ADVERTISEMENT

പൂപ്പല്‍ ശല്യം മിക്കവീടുകളിലും വീട്ടമ്മമാരുടെ തലവേദനയാണ്. എത്ര മനോഹരമായി സൂക്ഷിക്കുന്ന വീടിന്റെയും ശോഭ കെടുത്താൻ ഒരു ചുവരിലെ പായലും പൂപ്പലും ധാരാളം. മഴക്കാലത്താണ് പൂപ്പല്‍ ശല്യം രൂക്ഷമാവുക. ഈര്‍പ്പം നിലനില്‍ക്കുന്നത് മൂലമാണ് ഇത്. അടുക്കളയിലെ ടൈലിലും ഭിത്തിയിലും സിങ്കിലും ബാത്ത്‌റൂം കോര്‍ണറിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇരുണ്ട നിറത്തിലുളള പൂപ്പലുകള്‍ വലിയ കെമിക്കല്‍ പ്രയോഗങ്ങള്‍ ഇല്ലാതെ തന്നെ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം.

fungus-in-home

ടീ ട്രീ ഓയില്‍ - 2 ടീസ്പൂണ്‍ റ്റീ ട്രീ ഓയില്‍, 2 കപ്പ് വെള്ളം, കോട്ടന്‍ തുണി, സ്‌പ്രെ ചെയ്യാനുള്ള ബോട്ടില്‍ എന്നിവ എടുക്കുക. ബോട്ടിലില്‍ 2 ടീ സ്പൂണ്‍ റ്റീ ട്രീ ഓയില്‍ 2 കപ്പ് വെള്ളം എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം വീട്ടില്‍ പൂപ്പല്‍ ബാധിച്ച ഭാഗങ്ങളില്‍ സ്‌പ്രെ ചെയ്യുക. ശേഷം കോട്ടന്‍ തുണി ഉപയോഗിച്ച് മിശ്രിതം സ്‌പ്രെ ചെയ്ത ഭാഗം തുടച്ചാല്‍ പൂപ്പല്‍ പോയി കിട്ടും.

Tea tree oil. Photo: Getty images
Tea tree oil. Photo: Getty images

ചവിട്ടിയിലെ പൂപ്പല്‍ - ചവിട്ടിയില്‍ പൂപ്പല്‍ കളയാന്‍ ഏറ്റവും നല്ലത് ബ്ലീച്ച് ആണ്. ബ്ലീച്ചില്‍ മുക്കിവച്ച് ചവിട്ടിയിലെ പൂപ്പൽ നീക്കം ചെയ്യാം. ചവിട്ടി ബ്ലീച്ചില്‍ അഞ്ച് മണിക്കൂറെങ്കിലും നനച്ച് വയ്ക്കുക. ചവട്ടി നനച്ച് വച്ചിരിക്കുന്ന മുറിയില്‍ വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുക. ചവിട്ടിയില്‍ കറയുണ്ടെങ്കില്‍ കൂടുതല്‍ നേരം ചവിട്ടി ബ്ലീച്ചില്‍ മുക്കിവയ്ക്കണം. എന്നിട്ട് വേണം കഴുകാന്‍. പൂപ്പൽ അടിയുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ചവിട്ടി വെള്ളം നനവില്ലാതെ സൂക്ഷിക്കുകയാണ്.

ബാത്ത്റൂമിലെ പൂപ്പല്‍ - ബാത്‌റൂമിലേയും മറ്റും പൂപ്പല്‍ കളയാന്‍ അൽപം ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് തുണി കൊണ്ട് തുടച്ചെടുക്കുക. 

 

English Summary- Prevent Fungus Algae inside house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com