ADVERTISEMENT

മാലിന്യം സംസ്കരിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ സേവനദാതാക്കളെ നിയോഗിച്ചിട്ടുണ്ട്.. പുതിയതായിട്ട് ഒരുപാട് ഏജൻസികൾ മുൻപോട്ട് വരുന്നുണ്ട്. അവർക്കൊക്കെ സർവീസ് കൊടുക്കുന്നുണ്ട്. ഇത് വലിയ ടെക്നോളജിയൊന്നുമല്ല. സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ്. വയ്ക്കുന്ന സംവിധാനങ്ങൾ പരിരക്ഷിക്കുക എന്നത് പ്രധാനമാണ്. ഓരോന്നിനും അതിന്റേതായ പരിപാലന രീതി ഉറപ്പാക്കുക എന്നത് പ്രധാനമാണ്.

 

ബയോബിന്നിൽ അഴുകുന്ന മാലിന്യം മാത്രമേ ഇടുന്നുള്ളൂവെന്നു ഉറപ്പാക്കണം. മാലിന്യം ഇട്ട ശേഷം നന്നായി ഇളക്കണം. മൂന്ന് നാല് ദിവസം കഴിഞ്ഞാൽ വീണ്ടും ഇളക്കണം. അത്തരത്തിൽ എയ്റേഷൻ കൊടുത്തു കൊണ്ട് വേഗത്തിൽ കമ്പോസ്റ്റ് ആക്കുക എന്നത് പ്രധാനമാണ്.

 

മാലിന്യം കൈകാര്യം ചെയ്യുമ്പോൾ സുരക്ഷാ കവചങ്ങൾ ഉപയോഗിക്കണം. കൈയ്യുറ, ഷൂ, മാസ്ക് ഇവയൊക്കെ ധരിച്ചു കൊണ്ടു വേണം ഇത് ചെയ്യാൻ അല്ലെങ്കിൽ രോഗങ്ങൾ വരാനുള്ള സാധ്യത കൂടും.

 

അഴുകുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്യാനായിട്ട് എയ്റോബിക് കമ്പോസ്റ്റിങ് ഉപയോഗിക്കാം. കിച്ചനിൽ പൈപ്പ് കമ്പോസ്റ്റ് (മണ്ണിൽ പ്രത്യേകം തയാറാക്കുന്ന കുഴികളിൽ ഉറപ്പിച്ച പിവിസി പൈപ്പ് വഴി ജൈവമാലിന്യം നിക്ഷേപിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി), പോട്ട് കമ്പോസ്റ്റ് (മണ്ണിൽ പ്രത്യേകം തയാറാക്കുന്ന കുഴികളിൽ ഉറപ്പിച്ച കലം വഴി ജൈവമാലിന്യം നിക്ഷേപിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി) അല്ലെങ്കിൽ റിംഗ് കമ്പോസ്റ്റ് (മണ്ണിൽ പ്രത്യേകം തയാറാക്കുന്ന കുഴികളിൽ ഉറപ്പിച്ച റിങ്ങുകൾ വഴി ജൈവമാലിന്യം നിക്ഷേപിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി) ഇതൊക്കെ വളരെ വേഗത്തിൽ സാധ്യമാകുന്നു.

വേസ്റ്റ് അതിൽ ഇട്ട് കമ്പോസ്റ്റാക്കാനുള്ള പ്രക്രിയ ഒരുക്കുക. ഈർപ്പം ഇല്ലാത്തൊരു സ്ഥിതി. അങ്ങനെ വരുമ്പോൾ അത് കമ്പോസ്റ്റായി മാറും. പക്ഷേ അത് ചെയ്യുമ്പോൾ ഈർപ്പം കുറവാണെന്നതും ശ്രദ്ധിക്കണം. രണ്ടാമത് ഒരു കമ്പു കൊണ്ടോ മറ്റോ ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം. കാരണം എല്ലായിടത്തും ഒരു പോലെ ബാക്ടീരിയ പ്രവർത്തിക്കുന്നതിനും എയ്റേഷൻ ഉണ്ടാകുന്നതിനും വേണ്ടിയാണിത്. വായുസഞ്ചാരം ശരിയായില്ലെങ്കിലോ കമ്പോസ്റ്റിങ്ങ് പ്രക്രിയ ശരിയായ രീതിയിൽ നടന്നില്ലെങ്കിലോ ദുർഗന്ധം ഉണ്ടാവും. അത് ഉണ്ടാകാതിരിക്കണമെങ്കിൽ എയ്റേഷൻ ഉറപ്പാക്കുകയും ഈർപ്പം അധികരിക്കാതെയും നോക്കണം.

ബയോഗ്യാസ് പ്ലാന്റിൽ എത്ര വേസ്റ്റിടുന്നുവോ അത്രയും വെള്ളം ഒഴിക്കണം. ഇടുന്ന മാലിന്യവും ഏകദേശം ഒരുപോലെ അഴുകുന്ന തരത്തിലുള്ളവയായിരിക്കണം. ചിരട്ടയും പഴവും കൂടി ഇട്ടു കഴിഞ്ഞാൽ ചിരട്ട ഒരിക്കലും അഴുകില്ല. പഴം പെട്ടെന്ന് അഴുകും. ചിരട്ടയും എല്ലിന്റെ കഷണവും ഒക്കെ അവിടെ കിടന്നു പോകും. എല്ല് കമ്പോസ്റ്റിൽ ഇട്ടാൽ പെട്ടെന്ന് കമ്പോസ്റ്റ് ആകും. എല്ലുപോലുള്ള സാധനങ്ങൾ അതിൽ ഇടാൻ പറ്റില്ല. അതുപോലെയുള്ള ശ്രദ്ധ വേണം. വേഗത്തിൽ അഴുകുന്ന മാലിന്യങ്ങൾ മാത്രമേ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കാൻ പാടുള്ളൂ.

 

വിവരങ്ങൾക്ക് കടപ്പാട്

 

ഡോ. ആർ. അജയകുമാർ വർമ്മ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com