ADVERTISEMENT

മരടിലെ പൊളിക്കുന്ന ഫ്ളാറ്റുകളിലേക്കാണ് ഇന്ന് കേരളത്തിന്റെ മുഴുവൻ കണ്ണും കാതും. നിയന്ത്രിത സ്ഫോടനത്തിലൂടെ എങ്ങനെ കെട്ടിടം തകർക്കുന്നു എന്നതാണ് പലർക്കും കൗതുകമുളള കാര്യം.  2017 ൽ  ജർമനിയിലെ ബോൺസെന്റർ എന്ന കെട്ടിടം ഇതുപോലെ നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് തകർക്കുന്നതിന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഏതാണ്ട് 50 വർഷമായി ജർമനിയിലെ ബോണിലെ തലസ്ഥാന മന്ദിരമായി നിലകൊണ്ട കെട്ടിടമാണ് ബോൺ സെന്റർ.

കാലപ്പഴക്കവും പുതുക്കിപ്പണിയുന്നതിലുള്ള പരിമിതികളുമാണ് കെട്ടിടം തകർത്ത് പുതിയത് പണിയുക എന്ന ആശയത്തിലേക്ക് അധികൃതരെ എത്തിച്ചത്. 18 നിലകളുള്ള കെട്ടിടത്തിന്റെ 60 മീറ്റർ ചുറ്റളവിലുള്ള അടിത്തറയിൽ 250 കിലോ സ്‌ഫോടകവസ്തുക്കൾ നിറച്ച് നിയന്ത്രിത സ്ഫോടനത്തിന്റെ സഹായത്തോടെയാണ് കെട്ടിടം പൊളിച്ചത്.

നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിയന്ത്രിക്കുന്ന ഈ സ്ഫോടന രീതിയിലൂടെ മനുഷ്യ അധ്വാനം വളരെയധികം കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അപകടങ്ങൾ ഇല്ലാതെ കെട്ടിടം പൊളിച്ചു മാറ്റാനാകും. 70000 ചതുരശ്രയടിയിൽ 60 മുതൽ 101 മീറ്റർ വരെ ഉയരമുള്ള വിശാലമായ കെട്ടിടസമുച്ചയമാണ് ഇവിടെ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമാണം അടുത്ത വർഷം ആരംഭിച്ച് 2020 ൽ പൂർത്തിയാക്കാനാണ് പദ്ധതി.

English Summary- Bonn Centre Germany Demolition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com