ADVERTISEMENT

പഴയകാല രജനീകാന്ത് സിനിമാസെറ്റുകളെ അനുസ്മരിപ്പി ക്കുന്ന രീതിയിലുള്ള ഗോവണികള്‍ പലരുടെയും സ്വപ്നമാണ്. സ്റ്റീലും ഗ്ലാസും എൽഇഡി ലൈറ്റുകളും കൊണ്ടു വിസ്മയം തീർക്കുന്ന സ്റ്റെയർ കെയ്സുകൾക്ക് ഒരു ലക്ഷം മുതൽ 10ലക്ഷം വരെ ചെലവു വരും. അകത്തളത്തിൽ ഏവരെയും അമ്പരപ്പിക്കുന്ന ഒരു വലിയ വസ്തുവായി സ്റ്റെയർ കെയ്സുകൾ നിൽക്കുന്നു. ഇതിൽ തന്നെ വളഞ്ഞതും പുളഞ്ഞതും ഒക്കെയുണ്ട്. ഇന്റീരിയറിന്റെ ഒരു പ്രധാന ഏരിയ ഇവ കയ്യടക്കിയിട്ടുമുണ്ടാകും.

ഇത് ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമാണോ അതോ മുകളിലേക്കു കയറിപ്പോകാനുപയോഗിക്കുന്ന വെറും ചവിട്ടു പടികളാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കന്റംപ്രറിയുടെ പേരിൽ ഹാൻഡ് റെയിലുകൾ പോലും നൽകാതെ വായുവിൽ നിൽക്കുന്നതരം പടികളും ഇപ്പോൾ ട്രെൻഡാണ്.

stair-luxury-malayalis

സ്റ്റെയർകെയ്സ് പ്രാഥമികമായി ഒരു അലങ്കാരവസ്തുവല്ല. മാത്രമല്ല ഒരു ഷോപ്പിങ് കോംപ്ലക്സിന്റെ ഗോവണിയുടെ ഉറപ്പൊന്നും വീട്ടിലെ സ്റ്റെയറിനു വേണ്ട. നാലഞ്ചു പേർ മാത്രം ഉപയോഗിക്കാൻ വേണ്ടി ആനയ്ക്കു കയറാവുന്ന ഉറപ്പിൽ സ്റ്റെയർ നിർമിക്കേണ്ടതില്ല. മുകളിലേക്കെത്തിക്കുക എന്ന ധർമം മാത്രമേ ഗോവണിക്കുള്ളൂ. അതിനായി ഇല്ലാത്ത കാശുമുടക്കി ഇതു പണിയേണ്ടതുണ്ടോ? സ്റ്റെയർകെയ്സ് പണിത് വീടുപണിക്കു സ്വരുക്കൂട്ടിയ പണംവച്ച ബ്രീഫ്കെയ്സ് കാലിയാക്കണോ?

ചവിട്ടിക്കയറാനുള്ള ഒരു പടിയാണെന്നു പറഞ്ഞിട്ടു കാര്യമില്ല, നല്ല പണച്ചെലവുള്ള ഒരു പടിതന്നെയാണിത്. ആഡംബര ടൈലുകളും ഗ്രാനൈറ്റും പതിച്ചും തേക്കിൻതടി പാകിയും മോടിയാക്കുമ്പോഴാണ് കാശ് തെറിക്കുന്നത്. എന്നാൽ വളരെ ലളിതമായി ഭംഗി ചോരാതെ തന്നെ മരവും മെറ്റലും ഉപയോഗിച്ചു നമുക്കിതു നിർമിക്കാം. ആദ്യം മെറ്റൽ ഫ്രെയ്മിൽ പടിയുടെ ഫ്രെയിം തീർക്കുക. ഇതിനുള്ളിൽ തടികൊണ്ടു പലക നിരത്തിയാൽ പടികളായി. ഹാൻഡ് റെയിലുകൾക്കും പടികൾക്കുമിടയിൽ വലിയ വാർക്ക കമ്പി ഉപയോഗിച്ചു വിവിധതരം ഡിസൈൻ ഉണ്ടാക്കാം. വേണമെങ്കിൽ നൂൽ കമ്പിയും ഹാർ‌ഡ്‍വെയർ കടയിൽ നിന്നു ലഭിക്കുന്ന മെറ്റൽ ഇലകളും ചേർത്തു വെൽഡു ചെയ്യാം. മനോഹരവും ലാഭകരവുമായ സ്റ്റെയർ റെഡി. ഇതു മീറ്ററിന് 500 രൂപയിൽ താഴെയേ ചെലവു വരൂ. 

English Summary- Unnecessary Luxury of StairCase in Malayali Homes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com