ADVERTISEMENT

വളര്‍ത്തുമൃഗങ്ങളെ നമുക്കെല്ലാം ഇഷ്ടമാണ്. അവ വീട്ടിലുണ്ടാവുക വളരെ രസകരവുമാണ്. എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ വീട്‌ വൃത്തിയാക്കുന്ന കാര്യം അത്ര എളുപ്പം അല്ല. ഇതിനായി, ചില മുന്‍ കരുതലുകള്‍ നിങ്ങള്‍ എടുക്കേണ്ടതുണ്ട്‌.

രോമം- വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് അവയുടെ രോമത്തെ ആണ്. പട്ടികള്‍ ആയാലും പൂച്ചകള്‍ ആയാലും രോമം കൊഴിയുക എന്നത് സ്വാഭാവികം. അതുകൊണ്ട് മൃഗങ്ങളെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. അവയുടെ രോമം മുറിക്കുന്നതും ചീകി ഒതുക്കുന്നതും അവ കൊഴിയുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും. ദിനവും ഇവയെ കുളിപ്പിച്ച് ദേഹം ഉണക്കിയ ശേഷം ദേഹത്തെ കൊഴിഞ്ഞ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക. വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തില്‍ നിന്നുള്ള ഗന്ധം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

കാര്‍പറ്റ്‌ - ആഴ്ചയില്‍ ഒരിക്കല്‍ കാര്‍പറ്റ്‌ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വാക്വം ക്ലീനര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അത് കൊണ്ട് കാര്‍പറ്റ്‌ വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ലത്. സോഫ, കട്ടില്‍, കിടക്ക എന്നിവയില്‍ കയറിക്കിടന്നു വളര്‍ത്തുമൃഗങ്ങള്‍ ഉറങ്ങുന്ന അവസ്ഥ ഒഴിവാക്കുക. രോമം കൊഴിയുന്ന തരത്തിലുള്ള വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി വാക്വം ക്‌ളീനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

pet-dog-in-house

ടോയ്‌ലറ്റ് പരിശീലനം - മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ അവയ്‌ക്ക്‌ ടോയ്‌ലറ്റ് പരിശീലനം നല്കണം. ഇല്ലെങ്കില്‍ ഇവയുടെ വിസര്‍ജ്യം വീണു വീടിനകവും പുറവും വൃത്തികേടാകും. അതുപോലെതന്നെ വെള്ളം കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സ്ഥിരമായി ഒരു ഓപ്പണ്‍ സ്പേസ് നല്‍കുക.

കറ- ഓടുകയും ചാടുകയും ചെയ്യുമ്പോള്‍ നിലത്തും സോഫയിലും ഫർണിച്ചറിലും ഉണ്ടാകുന്ന കറകളും പാടുകളും ഉടനെ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ അത് പിന്നീട് വൃത്തിയാക്കാൻ പ്രയാസമാകും. 

ഫ്ലോര്‍ - വളര്‍ത്തു മൃഗങ്ങളുടെ നഖവും  മുടിയും വെട്ടി ഒതുക്കുന്നത്‌ നല്ലതാണ്‌. വാതിലുകളിലും തറകളിലും വരകള്‍ വീഴുന്നത്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. വാതിലുകള്‍ക്ക്‌ നാശം ഉണ്ടാവാതിരിക്കാന്‍ പ്ലെക്‌സിഗ്ലാസ്‌ ഷീറ്റുകള്‍ ഉപയോഗിക്കാം. കഴിവതും അടുക്കളയിലേക്കും ഡൈനിംഗ് റൂമിലേക്കും മൃഗങ്ങള്‍ക്ക് പ്രവേശനം നല്‍കാതിരിക്കുക.

English Summary- Pet Care and Home Care; Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com