ADVERTISEMENT

ജീവിതത്തില്‍ ഒരിക്കലെങ്കിലും പബ്ലിക്‌ ടോയ്‌ലറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉറപ്പായും അവിടുത്തെ വൃത്തിയില്ലായ്മയെ കുറിച്ച് പരാതി ഉള്ളവരാകും നിങ്ങള്‍. ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല പൊതുശൗചാലയങ്ങൾ ഉപയോഗിച്ചിട്ടുള്ള എല്ലാവരുടെയും പരാതിയാണ്. മൂക്കും പൊത്തി കൊണ്ടല്ലാതെ പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് മിക്കയിടത്തും. എന്നാല്‍ സ്വയം വൃത്തിയാക്കുന്ന ടോയ്‌ലറ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഗർവ് ടോയ്‌ലറ്റ് (Garv toilets) എന്നാണ് ഇതിന്റെ പേര്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ചു സ്വയം വൃത്തിയാക്കുന്ന ഈ ടോയ്‌ലറ്റിന് പിന്നില്‍ രണ്ടു പേരുണ്ട്. മായങ്ക് മിധയും മേഘ മിധയും. 

2014 ലാണ്  സ്വച്ഛ്‌ ഭാരത് മിഷന്റെ ഭാഗമായി മായങ്കിനു ഈ ഐഡിയ വന്നത്. പൊതുശൗചാലയങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവ വൃത്തിയാക്കാനും സംരക്ഷിക്കാനും ആളില്ല എന്നതാണ്. ഇവിടെയാണ്‌ ഗർവ് ടോയ്‌ലറ്റ് ഉപകരിക്കുക. സ്വയം ഓരോ തവണയും വൃത്തിയാക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. ഇതിനോടകം രാജ്യത്ത് വിവിധ എന്‍ജിഒകളുടെ സഹായത്തോടെ നിരവധി സ്കൂളുകള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ ഗർവ് ടോയിലറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

garv-toilets-view

Radio Frequency Identification System (RFID) , IoT technology ലാണ് ഗർവ് ടോയ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. സോളര്‍ ഊര്‍ജ്ജം കൊണ്ടാണ് ഉള്ളില്‍ വെളിച്ചം ഉല്‍പ്പാദിപ്പിക്കുന്നത്. സെല്‍ഫ് ഫ്ലഷ് സംവിധാനം ഉള്ളതാണ് ഓരോ ടോയ്‌ലറ്റും. കൂടാതെ തറ വൃത്തിരഹിതം ആയാലും ഓട്ടോമാറ്റിക് ആയി തറ സ്വയം വൃത്തിയാക്കാനും കഴിയും. എക്സ്ഹോസ്റ്റ് ഫാന്‍, സാനിറ്ററി പാഡ് വെന്റിംഗ് മെഷിന്‍ എന്നിവയും ഇവിടെയുണ്ട്. ബയോ ഡൈജെസ്റ്റ് യൂണിറ്റ് ചേര്‍ന്നതാണ് ഓരോ ടോയ്‌ലറ്റും. ഇത് വേസ്റ്റ് മാനെജ്മെന്റ് എളുപ്പത്തിലാക്കും.

garv-team

2.5 മുതല്‍  4.2 ലക്ഷം വരെയാണ് സംവിധാനങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഇവയുടെ വില. എൻജിനീയറിങ് ബിരുദധാരികളാണ് മായങ്കും മേഘയും. മികച്ച ശമ്പളം വാഗ്ദാനംചെയ്തു  കൊത്തിക്കൊണ്ടുപോകാൻ നിരവധി ഐടി കമ്പനികൾ വന്നെങ്കിലും സമൂഹത്തിനു ഗുണകരമായത് എന്തെങ്കിലും ചെയ്യാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

English Summary- Young Couples Invented AI Public Toilets 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com