sections
MORE

എന്നാലും ഇങ്ങനെ പറ്റിക്കാമോ? 'തടാകക്കരയിലെ ഫ്ലാറ്റ്' എന്ന പരസ്യം കണ്ടു വീട് വാങ്ങി; ഒടുവിൽ സംഭവിച്ചതോ...

fake-pool-building
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഒരു വീട് വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ബില്‍ഡര്‍ ആരാണെന്ന് നോക്കിയാണ് പലരും വീട് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ബില്‍ഡര്‍ തന്നെ ഉടമകളെ ചതിച്ചാലോ? ചൈനയിലെ ചന്ഷ്യൂ പ്രവശ്യയിലാണ് ഈ സംഭവം.

തടാകത്തിനു കരയിലായി വീടുകള്‍ വില്‍പനയ്ക്ക് എന്നായിരുന്നു ഈ ബില്‍ഡര്‍ നല്‍കിയ പരസ്യം. ഒരു ചെറിയ പാര്‍ക്കും അതിനോട് ചേര്‍ന്നൊരു ചെറിയ തടാകവും ഫ്ലാറ്റിനു അരികിലുണ്ട് എന്നായിരുന്നു അവകാശവാദം. ഇതിന്റെ ആകാശദൃശ്യങ്ങളും പരസ്യത്തിൽ നൽകിയിരുന്നു.

fake-pool-building-aerial

ഇത് വിശ്വസിച്ചു പലരും തടാകകരയിലെ ഫ്ലാറ്റ് സ്വന്തമാക്കാന്‍ ഇറങ്ങിത്തിരിച്ചു. പലരും മുൻകൂറായി പണം നൽകി ഫ്ലാറ്റ് ബുക്ക് ചെയ്തു. എന്നാല്‍ മരുഭൂമിയിലെ മരുപച്ച പോലെയായി കാര്യങ്ങള്‍ എന്ന് ഫ്ലാറ്റ് വാങ്ങി കഴിഞ്ഞാണ് പലര്‍ക്കും പിടികിട്ടിയത്. വെള്ളം പോലെ തോന്നിക്കുന്ന നീല പ്ലാസ്റ്റിക് കവര്‍ മാത്രമായിരുന്നു പരസ്യത്തില്‍ പറഞ്ഞ 'തടാകം' എന്ന് നേരിൽചെന്നപ്പോഴാണ് ആളുകൾക്ക് പിടികിട്ടിയത്. ഇതോടെ ഉടമകള്‍ ഇടഞ്ഞു. വഴക്കും വക്കാണവുമായി. പക്ഷെ ഫ്ലാറ്റ് ഉടമകള്‍ അവരെ കൈഒഴിഞ്ഞു. ഏകദേശം ഇരുനൂറോളം ആളുകളാണ് ഈ ചതിയില്‍ പെട്ടത്. ചൈനീസ് സമൂഹമാധ്യങ്ങളിൽ ഇതിനെക്കുറിച്ച് ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

English Summary- Builders Trolled over fake use of facilities in ad in China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA