ADVERTISEMENT

വർഷങ്ങൾ മുമ്പു തന്നെ നമ്മുടെ നാട്ടിൽ വീടുകൾക്കു മുന്നിൽ ഇടംപിടിച്ച ഷോവാളുകൾ ഇപ്പോൾ അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്. പൂച്ചട്ടിയും വിമാനവും സ്ത്രീ നൃത്തരൂപങ്ങളും നക്ഷത്രങ്ങളും എന്തിനേറെ, സർവചരാചരങ്ങളും നിറഞ്ഞതായിരുന്നു ആ കാഴ്ചാഭിത്തികൾ.ഈർപ്പവും പരിപാലിക്കാനുള്ള ബുദ്ധിമുട്ടുമാണ് അവയുടെ പിൻവാങ്ങലിനു പ്രധാന കാരണം.

ഇപ്പോൾ അത്തരം ഷോവാളുകൾക്കു പകരം ക്ലാഡിങ് മതിലുകളാണു താരം. അധികഠിനമായ ഈർപ്പവും ചൂടും മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിൽ ക്ലാഡിങ് ടൈലുകൾ അടർന്നു വീഴാനുള്ള സാധ്യതകളേറെയാണ്. യൂറോപ്യൻ രാജ്യങ്ങളിലും ഊട്ടിപോലുള്ള കൊടുംതണുപ്പുള്ള പ്രദേശങ്ങളിലും അവശേഷിക്കുന്ന ചൂടിനെ ഉള്ളിൽ നിർത്താനാണു ചില്ല്, ചുമർ, ചില്ല ജാലകം, ചില്ല് ഷെയ്ഡ്, ചില്ല് മേൽക്കൂര എന്നിവ ഡിസൈൻ ചെയ്തു പോരുന്നത്. എന്നാൽ കേരളം പോലുള്ള പ്രദേശങ്ങളിൽ ഇത്തരം ഗ്ലാസ് ഉപയോഗങ്ങൾ അമിതമായ ചൂടിനെ അകത്തേക്കു കയറ്റി വിടുന്നു.

വരുംകാലങ്ങളിൽ വേനൽക്കാലത്ത് കേരളത്തെ 40 ഡിഗ്രിക്കു മുകളിൽ തണുപ്പിക്കുമ്പോൾ എയർ കണ്ടീഷണറും മറ്റ് ശീതീകരണ ഉപകരണങ്ങളും ഉള്ളവർക്കു തൽക്കാലം അതൊരു പ്രശ്നമായേക്കില്ല.

കാക്കകളും പരുന്തുകളും കൊത്തിക്കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങൾ ചില്ലുമേൽക്കൂരകളിൽ നിക്ഷേപിക്കപ്പെടുകയാണ് പലപ്പോൾ. അവ നീക്കം ചെയ്യാൻ ഇതരസംസ്ഥാനത്തൊഴിലാളികൾ ജീവൻ പണയം വച്ച് മേൽക്കൂരയ്ക്കു മുകളിൽ കയറാൻ തയാറാവുകയില്ലെങ്കിൽ ഈ അവശിഷ്ടങ്ങളിൽ വൽക്കലങ്ങളും പായലുകളും വളർന്നു വികൃതമായിത്തീരും. ഒരു അബ്സ്ട്രാക്റ്റ് പെയിന്റിങ് മാതിരി! 

English Summary- Outdated Showwalls In Houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com