sections
MORE

എന്റർടൈൻമെന്റ് സിറ്റി ഒരുക്കി ലാൻഡ്മാർക് ബിൽഡേഴ്സ്; നിക്ഷേപത്തിനൊപ്പം മികച്ച ആദായവും ഉറപ്പ്!

landmark-builders
SHARE

നിർമ്മാണമേഖലയിൽ മികവ് തെളിയിച്ച് സമാനതകളില്ലാത്ത പ്രകടനവുമായി മുന്നേറുകയാണ് കാലിക്കറ്റ് ലാൻഡ്മാർക്. വ്യത്യസ്തമാർന്ന പദ്ധതികളുമായാണ് ലാൻഡ്മാർക് എന്നും ജനമനസ്സുകൾ കീഴടക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ ഡെവലപ്പർമാരുടെ പട്ടികയിൽ എന്നേ ഇടംപിടിക്കാൻ ലാന്‍ഡ്മാർക് ബിൽഡേഴ്സിന് സാധിച്ചതും ഇതുകൊണ്ടുതന്നെ. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാൻഡ്മാർകിന്റെ സിൽവർഗാർഡൻ, മെട്രോപോളിസ്, ഹൈലാന്റ്സ്, നെസ്റ്റീം തുടങ്ങിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ കോഴിക്കോട് നഗരത്തിന്റെ മുഖഛായ ചെറുതായിട്ടൊന്നുമല്ല മാറ്റിയിരിക്കുന്നത്.

നൂതനമായ ആർകിടെക്ചർ മാതൃകകൾ കൊണ്ട് സ്വപ്നലോകം പണിതുകൊണ്ടിരിക്കുന്ന ലാന്‍ഡ്മാർക് ആളുകളുടെ ജീവിതശൈലിതന്നെ മാറ്റിക്കൊണ്ടുവരികയാണ്. ജീവിക്കാൻ സുഖവും സൗകര്യവുമുള്ള ഇടം തേടുന്നവർക്ക് ലാൻഡ്മാർക് തന്നെയാണ് വിശ്വാസ്യതയുടെയും ഹരിതഭംഗിയുടെയും സ്നേഹക്കൂടൊരുക്കുന്നത്.

കേരളത്തിൽ പൂർത്തിയാകുന്ന സൗത്ത് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ റസിഡൻഷ്യൽ ടൗൺഷിപ്പുകളിലൊന്നും ലാൻഡ്മാർകിന്റെ പേരിൽതന്നെ- ‘ലാൻഡ്മാർക് വേൾഡ്’. കേരളത്തിലെ തന്നെ ആദ്യത്തെ ലേഡീസ് ക്ലബ് ഹൗസും ലാൻഡ് മാർക് വേൾഡിൽ ഉൾപെടുന്നു. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ടൗൺഷിപ് ആയ ‘ലാൻഡ്മാർക് വില്ലേജ്’ ആണ് ലാൻഡ്മാർകിന്റെ പ്രൗഢി കൂട്ടാനൊരുങ്ങുന്ന പദ്ധതികളിലൊന്ന്. ഇതുകൂടാതെ വിനോദമേഖല കേന്ദ്രീകരിച്ച് വൻ നിക്ഷേപങ്ങളും നിരവധി സാധ്യതകളും തുറന്നിടുന്ന ‘ലാൻഡ്മാർക് എന്റർടൈൻമെന്റ് സിറ്റി’യും ലാൻഡ്മാർകിലൂടെ പിറവിയെടുക്കാനൊരുങ്ങുകയാണ്.

എന്റർടൈൻമെന്റ് സിറ്റിയുടെ വരവോടുകൂടി കേരളത്തിന്റെ വികസനരംഗം ഇനി ലാൻഡ്മാർകിലൂടെ കൂടിയാകും കടന്നു പോവുക. വാണിജ്യരംഗത്ത് വേറിട്ട മുഖമാകാനൊരുങ്ങുന്ന ലാൻഡ്മാർക് ട്രേഡ് സെന്ററും കേരളത്തിന്റെ മുഖം തന്നെ മാറ്റും. ഈ അടുത്തായി ലോഞ്ച് ചെയ്ത റെസിഡൻഷ്യൽ പ്രൊജക്റ്റായ ലാൻഡ്മാർക്ക് മാപ്പിൾ, കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായ് സ്ഥിതി ചെയ്യുന്ന ‍ഞങ്ങളുടെ കൊമേർഷ്യൽ പ്രൊജക്റ്റായ ലാൻഡ്മാർക് സെന്ററിയോ എന്നിവ ഇതിനോടകം പ്രവർത്തനമാരംഭിച്ചു.

നിർമാണരംഗത്ത് ലാൻഡ്മാർകിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പു വരുത്തി ക്രസിൽ (CRISIL) റേറ്റിങ്ങും ISO സർട്ടിഫിക്കേഷനും കൂടിയുണ്ട്. പരിചയസമ്പന്നരായ ആർകിടെക്ടുകളും പ്രഗത്ഭരായ എൻജിനീയർമാരും തന്നെയാണ് ലാൻഡ്മാർക് ബിൽഡേഴ്സിന് എന്നും മുതൽക്കൂട്ട്. വിദഗ്ധ തൊഴിലാളികളുടെ അധ്വാനവും ഉത്തരവാദിത്തം നിറവേറ്റാനുള്ള അർപണ മനോഭാവവും വേറെയും. പരിശീലനം ലഭിച്ച റിസർച് ടീം നിരന്തര പഠനങ്ങൾക്കു ശേഷമാണ് നൂതന രീതികളും അത്യാധുനിക സാങ്കേതിക വിദ്യകളും നിർമാണരംഗത്ത് ലാൻഡ്മാർകിനുവേണ്ടി ഉറപ്പു വരുത്തുന്നത്. കോഴിക്കോട് തൊണ്ടയാട് ബൈപാസിലെ ലാൻഡ്മാർക് വേൾഡിൽ ലാൻഡ്മാർക് കോർപറേറ്റ് ഓഫിസ് തലയെടുപ്പോടെ നിൽക്കുമ്പോൾ ഉറപ്പാക്കപ്പെടുന്നത് കസ്റ്റമേഴ്സിന്റെ പ്രതീക്ഷകളും താൽപര്യങ്ങളുമാണ്.

ലാൻ‌ഡ്മാര്‍ക് എന്റർടൈൻമെന്റ് സിറ്റി- 35 ഏക്കറിലെ സ്വപ്നലോകം

landmark-city

ലോകനിലവാരമുള്ള പാർപ്പിട സൗകര്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ലാൻഡ്മാർക് ബിൽഡേഴ്സ് ഹോസ്പിറ്റാലിറ്റി, ടൂറിസം, എന്റർടൈൻമെന്റ് മേഖലയിൽ വിപ്ലവത്തിനൊരുങ്ങുമ്പോൾ തയാറാകുന്നത് കേരളത്തിലെതന്നെ ഏറ്റവും വലിയ വിനോദകേന്ദ്രമാണ്. കോഴിക്കോട് വയനാട് ജില്ലകൾക്കിടയിൽ അടിവാരത്ത് പ്രകൃതിരമണീയമായ താഴ്‍വരയിലെ 35 ഏക്കറിൽ സന്ദർശകരെ കാത്തിരിക്കുന്നത് വിസ്മയങ്ങൾ ഏറെയാണ്. ഷോപെന്റർടൈൻമെന്റ് സെന്റർ, വാട്ടർ തീംപാർക്ക്, ഗെയിം സോണുകൾ, റസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ, കൾച്ചറൽ വില്ലേജ്, സ്പൈസസ് വില്ലേജ്, യൂറോപ്യൻ അറബ് സ്ട്രീറ്റുകൾ, ക്ലബ് റിസോർട്ട്, സ്പോർട്സ് അരീന തുടങ്ങി ഒരു കുടുംബത്തിന് ഉല്ലസിക്കാൻ എല്ലാം എന്റർടൈൻമെന്റ് സിറ്റി കരുതിവയ്ക്കും.

എന്റർടൈൻമെന്റ് സിറ്റിയിലേക്കുള്ള പ്രധാന കവാടം തന്നെ ഹൈവേയിൽ നിന്നാണ്. അവിടെ നിന്ന് നേരെ എത്തുന്നത് യൂറോപ്യൻ സ്ട്രീറ്റിലേക്ക്. പിന്നെ അറേബ്യൻ സ്ട്രീറ്റ് കടന്ന് വിശാലമായ പാർക്കിങ് ഏരിയയോട് ചേർന്ന് സ്പൈസസ് വില്ലേജിലേക്ക്. അവിടെ നിന്ന് പദ്ധതിയുടെ ഹൈലൈറ്റ് ആയ ഷോപ്ടെയ്ൻമെന്റ് സെന്ററിലേക്ക്. തീംപാർക്കുകളും ഷോപ്പിങ് ഏരിയകളും കടന്ന് കൾചറൽ വില്ലേജിലെത്തുമ്പോഴും ലാൻഡ്മാർക് ഉറപ്പു നൽകിയ വിനോദത്തിന്റെ അനുഭവങ്ങൾ അവസാനിക്കില്ല. റിലാക്സ്ഡ് ആയി രാത്രി കാഴ്ചകൾ ആസ്വദിച്ച് ആ ദിവസം അവിടെ തങ്ങാനുള്ള ഇടം കൂടി നിങ്ങൾക്കുവേണ്ടി ലാൻഡ്മാർക് ഒരുക്കുന്നുണ്ട്. ഇതിനായി വിശാലമായ ക്ലബ് റിസോർട്ടാണ് തയാറാകുന്നത്. ഇവയ്ക്കു പുറമെ സ്പോർട്സ് അരീനയും കൺവെൻഷൻ സെന്ററും, സ്പാ അടക്കമുള്ള ആയുർവേദിക് സെന്ററുകളും. എന്റർടെയ്ൻമെന്റ് സിറ്റിയൊരുക്കുന്നത് അറിഞ്ഞു തീരാത്ത കാഴ്ചകളും അനുഭവങ്ങളും തന്നെയാണ്.

ലാൻഡ്മാർക് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന്റെ ടൂറിസം–വിനോദ മേഖലയിൽ കാൽവെയ്പ്പായ ‘എന്റർടെയ്ൻമെന്റ് സിറ്റി’ പദ്ധതിയിൽ ഇനി സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്റേഴ്സൺ ഗ്രൂപ്പിന്റെ കൈയൊപ്പും. എന്റർടെയ്ൻമെന്റ് മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്നായ സാന്റേഴ്സൺ ഗ്രൂപ്പാണ് എന്റർടെയ്ൻമെന്റ് സിറ്റിയുടെ ആർകിടെക്ചറൽ മാസ്റ്റർ പ്ലാനിങ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റിന് നേതൃത്വം നൽകുന്നത്. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ലാൻഡ്മാർക് ബിൽഡേഴ്സും സാന്റേഴ്സൺ ഗ്രൂപ്പും ഒപ്പുവെച്ചു.

ലോകപ്രശസ്തമായ പല സംരംഭങ്ങൾക്കും ഡിസൈൻ ഒരുക്കി അന്താരാഷ്ട്രതലത്തിൽ തന്നെ പേരുകേട്ടതാണ് സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്റേഴ്സൺ ഗ്രൂപ്പ്. ദുബൈ ഗ്ലോബൽ വില്ലേജ്, ദുബൈ ബോളിവുഡ് പാർക്, കൊളംബിയ പിക്ചേഴ്സ് മോഷൻഗേറ്റ് ദുബൈ, ദുബൈ ലഗോലാൻഡ്, വാർണർ ബ്രോസ് അബുദാബി, യൂണിവേഴ്സൽ സ്റ്റുഡിയോസ് സിംഗപ്പൂർ, ഡിസ്നി ലാൻഡ് ടോക്കിയോ ‍ജപ്പാൻ, ഗ്രേറ്റ് മാൾ ഓഫ് ചൈന, ടൈറ്റാനിക് ഫോക്സ് സ്റ്റുഡിയോസ് ഓസ്ട്രേലിയ, അമേസിയ, യു.ബി സിറ്റി എന്നിവ ഡിസൈൻ ചെയ്ത് അതിനെ ആഗോളതലത്തിൽ തന്നെ പ്രശസ്തിയിലെത്തിച്ചതിൽ സാന്റേഴ്സൺ വഹിച്ച പങ്ക് ചെറുതല്ല.താമസിക്കാൻ കോട്ടേജുകൾ; വിനോദത്തിന് സ്പോർട്സ് വില്ലേജ്

park

ക്ലബ് റിസോർട്ടുകളും സ്പോർട്സ് വില്ലേജുമാണ് എന്റർടൈൻമെന്റ് സിറ്റിയുടെ മാറ്റു കൂട്ടുന്ന ഈ പദ്ധതി. സന്ദർശകർക്ക് താമസിക്കാനും ഒത്തു ചേരാനും അനുയോജ്യമായ രീതിയിൽ കേരള വാസ്തുകലയിലൂന്നിയാണ് ഇവ തയാറാകുന്നത്. അഞ്ച് ഏക്കർ സ്ഥലത്താണ് ഈ പദ്ധതി. ക്ലബ് റിസോർട്ട് കോട്ടേജുകൾ, കൺവെൻഷൻ സെന്റർ, ഹെൽത്ത് ക്ലബ്, സ്വിമ്മിങ് പൂളുകൾ, റസ്റ്റോറന്റുകള്‍, ഫുട്ബോൾ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, ആയുർവേദിക് സ്പാ, ക്രിക്കറ്റ് പിച്ച്, ഫാമിലി പാർക്ക്, ജോഗിങ് പാർക്ക് തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് ഈ പദ്ധതിയിൽ സന്ദർശകർക്കായി ഒരുങ്ങുന്നത്.

നാളെയുടെ കരുതലിന് ലാൻഡ്മാർകിന്റെ ഉറപ്പ്

entertainment

നിക്ഷേപരംഗത്ത് വൻ സാധ്യത കൂടി തുറക്കുകയാണ് ലാൻഡ്മാർക്, ‘എന്റർടൈൻമെന്റ് സിറ്റി’ പദ്ധതിയിലൂടെ ചെയ്യുന്നത്. ‘എന്റർടൈൻമെന്റ് സിറ്റി’ എന്ന പദ്ധതി പൂർത്തീകരിക്കുന്നത് ലാൻഡ്മാർക് തനിച്ചല്ല എന്നതാണ് പ്രത്യേകത. നിക്ഷേപകർ കൂടി പങ്കാളികളായിക്കൊണ്ടാണ് ഈ പദ്ധതിയിലെ ഓരോ പ്രവർത്തനങ്ങളും നടക്കുന്നത്. യഥാർഥത്തിൽ ഇതിന്റെ നിക്ഷേപകർ എല്ലാവരും എന്റർടൈൻമെന്റ് സിറ്റിയുടെ നിർമാതാക്കളാവുകയാണ് എന്നർഥം. സുരക്ഷിത നിക്ഷേപത്തിനും സ്ഥിരവരുമാനത്തിനും അനുയോജ്യമായതാണ് എന്റർടൈൻമെന്റ് സിറ്റിയുടെ ഓരോ ഷെയറും 37.5 ലക്ഷം രൂപ നിരക്കിൽ ഷെയറുകൾ ലഭ്യമാക്കുന്നുണ്ട്. അഷ്വേർഡ് റെന്റൽ റിട്ടേൺ ലാൻഡ്മാർക് എന്റർടൈൻമെന്റ് സിറ്റി നിക്ഷേപകർക്ക് ഉറപ്പു നൽകുന്നുമുണ്ട്. ലൈഫ്ടൈം റെന്റൽ ഇൻകം ഉറപ്പാക്കുന്ന ഈ നിക്ഷേപ സംരംഭം ഭാവി തലമുറയ്ക്കു കൂടി ഉപകാരപ്പെടുന്ന ഒന്നുതന്നെ.

പദ്ധതിയുടെ ‘യുണീക്നെസ്’ തന്നെയാണ് നിക്ഷേപകർക്കായി ലാൻഡ്മാർക് കരുതുന്ന മറ്റൊന്ന്. ‘എന്റർടൈൻമെന്റ് സിറ്റി’ പോലെ മറ്റൊരു പദ്ധതിയും കേരളത്തിൽ നിലവിലില്ല. മാത്രമല്ല സ്വദേശികളെയും വിദേശികളെയും എന്റർടൈൻമെന്റ് സിറ്റിയിലേക്ക് ഒരുപോലെ ആകർഷിക്കുന്ന തരത്തിൽ മൂവായിരത്തിലധികം തൊഴിലവസരങ്ങളും ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്.

ഭാവിയിൽ കേരളത്തിന്റെ വികസന മാതൃകകളിൽ നിക്ഷേപകരുടെ കൂടി പേര് രേഖപ്പെടുത്തി വെക്കുന്ന പദ്ധതികൂടിയാകും കാലിക്കറ്റ് ലാൻഡ് മാർക്കിന്റെ എന്റർടൈന്‍മെന്റ് സിറ്റി പ്രോജക്ട്.

കൂടുതൽ വിവരങ്ങൾക്ക്

Calicut Landmark Builders & Developers (india) Pvt.Ltd.

Landmark World, NH 17 Bypass Kozhikkode - 673014, Kerala, India

Mob: 9388343434

E mail: ecity@landmarkbuilders.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA