ADVERTISEMENT

അടിപൊളി വീടും വിറ്റ് ഈ കുടുംബം ഒരു ചേഞ്ചിനായി വീട് മാറിയ കഥ  ഇങ്ങനെ..

FAMILY-HOUSE-TRUCK-3-of-7

 

ക്രൈസ്റ്റ്ചര്‍ച്ചിലെ മൂന്നു ബെഡ്റൂം വീട് വില്‍ക്കുമ്പോള്‍ പലരും ജോഷ്‌ നവോമി ദമ്പതികളോട് തിരക്കിയത് എന്താണ് അടുത്ത പ്ലാന്‍ എന്നായിരുന്നു. എന്നാല്‍ വീട് വിറ്റ പണം കൊണ്ട് ഒരു ഹൗസ് ട്രക്ക് വാങ്ങാന്‍ ആണ് പ്ലാനെന്നു ജോഷും നവോമിയും പറഞ്ഞപ്പോള്‍ പലരും മൂക്കത്ത് വിരൽ വച്ചു. 

FAMILY-HOUSE-TRUCK-1-of-7

 

JOSH-AND-KILIAN-1-of-1

20 ടണ്‍ ഭാരം വരുന്ന ഒരു ഹൗസ് ട്രക്ക് ആണ് ജോഷും നവോമിയും വീട് വിറ്റ ശേഷം വാങ്ങിയത്. 

FAMILY-HOUSE-TRUCK-5-of-7

പിന്നെ അങ്ങോട്ട്‌ ട്രക്ക് മോടി പിടിപ്പിക്കുന്ന തിരക്കിലായിരുന്നു ഇരുവരും. മുഴുവന്‍ വുഡ് വര്‍ക്ക്‌ ചെയ്താണ് ഇവര്‍ വീടിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. 

 

വലിയ വീട്ടില്‍ നിന്നും ചെറിയ ട്രക്കിലേക്ക് ജീവിതം മാറ്റുമ്പോള്‍ സ്ഥലകുറവു മൂലം പ്രശ്നം ഉണ്ടാകാതിരിക്കാന്‍ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തിയും സ്റ്റോറേജ് സ്പേസ് ആക്കിയുമാണ് വീടോരുക്കിയിരിക്കുന്നത്. മൂന്നു സോളര്‍ പാനലുകള്‍ വീടിനു മുകളില്‍ ഒരുക്കിയാണ് വീടിനുള്ളിലേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. അടുക്കളയ്ക്ക് മുകളിലായാണ് മാസ്റ്റര്‍ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. മകന്‍ കിലിയനു വേണ്ടിയും ഒരു കുഞ്ഞു മുറി ഇവര്‍ ഒരുക്കിയിട്ടുണ്ട്. സാധനങ്ങള്‍ സ്റ്റോര്‍ ചെയ്യാന്‍ ഒരു സ്റ്റോറേജ് ഏരിയ കൂടി ഇതിനുള്ളിലുണ്ട്. 

ഒരു ഹൗസ്ട്രക്കിലേക്ക് ജീവിതം മാറ്റുമ്പോള്‍ ജോഷും നവോമിയും പല ചോദ്യങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ജീവിതശൈലി ഒന്ന് മാറ്റണം എന്ന് കരുതിയാണ് ഇവര്‍ ഈ തീരുമാനം എടുത്തത്. മാത്രമല്ല വീടിന്റെ പേരില്‍ ബാങ്കില്‍ അടയ്ക്കുന്ന വലിയ തുകയ്ക്ക്  പകരം ആ പണം സേവ് ചെയ്യാനും സാധിക്കുമെന്ന് ജോഷ്‌ പറയുന്നു. നീണ്ട മണിക്കൂറുകള്‍ ഓഫീസില്‍ ചിലവിടാതെ വര്‍ക്കിംഗ്‌ അവറുകള്‍ കുറച്ചു കുടുംബത്തോടൊപ്പം ആ സമയം ചിലവിടാനും സാധിക്കുന്നെന്നു ജോഷ്‌ പറയുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com