ADVERTISEMENT

വീട്ടുകാരുടെ സ്വഭാവം പോലെ പ്രധാനമാണ് വീടിന്റെ സ്വഭാവവും. നല്ല ആതിഥേയരാവാൻ ചില സിംപിൾ ടിപ്സ് പഠിച്ചു വയ്ക്കാം.

1. അതിഥികൾ കയറി വരുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്ന ഫോയറിലേക്കൊന്നു നോക്കാം. ചെരിപ്പുകളെല്ലാം അലസമായി, പത്രക്കെട്ടുകൾ ചിതറിക്കിടക്കുന്ന ഫോയർ തീർച്ചയായും നന്നല്ല. ഫസ്റ്റ് ഇംപ്രഷന് നല്ല അടുക്കും ചിട്ടയുമുള്ള ഫോയർ ഒരുക്കാം.

2. ഫോർമൽ ലിവിങ്ങിലെ കാര്യങ്ങളെല്ലാം ചിട്ടയായിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. സോഫയുടേയും കുഷന്റെയും മുഷിഞ്ഞു നാറിയ കവറുകൾ മാറ്റിയിടാം. റഗ്ഗ് ഒന്നു തട്ടിക്കുടയുകയുമാകാം.

3. അതിഥിക്കൂട്ടത്തിൽ കുട്ടികളുണ്ടെങ്കിൽ പ്രത്യേക കരുതൽ വേണം. മൂർച്ചയുള്ള വസ്തുക്കളും മരുന്നുകളുമൊക്കെ മാറ്റിവയ്ക്കാം. സ്വിമിങ് പൂളിലേക്ക് കടക്കുന്ന ഗെയ്റ്റ് അടച്ചിടാനും മറക്കേണ്ട.

4. ഗെസ്റ്റ്ബെഡിനു സമീപത്തായി ഡ്രോയർ ഉള്ള ഒരു ടേബിൾ, ഒരു ജാറിൽ വെള്ളം, ടൈംപീസ്, ബെഡ്ലാംപ് എന്നിവ വയ്ക്കാൻ മറക്കരുത്.

5. കോമൺ ബാത്റൂമും ഗെസ്റ്റ്റൂമിലെ ബാത്റൂമും ശുചിയായി സൂക്ഷിക്കുക. പുതിയ ടവ്വലുകൾ, ലിക്വിഡ് ഹാൻഡ്വാഷ്, ടോയ്ലറ്റ് പേപ്പർ തുടങ്ങിയവയുണ്ടെന്ന് ഉറപ്പു വരുത്തുക.

6. മൃഗങ്ങളോട് അലർജിയുള്ളവരാണെങ്കിൽ നിങ്ങളുടെ ഓമന നായ്ക്കളേയും പൂച്ചകളേയുമെല്ലാം പുറത്തെ കൂട്ടിലാക്കാം.

7. ഇനി ഏറ്റവും പ്രധാനമായത്. പ്രസന്നവദനരായി നല്ല വസ്ത്രങ്ങളണിഞ്ഞു വേണം അതിഥികളെ സ്വീകരിക്കേണ്ടത്. ഇനി ചെന്നോളൂ, ദാ കോളിങ് ബെൽ മുഴങ്ങുന്നു.

8 അതിഥികളെത്തുമ്പോൾ വീട്ടമ്മ മുഴുവൻ സമയവും അടുക്കളയിൽ പാചകം ചെയ്തുകൊണ്ടു നിന്നാൽ ശരിയാവില്ല. ഭക്ഷണം നേരത്തേ ഉണ്ടാക്കി ഫ്രിഡ്ജിൽ വയ്ക്കാം. അപ്രതീക്ഷിത അതിഥികൾക്കായി എപ്പോഴും കുറച്ച് സ്നാക്സ് വാങ്ങി സൂക്ഷിക്കണം.

9 ടൂത്ത് ബ്രഷ് എടുക്കാൻ വിട്ടുപോയ മറവിക്കാരായ അതിഥികൾക്കായ് അതും കരുതി വയ്ക്കാം.

10 ലീക്ക് ചെയ്യുന്ന സിങ്കും ടാപ്പുമെല്ലാം നേരത്തേ റിപ്പയർ ചെയ്തു വയ്ക്കാൻ മറക്കേണ്ട. അതിഥികൾ ഒരു രാത്രി തങ്ങുന്നെങ്കിൽ ഗെസ്റ്റ് ബെഡ്റൂമിലെ വിരിപ്പുകളും തലയിണയും പുതുക്കിയിടാൻ മറക്കരുത്.

English Summary- Welcoming Guest at Home Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com