sections
MORE

സൂര്യൻ ഫുൾ പവറിൽ; സോളർ പാനൽ വയ്ക്കാൻ ഇതാണ് സമയം! കാശും ലാഭം

solar-panel-house-roof
SHARE

സോളർ പാനലുകൾ വഴി സംഭരിക്കുന്ന വൈദ്യുതി ഉപയോഗപ്പെടുത്തി വീട്ടിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ കറന്റ് ബിൽ തുക നന്നായി കുറയ്ക്കാൻ സാധിക്കുന്നു. സൗരോർജത്താൽ പ്രവർത്തിക്കുന്ന എമർജൻസി ലാമ്പുകളും, രാത്രി മുഴുവൻ പ്രകാശം തരുന്ന ഗാർഡൻ ലാമ്പ് / സ്ട്രീറ്റ് ലൈറ്റ് ഓട്ടമാറ്റിക് സോളാർ ലാമ്പുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഒരു വാട്ട് മുതൽ 50 വാട്ട്സ് വരെയുള്ള എൽഇഡി ലാമ്പുകൾ സൗരോർജത്താൽ പ്രവർത്തിപ്പിക്കാം. സോളർ എനർജിയാൽ പ്രവർ ത്തിക്കുന്ന പമ്പുകളും ലഭ്യമാണ്. വീടിനാവശ്യമായ എല്ലാ വൈദ്യുതി ഉപകരണങ്ങളും സൗരോർജത്താൽ പ്രവർത്തിപ്പിക്കാനാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സോളർ പാനൽവഴി ഉൽപാദിപ്പിക്കുന്ന ഡയറക്ട് കറന്റ് (DC) അത്യാവശ്യത്തിനുള്ള ലൈറ്റും, ഫാനുകളും പ്രത്യേക വയറിങ് നടത്തി പ്രവർത്തിപ്പിച്ചാൽ ചെലവ് കുറയ്ക്കാം.

2. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കാനായി ഡി.സി. കറന്റിനെ, എ.സി യാക്കി മാറ്റി വോൾട്ടേജ് ഉയർത്തേണ്ടി വരും. അതിനായി പാനലുകളുടെ എണ്ണവും വർധിപ്പിച്ച് ഇന്‍വേർട്ടറുകൾ സ്ഥാപിക്കുകയും ചെയ്യണം.

3. മേൽക്കൂരയിൽ തെക്കുപടിഞ്ഞാറ് ദിശ തിരിച്ച് വേണം പാനൽ ഉറപ്പിക്കേണ്ടത്. സോളർ ഹീറ്റർ പാനലുകൾ വാട്ടർ ടാങ്കിന്റെ അടിവശത്തു നിന്ന് അഞ്ചടി താഴ്ത്തി വയ്ക്കാനും ശ്രദ്ധിക്കണം.

4. സോളർ വാട്ടർ ഹീറ്ററുകൾ സ്ഥാപിക്കുന്ന സ്ഥലം വരെ പൈപ്പിംഗ് ജോലികൾ പൂർത്തിയാക്കിയാൽ പിന്നീടാണെങ്കിലും സോളർ ഹീറ്റർ സ്ഥാപിക്കാനാകും.

solar-panel-house

5. ബാത്റൂമുകളിലെ ചൂടുവെള്ളത്തിനും, തണുത്ത വെള്ളത്തിനും കൺസീൽഡായി ഉയർന്ന നിലവാരമുള്ള സി.പി.വി .സി.യും പി.പി.ആർ. പൈപ്പുകളുമാണ് നൽകേണ്ടത്.

6. സോളർ ഹീറ്റർ വഴിയെത്തുന്ന ജലം അടുക്കളയിലെ പാചകാവശ്യങ്ങൾക്കും ഉപയോഗിക്കാം. മിക്ക കമ്പനികളും അവരുടെ പ്രോഡക്ടിന്റെ കളക്ഷൻ ടാങ്കിന് ഉന്നതനില വാരമുള്ള സ്റ്റെയിൻലെസ് സ്റ്റീലാണ് ഉപയോഗിക്കുന്നത്.

7. സോളർ ഉൽപന്നങ്ങൾക്ക് കേന്ദ്രസർക്കാരും കേരള സർക്കാരും സബ്സിഡി നൽകുന്നുണ്ട്. പദ്ധതിയോട് സഹകരിക്കുന്ന സോളാർ ഉൽപാദക കമ്പനികള്‍ക്ക് മേൽപ്പറഞ്ഞ സബ്സിഡി ലഭിക്കും. ഒരു കിലോവാട്ടിന് 30% വരെ സബ്സിഡി ലഭിക്കുമെന്നതിനാൽ വിവിധ കമ്പനികളുടെ വിലനില വാരം പരിശോധിച്ചേ സോളാർ ജനറേറ്ററുകൾ ബുക്കു ചെയ്യാവൂ.

8. സോളർ വൈദ്യുതി പ്രയോജനപ്പെടുത്തുന്ന സ്ഥലങ്ങളിൽ എൽഇഡി ബൾബുകൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. എന്നാൽ സിഫ് ലാമ്പുകളോ, ട്യൂബ് ലൈറ്റുകളോ, ഫിലമെന്റ് ബൾബുകളോ പ്രകാശിപ്പിക്കുന്നതിനും തടസ്സമില്ല.

9. സോളർ പാനലുകളുടെ ഉൽപാദനം മഴക്കാലത്ത് കുറയുമെങ്കിലും ഇടവിട്ട് മഴയും വെയിലും ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയിൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാറുണ്ട്.

10. സോളർ എനർജിക്കായി നാം തിരഞ്ഞെടുക്കുന്ന ബ്രാൻഡിന്റെ വിലനിലവാരത്തോടൊപ്പം സർവീസിങ് മേന്മയും പരിഗണിക്കണം. മുൻപ് ഈ ബ്രാൻഡ് ഉപയോഗിച്ച ഉപഭോക്താവിനോടു തന്നെ തിരക്കി ഗുണനിലവാരം ഉറപ്പാക്കുന്നതാണ് നല്ലത്.

11. ഫ്ളാറ്റ് റൂഫ് വാർത്ത് ചെരിച്ച് ട്രസ് വർക്ക് ചെയ്ത് ഓടിട്ട് മേൽക്കൂര തീർക്കുന്ന സംവിധാനത്തിൽ, ട്രസിന്റെ ഫ്രെയിം വർക്ക് തീരുമ്പോൾ തന്നെ പാനലുകൾ ഉറപ്പിക്കാൻ ശ്രദ്ധ കൊടുക്കണം.

English Summary- Rooftop Solar Panel Installation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA