ADVERTISEMENT

വീട്ടമ്മമാരുടെ പ്രധാന ശത്രുവാണ് എലി. ഭക്ഷണ സാധനങ്ങൾ കരണ്ടു നശിപ്പിക്കുന്നത് മാത്രമല്ല മാരകമായ പല രോഗങ്ങളും പരത്തുന്നതില്‍ എലിക്ക് പങ്കുണ്ട് എന്ന് ഏവർക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ എന്താണ് എലിയെ തുരത്താനുള്ള ഫലപ്രദമായ മാർഗങ്ങൾ?

 

പരിസര ശുചിത്വം- വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതും പഴയ വസ്തുക്കള്‍ കുന്നുകൂടി കിടക്കാതെ നോക്കുന്നതും എലിയെ തുരത്താനുള്ള ഒരു മാര്‍ഗ്ഗമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആണ് എലികള്‍ പെരുകുന്നത്. പഴയ ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍ , മാലിന്യങ്ങള്‍ എന്നിവ വീട്ടിലും പരിസരത്തും കിടക്കാതെ നോക്കുക.

 

പുതിന- കര്‍പ്പൂരതുളസി തൈലം അഥവാ പുതിനയില തൈലത്തിന്‍റെ ശക്തമായ ഗന്ധം ശ്വസിക്കാന്‍ എലികള്‍ക്കാവില്ല. അതുപോലെ പുതിന ചെടി വീടിന്റെ ജനലുകള്‍ക്കും സമീപവും വാതിലുകള്‍ക്ക് അരികിലും നടുക. കര്‍പ്പൂരതുളസി തൈലം വീടിന്റെ വശങ്ങളിൽ തുണികളില്‍ മുക്കി വയ്ക്കുന്നതും ഗുണം ചെയ്യും. 

 

പൊത്തുകളും മാളങ്ങളും- വീടിനോട് ചേര്‍ന്ന് പൊത്തുകളും മറ്റും ഉണ്ടെങ്കില്‍ ഇതിനുള്ളില്‍ എലി കയറി ഇരിക്കും. അതുപോലെ വാതിലുകള്‍ക്ക് വിടവുകള്‍ ഉണ്ടെങ്കില്‍ അത് അടയ്ക്കുക.  

 

പാറ്റഗുളിക- എലികളെ ഓടിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് പാറ്റഗുളിക. ഇതിന്റെ ഗന്ധം എലികള്‍ക്ക് ഇഷ്ടമല്ല. 

 

എലിക്കെണി- മലയാളികൾക്ക് ഏറ്റവും പരിചയമുള്ള രീതിയാണ് ഇത്. എലിയെ ആകർഷിക്കുന്ന ഭക്ഷണം പെട്ടിക്കുള്ളിൽ വച്ചതിനു ശേഷം എലി വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ തുറന്നു വയ്ക്കുന്നു. എന്നാല്‍ ഒരുപാട് എലികള്‍ ഉള്ള ഇടങ്ങളില്‍ ഇത് പ്രയോജനം ചെയ്യില്ല. 

 

എലിവിഷം - മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വിഷം എലിശല്യമുള്ള ഇടത്ത് വയ്ക്കുന്നതാണ് ഇതിന്റെ രീതി. എന്നാല്‍ കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഉള്ള വീടുകളില്‍ എലിവിഷം വയ്ക്കുമ്പോള്‍ നല്ല ശ്രദ്ധ ആവശ്യമാണ്.

 

പൂച്ചയെ വളര്‍ത്താം - ഒരു പൂച്ചയെ വീട്ടില്‍ വളര്‍ത്തുന്നത് എലിശല്യം കുറയ്ക്കും. എന്നാൽ എല്ലാവർക്കും ഇത് ഇഷ്ടമാകണമെന്നുമില്ല.

English Summary- Prevent Rats at Household- Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com