ADVERTISEMENT

വേനല്‍ ഇങ്ങെത്തികഴിഞ്ഞു. വേനല്‍ കാലം മനുഷ്യര്‍ക്ക് മാത്രമല്ല ചെടികള്‍ക്കും കഠിനകാലമാണ്. നല്ലൊരു പൂന്തോട്ടം വീട്ടില്‍ ഉണ്ടെങ്കില്‍ വേനല്‍ക്കാലത്ത് അവയുടെ പരിചരണം ശ്രദ്ധിച്ചേ മതിയാകൂ. എങ്ങനെയാണ് ചെടികള്‍ പരിചരിക്കേണ്ടത് എന്ന് നോക്കാം.

സീസണല്‍ ചെടികള്‍ - ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ചെടികള്‍ നട്ടുവളര്‍ത്താന്‍ ശ്രദ്ധിച്ചാല്‍ ഓരോ കാലാവസ്ഥയും അതിജീവിക്കാന്‍ ചെടികള്‍ക്ക് സാധിക്കും. നല്ല മഴക്കാലത്ത് വളരേണ്ട ചെടികള്‍ വേനലില്‍ വളര്‍ത്തിയാല്‍ എങ്ങനെയുണ്ടാകും? 

തണൽ-വേനല്‍ കടുക്കുമ്പോള്‍ ചെടികള്‍ക്ക് ഷെയിഡ് കെട്ടികൊടുക്കുന്നത് നല്ലതാണ്. ഓണ്‍ലൈനിലും ഹോര്‍ട്ടി ഡീലര്‍മ്മാരുടെ പക്കലും ഇത് വാങ്ങാൻ ലഭിക്കും.

വെള്ളം സമയാസമയം - വേനല്‍ക്കാലത്ത് ചെടികള്‍ നനയ്ക്കാന്‍ ഏറ്റവും പറ്റിയ സമയം രാവിലെയും വൈകിട്ടും ആണ്. ഈ സമയം വെള്ളത്തിനു ചൂടും കുറവാകും.

garden

മരങ്ങള്‍ - മരങ്ങള്‍ക്ക് ചുവടെ ചെറിയ ചെടികള്‍ നട്ടുവളര്‍ത്തിയാല്‍ അവയുടെ തണലില്‍ ചെറുചെടികള്‍ക്ക് വളരാന്‍ സാധിക്കും.

അമിതമായി നനയ്ക്കേണ്ട - ആവശ്യത്തിനു വേണം ചെടികള്‍ക്ക് വെള്ളം ഒഴിക്കാന്‍. ധാരാളം വെള്ളം അനാവശ്യമായി ഒഴിച്ച് കൊടുത്താല്‍ അത് കെട്ടികിടക്കാനും അവിടെ കൊതുകുകള്‍ പെരുകാനും കാരണമാകും.

ജലസേചനവും വളവും - ഹോസുകൾ, സ്പ്രിംഗളറുകൾ എന്നിവ കൊണ്ട് വെള്ളം ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്. ആവശ്യത്തിനു വളമിട്ടു   കൊടുക്കുന്നത് മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ഇന്‍ഡോര്‍ ചെടികള്‍ - സൂര്യപ്രകാശം തീരെ വേണ്ടാത്ത ചെടികളാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍. വേനലില്‍ കണ്ണിനു കുളിര്‍മ്മ നല്‍കാന്‍ പറ്റിയതാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍.

plants-growing-in-water

റൂഫ് ടോപ്‌ ഗാര്‍ഡന്‍ - വേനല്‍ കാലത്ത് ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് റൂഫ് ടോപ്‌ ഗാര്‍ഡന്‍. വീടിനുള്ളില്‍ കുളിര്‍മ്മ നല്‍കാന്‍ ഇവയ്ക്ക് സാധിക്കും

English Summary- Home Garden Maintenance During Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com