചുറ്റളവിലുണ്ട്. വേളി, കൊച്ചു വേളി, ശംഖുമുഖം ബീച്ചുകളിലേക്കും ആക്കുളം ബോട്ട് ക്ലബിലേക്കും ഈ പ്രോജക്ടിൽ നിന്ന് എളുപ്പത്തില്‍ എത്താം. ഇതുപോലൊരു ലൊക്കേഷനിലുള്ള ഈ പ്രോജക്ട് താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ചതാണ്.

സൗപർണിക ഗ്രാൻഡ് സ്ക്വയർ-പേരൂർക്കട, തിരുവനന്തപുരം

(വില 43.5ലക്ഷം മുതൽ)

grand-square

തിരുവനന്തപുരത്തെ നഗരവികസന പദ്ധതികൾ അനുസരിച്ച് ഭാവിയിൽ ഏറെ വികസന സാധ്യതയുള്ള ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടാണ് ഗ്രാൻഡ് സ്ക്വയർ. പേരൂർക്കടയ്ക്കടുത്താണ് ഈ പ്രോജക്ട്. നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ ഇവിടെയെത്താൻ കഴിയും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലേക്ക് ഏഴ് കിലോ മീറ്ററും ഇന്റർനാഷണൽ എയര്‍പോർട്ടിലേക്ക് പത്ത് കിലോമീറ്ററും പോയാൽ മതി. സെന്റ്.തോമസ് സ്‌കൂൾ, സരസ്വതി വിദ്യാലയ, ഐഎസ്ആർഒ, വിഎസ്എസ്സി, ദൂരദർശൻ കൂടാതെ ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എല്ലാം ഈ പ്രോജക്ടിനു സമീപത്തുണ്ട്.

ഗ്രാൻഡ് സ്ക്വയറിൽ ഒൻപത് നിലകളിലായി 45 അപ്പാർട്ട്മെ ന്റുകളാണുള്ളത്. 1135– 1489 സ്ക്വയർ ഫീറ്റിലുള്ള 2&3 BHK അപ്പാർട്ട്മെന്റുകളാണ് അവ. ക്ലബ് ഹൗസ്, റൂഫ് ടോപ് പാർട്ടി ഏരിയ, ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, കാർ പാർക്കിംഗ്, ഇൻഡോർ ഗെയിംസ് തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്. മികച്ച ലൊക്കേഷനിൽ പ്രീമിയം സൗകര്യ ങ്ങളോടെ നിർമിച്ചിട്ടുള്ള ഈ പ്രോജക്ട് താമസത്തിനും നിക്ഷേപത്തിനും വാടകയ്ക്കും ഒരു പോലെ യോജിച്ചതാണ്. നിർമാണം പൂർത്തീകരണത്തോട് അടുക്കുന്ന ഈ പ്രോജക്ടിൽ 43.5 ലക്ഷം മുതൽ അപ്പാർട്മെന്റുകൾ ലഭ്യമാണ്.

സൗപർണിക നെറ്റിന്‍ഗേൽ- പൗഡിക്കോണം, തിരുവനന്തപുരം

(വില 22 ലക്ഷം മുതൽ)

souparnika-tvm-view2

നെറ്റിന്‍ഗേൽ സമുച്ചയം സൗകര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് ജിം, ഇന്‍ഡോര്‍ ഗെയിംസ് റൂം, വിസിറ്റേഴ്‌സ് ലൗഞ്ച്, 24 മണിക്കൂര്‍ പവര്‍ ബാക്കപ്പ്, പഴുതടച്ച സുരക്ഷ, മാലിന്യ നിർമാജ്ജനസംവിധാനം, സെക്യൂരിറ്റി ക്യാബിനിലേക്ക് ഇന്റര്‍കോം സൗകര്യം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ലോബിയില്‍ സിസിടിവി, കവര്‍ ചെയ്ത കാര്‍ പാര്‍ക്കിങ്ങ്, മഴവെള്ള സംഭരണി എന്നിങ്ങനെ നീളുന്നു ഇവിടുത്തെ സൗകര്യങ്ങള്‍.

പൗഡിക്കോണം പോത്തന്‍കോട് റോഡില്‍ സ്ഥിതി ചെയ്യുന്ന നൈറ്റിന്‍ഗേൽ ടെക്‌നോപാര്‍ക്ക്, കിന്‍ഫ്ര ഐടി പാര്‍ക്ക്, കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റി ക്യാംപസ്, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ശാന്തിഗിരി സ്‌കൂള്‍, ശബരിഗിരി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ്, ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, ശ്രീകാര്യം ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്കൊക്കെ എളുപ്പം എത്തിച്ചേരാവുന്ന ദൂരത്താണ്.

ഗ്രൗണ്ട് ഫ്ലോർ, രണ്ടു ബേസ്‌മെന്റുകള്‍ കൂടാതെ 10 നിലകളുള്ള നൈറ്റിന്‍ഗേൽ ഫ്‌ളാറ്റ് സമുച്ചയത്തില്‍ 60 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതില്‍ പത്ത്- 1 BHK അപ്പാര്‍ട്ട്‌മെന്റുകളും, നാൽപത്- 2 BHK അപ്പാര്‍ട്ട്‌മെന്റുകളും, പത്ത്- 3 BHK അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടുന്നു. വാസ്തുശാസ്ത്രപ്രകാരം രൂപകല്‍പന ചെയ്തിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളിലെ എല്ലാ മുറികളിലും ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കും വിധം പുറത്തേക്ക് തുറക്കുന്ന ജനാലകളുണ്ട്. ഈ പ്രോജക്ടിൽ 22 ലക്ഷം മുതൽ അപ്പാർട്മെന്റുകൾ ലഭ്യമാണ്.

എല്ലാ ലിവിങ്ങ് റൂമുകള്‍ക്കും മാസ്റ്റര്‍ ബെഡ്‌റൂമുകള്‍ക്കും പ്രത്യേകം ബാല്‍ക്കണികളുമുണ്ട്. ഒരു നിലയിലെ ആറു അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി രണ്ട് ലിഫ്റ്റുകള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

Sowparnika Projects & Infrastructure Pvt. Ltd.

Vettakulam Arcade,

Opp. Mar Ivanios College Main Gate

Nalanchira.P.O,

Thiruvananthapuram – 695015

Mob- +91 9847698479 9847694000

Landline - +91 471 2533383

E-mail – marketingtvm@sowparnika.com

Website- www.sowparnika.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA